കൊച്ചി : കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (സിഒഎ) ദക്ഷിണ മേഖല ആര്‍ക്കിടെക്ചര്‍ തീസീസ് എക്‌സിബിഷനില്‍ തൃശൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളജ് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചറിലെ ജോഷിം കുര്യന്‍ ജേക്കബ്ബും, കൊല്ലം ടികെഎം എന്‍ജിനീയറിംഗ് കോളജ് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചറിലെ മരിയ ജോയിയും ജേതാക്കളായി. ‘എക്‌സലന്‍സ് ഇന്‍ ആര്‍ക്കിടെക്ചറല്‍ തീസീസില്‍ സോഷ്യല്‍ കണ്‍സേണ്‍ വിഭാഗത്തിലാണ് മരിയ ജോയി ജേതാവായത്.ആര്‍ക്കിടെക്ച്ചര്‍ പ്രോജക്ട് കാറ്റഗറിയിലാണ് ജോഷിം കുര്യന്‍ ജേക്കബ്ബ് ജേതാവായത്. വിദഗ്ദരായ ആര്‍ക്കിടെക്ടുകള്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്.ദേശീയ തലത്തില്‍ നടക്കുന്ന […]
കൊച്ചി: ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്റ്റര്‍ ആന്റ് ഡിസൈന്‍ ഇന്നൊവേഷന്‍സ് (ആസാദി)ല്‍ എം .ആര്‍ക്ക് (മാസ്‌റ്റേഴ്‌സ് ഓഫ് ആര്‍ക്കിടെക്റ്റ്) ന് തുടക്കമായി. വൈറ്റില സില്‍വര്‍ സാന്റ് ഐലന്റിലെ കോളജ് ക്യാംപസില്‍ നടന്ന സമ്മേളനത്തില്‍ ആര്‍ക്കിടെക്റ്റര്‍ പത്മശ്രീ ഡോ. ജി. ശങ്കര്‍ ഉദ്ഘാടനം ചെയ്തു. ആസാദി ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് പ്രൊഫ. ബി. ആര്‍ അജിത് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. ബാബു രാജേശ്വരന്‍, സി.ഇ.ഒ അമ്മു അജിത്, ആസാദി ഫിനാന്‍സ് ഡയറക്ടര്‍ ദേവി അജിത്, ആര്‍ക്കിടെക്റ്റ് ശ്രുതി വര്‍മ്മ, […]
കൊച്ചി:വിദ്യാര്‍ത്ഥികളുടെ പഠന ഗവേഷണത്തിന്റെ ഭാഗമായി കൊച്ചിന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഇന്നവേഷന്‍ സെല്ലിന്റെ നേതൃത്വത്തില്‍ ലിക്വിഡ് ട്രീ മാതൃക വികസിപ്പിച്ച് കോളജിലെ വിദ്യാര്‍ഥികള്‍. വര്‍ധിച്ചുവരുന്ന വായു മലിനീകരണത്തിന്റെ നിയന്ത്രണത്തിനായി നഗരപ്രദേശങ്ങളില്‍ ഒരു മരം നടുന്നതിന് പകരമായി സ്ഥാപിക്കാന്‍ പറ്റുന്ന മാതൃകയായിട്ടാണ് ‘ലിക്വിഡ് ട്രീ’ അവതരിപ്പിക്കുന്നത്. മൈക്രോ ആല്‍ഗകളുടെ പ്രകൃതിദത്ത ഫോട്ടോ സിന്തറ്റിക് കഴിവുകള്‍പ്രയോജനപ്പെടുത്തുന്നതുവഴി നഗരങ്ങളിലെ വായു മലിനീകരണത്തിന് ശാസ്ത്രീയപരിഹാരം നല്‍കാന്‍ സാധിക്കുമെന്ന പഠനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് വിദ്യാര്‍ഥികളായ വിഷ്ണു ശിവപ്രകാശ്, ഗോകുല്‍ സജു, തനിഷ് ടി. […]
