കല്‍ക്കി 2898-AD യാണ് 2024 ലെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ സിനിമ. ഏറ്റവും ജനപ്രിയ ഇന്ത്യന്‍ വെബ് സീരീസായി പട്ടികയിലുള്ളത് ഹീരാമണ്ഡി: ഡയമണ്ട് ബസാറാണ്. മലയാള ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് കൊച്ചി: സിനിമകള്‍, ടിവി ഷോകള്‍, സെലിബ്രിറ്റികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഉറവിടമായ IMDb (www.imdb.com), 2024ല്‍ ലോകമെമ്പാടുമുള്ള IMDb ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും ജനപ്രിയമായ 10 ഇന്ത്യന്‍ സിനിമകളുടേയും 10 വെബ് സീരീസുകളുടേയും പട്ടിക പ്രഖ്യാപിച്ചു. കല്‍ക്കി 2898-AD യാണ് […]
പുഷ്പ 2 തീയണെന്നും ‘ബി ജി എമ്മില്‍ വര്‍ക്ക് ചെയ്യാന്‍ എന്നെ പരിഗണിച്ചതിനും മൈത്രി ഒഫീഷ്യലിന്റെ പുഷ്പ 2 എന്ന മാസ്സ് എന്റര്‍ടൈന്‍മെന്റില്‍ പ്രവര്‍ത്തിച്ചത്തിന്റെ ഭാഗമായി ഈ അത്ഭുതകരമായ അനുഭവം നല്‍കിയതിനും നന്ദിയെന്ന് മ്യൂസിക് ഡയറക്ടര്‍ സാം സി എസ്. സോഷ്യല്‍ മീഡിയയില്‍ ആണ് സാം സി എസ് ഈ വരികള്‍ കുറിച്ചത്. ഇന്‍ഡ്യയൊട്ടാകെയുള്ള ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്റെയും ഫഹദ് ഫാസിലിന്റെയും രശ്മിക മന്ദാനയുടെയും ചിത്രം പുഷ്പ 2. ചിത്രത്തിന്റെ ബി ജി എം […]
കൊച്ചി: മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ കവിയൂര്‍ പൊന്നമ്മ (80) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘ നാളായി ചികില്‍സയിലായിരുന്ന കവിയൂര്‍ പൊന്നമ്മ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്തരിച്ചത്. ആറു പതിറ്റാണ്ടായി മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന കവിയൂര്‍ പൊന്നമ്മ ആയിരത്തലധികം ചിത്രങ്ങളില്‍ വിവിധ കഥാപാത്രങ്ങളായി വേഷമിട്ടു. നാടകത്തിലൂടെയാണ് കവിയൂര്‍ പൊന്നമ്മ സിനിമയില്‍ എത്തുന്നത്. സത്യന്‍, മധു, പ്രേം നസീര്‍,സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് അടക്കമുള്ള നടന്മാരുടെ അമ്മ വേഷങ്ങളിലൂടെയാണ് പ്രേക്ഷകരുടെ […]
കൊച്ചി: റഷ്യന്‍ തലസ്ഥാനത്തു സമാപിച്ച മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം വീക്കില്‍ (എം ഐ എഫ് ഡബ്ലിയു) ഇന്ത്യന്‍ സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ മികച്ച നേട്ടം കൈവരിക്കാനായി.സിനിമാറ്റിക് സര്‍ഗാത്മകതയ്ക്കും ക്രോസ് കള്‍ച്ചറല്‍ സഹകരണത്തിനുള്ള ഒരു ഊര്‍ജ്ജസ്വല പ്ലാറ്റ്‌ഫോമായിരുന്നു എംഐഎഫ്ഡബ്ലിയു. ഈ മേളയിലൂടെ ഇന്ത്യന്‍ സിനിമകള്‍ക്ക് ശാശ്വതമായൊരു മതിപ്പ് സൃഷ്ടിക്കാനായി. കിരണ്‍ റാവുവിന്റെ ലാപാടാ ലേഡീസിന്റെ പ്രദര്‍ശനത്തോടെയാണ് ഫിലിം വീക്ക് ആരംഭിച്ചത്. ഇന്ത്യന്‍ സിനിമയുടെ സാര്‍വത്രിക പ്രമേയങ്ങളും, കലാപരമായ വൈഭവവും, കലയ്ക്കു അതിര്‍വരമ്പുകളില്ലെന്ന് തെളിയിക്കുകയും, സാംസ്‌കാരിക വിഭജനത്തെ മറികടക്കാന്‍ ഒരു […]
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആടിമുടി ഉലഞ്ഞ് മലയാള സിനിമ മേഖല. മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ സംഘടനാ ഭരണസമിതി പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഒന്നടങ്കം രാജിവെച്ചു. പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും വരെ നിലവിലെ ഭരണ സമിതി താല്‍ക്കാലിക സംവിധാനമായി തുടരുമെന്ന് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യദൃശ്യഅച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി […]
ചിരിയും ചിന്തയും സമ്മാനിക്കുന്ന’ പാലും പഴവും’. വി കെ പ്രകാശ് സംവിധാനം ചെയ്ത് മലയാളികളുടെ എക്കാലത്തെയും പ്രിയ നടി മീരാ ജാസ്മിനും യുവനടന്മാരില്‍ ശ്രദ്ധേയനായി മാറുന്ന അശ്വിനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘ പാലും പഴവും’ എന്ന ചിത്രത്തെക്കുറിച്ച് ഒറ്റവാചകത്തില്‍ പറയാന്‍ കഴിയുന്നത് ഇങ്ങനെയാണ്. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ വികെപി എന്ന് മുന്നക്ഷരത്തില്‍ അറിയപ്പെടുന്ന വി.കെ പ്രകാശിന്റെ സംവിധാന മികവിന്റെ മറ്റൊരു ഉദാഹരണമാണ് ‘ പാലും പഴവും ‘ . പേരില്‍ നിന്നു തന്നെ ചിത്രം എങ്ങനെയുള്ളതാണെന്ന് […]