കൊച്ചി: കുമ്പളം കെഎംഎം കോളജില്‍ ആഗസ്റ്റ് 6, 7 തിയ്യതികളില്‍ വിവിധ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ബിസിഎ- 6, ബിബിഎ- 9, ബികോം- 9, ബിഎസ് സി സൈക്കോളജി- 9 എന്നിങ്ങനെ സീറ്റുകളിലാണ് ഒഴിവുള്ളത്. താല്‍പ്പര്യമുള്ള യോഗ്യരായ വിദ്യാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
കൊച്ചി: പഴയ കൊച്ചി രാജ്യത്തെ ആദ്യത്തേതും കേരളത്തിലെ രണ്ടാമത്തെതുമായ വനിതാ കോളേജായ എറണാകുളം സെന്റ് .തെരേസാസ് കോളജ് ശതാബ്ദി നിറവില്‍. അടുത്തവര്‍ഷം ശതാബ്ദി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം നീളുന്ന പദ്ധതികളാണ് കോളേജ് തയാറാക്കിയിട്ടുള്ളത്. കോളേജിന്റെ ശതാബ്ദിയാഘോഷ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുന്നതിനായി രാഷ്ട്രപതി സെപ്തംബറില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സെന്റ് .തെരേസാസ് കോളേജ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും മാനേജരുമായ ഡോ.സിസ്റ്റര്‍ വിനീത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടി ഡി റോഡില്‍ പുതുതായി നിര്‍മിച്ച സെന്റിനറി ബ്ലോക്കിന്റെ രണ്ടാം ഘട്ട നിര്‍മാണം പുരോഗമിക്കുകയാണ്. […]
കൊച്ചി: ശിവ് നാടാര്‍ ചെന്നൈ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ആരംഭിച്ചിരിക്കുന്ന ശിവ് നാടാര്‍ സ്‌കൂള്‍ ഓഫ് ലോയിലെ അഞ്ചുവര്‍ഷത്തെ ബി എ, എല്‍ എല്‍ ബി പ്രോഗ്രാമിന്റെ ആദ്യ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.സി എല്‍ എ ടി, എല്‍ എസ് എ ടി ഇന്ത്യ സ്‌കോറുകള്‍ വഴിയോ 10, 12 ക്ലാസുകളിലെ ഗ്രേഡുകളുടെ അടിസ്ഥാനത്തിലോ പ്രവേശനത്തിന് അപേക്ഷിക്കാം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ അഭിമുഖത്തിന് വിളിക്കും. ആദ്യ ബാച്ചില്‍ 60 വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും പ്രവേശനം ലഭിക്കുക. https:apply.snuchennaladmmissions.com/application-form-for-school-of-law ല്‍ അപേക്ഷകര്‍ക്ക് […]
കൊച്ചി: ഓസ്‌ട്രേലിയയിലേക്ക് സ്ഥിരതാമസത്തിനും വിദ്യാഭ്യാസത്തിനും ശ്രമിക്കുന്നവര്‍ക്ക് നിയമ സഹായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്ന സൗജന്യ ബോധവത്കരണ ക്യാമ്പയിന് തുടക്കമിട്ട് ഓസ്‌ട്രേലിയയില്‍ ആസ്ഥാനമായ എ സി ഇ ടി മൈഗ്രേഷന്‍ ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍, ബ്രിസ്‌ബേന്‍, പെര്‍ത്ത്, ഡാര്‍വിന്‍ എന്നിവിടങ്ങളിലും ദുബൈയിലും തിരുവനന്തപുരത്തും കൊച്ചിയിലും എ സി ഇ ടി മൈഗ്രേഷന്‍ ഓസ്‌ട്രേലിയയുടെ സേവനം ലഭ്യമാണെന്ന് എ സി ഇ ടി മൈഗ്രേഷന്‍ ഓസ്‌ട്രേലിയ സഹ സ്ഥാപകനും പ്രിന്‍സിപ്പല്‍ മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്റുമായ മാത്യൂസ് ഡേവിഡ്, എ സി ഇ ടി […]
കൊച്ചി: മഹാത്മാഗാന്ധി സര്‍വ്വകലാശാല ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്കുകള്‍ അടക്കം ഒമ്പതു റാങ്കുകള്‍ സ്വന്തമാക്കി എറണാകുളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് തൃക്കാക്കര കെഎംഎം കോളജ്. വിവിധ കോഴ്‌സുകളില്‍ പരീക്ഷ എഴുതിയ കെഎംഎം കോളജിലെ ഒമ്പതു വിദ്യാര്‍ഥികളാണ് ഒന്ന്, രണ്ട്, നാല്, അഞ്ച് ഉള്‍പ്പെടെയുള്ള റാങ്കുകള്‍ കരസ്ഥമാക്കി ജില്ലയുടെ അഭിമാനമായി മാറിയത്. ആണ്‍കുട്ടികലെ പിന്നിലാക്കി ഒമ്പതു റാങ്കുകളില്‍ എട്ടും പെണ്‍കുട്ടികളാണ് നേടിയതെന്നാണ് മറ്റൊരു പ്രത്യേകത. ബി.എസ്.സി. അപ്പാരല്‍ ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സില്‍ സെന്ന അഗസ്റ്റിനാണ് ഒന്നാം റാങ്ക് നേടിയത്. […]
കൊച്ചി: ആര്‍ക്കിടെക്ച്ചര്‍ മേഖലയില്‍ നവീന സാങ്കേതിക വിദ്യകളും അറിവുകളും പരസ്പരം പങ്കുവെച്ച് പ്രവര്‍ത്തിക്കുന്നതിനും ലോകോത്തര ആര്‍ക്കിടെക്റ്റുകളെ വാര്‍ത്തെടുക്കുന്നതും ലക്ഷ്യമിട്ട് ലോകത്തിലെ മുന്‍നിരയിലുളള ഓസട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സ് (യുഎന്‍എസ്ഡബ്ല്യു) ദി സിറ്റീസ് ഇന്‍സ്റ്റിറ്റിയൂട്ടും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഡിസൈന്‍ ഇന്നൊവേഷന്‍സും (ആസാദി)യും കൈകോര്‍ക്കുന്നു. വൈറ്റില, സില്‍വര്‍ സാന്റ് ഐല ന്റില്‍ നടന്ന ചടങ്ങില്‍ യുഎന്‍എസ്ഡബ്ല്യു ദി സിറ്റീസ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ.പീറ്റര്‍ പൗലെയും ആസാദി ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് പ്രൊഫ.ബി ആര്‍ അജിതും […]
കൊച്ചി: നിസാന്റെ ഇപവര്‍ സംവിധാനം ഉപയോഗിച്ച് വൈദ്യുതീകരിച്ച പുതിയ കാഷ്‌കായ് വരും ആഴ്ചകളില്‍ പുറത്തിറക്കും. ഇലക്ട്രിക് വാഹന നിര്‍മ്മാണവും ബാറ്ററി ഉല്‍പ്പാദനവും പുനരുപയോഗിക്കാവുന്നവ കൊണ്ട് പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മ്മാണത്തിന്റെ ഭാവിയിലേക്കുള്ള ഇവി36സീറോ വികസിപ്പിക്കുന്നതിന് മുന്നോടിയായാണ് പുതുക്കിയ കാഷ്‌കായ് എത്തുന്നതെന്ന് നിസാന്റെ യുകെയിലെ നിര്‍മ്മാണ വൈസ് പ്രസിഡന്റ് ആദം പെന്നിക്ക് പറഞ്ഞു. കാഷ്‌കയിയുടെ സണ്ടര്‍ലാന്‍ഡില്‍ ഇപവര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച 120,000ലധികം കഷ്‌കായികളും ഇപ്പോള്‍ നിരത്തിലുണ്ട്. 30,135 പൗണ്ട് മുതലാണ് പുതിയ മോഡലിന്റെ വില. ഗൂഗിള്‍ ബില്‍റ്റ്ഇന്‍ സ്യൂട്ടോടുകൂടിയ നിസാന്റെ […]