ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍, മരുഭൂമി സഫാരികള്‍, ക്യാമ്പിംഗ്, വിന്റര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങി വിവിധ കാഴ്ചകളും ആഘോഷപരിപാടികളുമൊരുക്കി ദുബായ് ഡിസംബര്‍ മാസത്തെ വരവേല്‍ക്കാനൊരുങ്ങുന്നു. തണുത്ത കാലാവസ്ഥ, ഔട്ട്‌ഡോര്‍ അനുഭവങ്ങള്‍, ഉത്സവാഘോഷങ്ങള്‍ എന്നിവ കുടാതെ യുഎഇ ദേശീയ ദിനവും എമിറേറ്റ്‌സ് ദുബായ് 7 എസ്, പുതുവത്സരാഘോഷങ്ങളും ഡിസംബറില്‍ നടക്കും.ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) 30ാമത് പതിപ്പ് 2024 ഡിസംബര്‍ 6 മുതല്‍ 2025 ജനുവരി 12 വരെ നടക്കും.. നഗരത്തിലെ ഏറ്റവും ജനപ്രിയ റീട്ടെയില്‍ കേന്ദ്രങ്ങളായ ദുബായ് മാള്‍, […]
കൊച്ചി: മീന്‍ വലകളില്‍ ഉപയോഗിക്കുന്ന വിഷാംശമുള്ള ഈയക്കട്ടികള്‍ക്ക് ബദല്‍ സംവിധാനവുമായി കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആര്‍ സിഫ്റ്റ്. ഈയത്തിനു പകരം സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ച് സിഫ്ട് നടത്തിവരുന്ന പരീക്ഷണങ്ങള്‍ വിജയകരമായെന്ന് സിഫ്റ്റിലെ ഫിഷിങ് ടെക്‌നോളജി വിഭാഗം മേധാവി ഡോ. എം പി രമേശന്‍ പറഞ്ഞു.ചില രാജ്യങ്ങള്‍ ഈയം പിടിപ്പിച്ച വലകളും ചൂണ്ടകളും ഉപയോഗിക്കുന്നത് നിരോധിച്ചുകഴിഞ്ഞു. ബദല്‍ സംവിധാനങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ അനുമതിക്കായി സിഫ്ട് സമര്‍പ്പിച്ചിട്ടുണ്ട്. […]
കൊച്ചി: ഇന്ത്യയിലെ റബ്ബര്‍ മേഖലയുടെ സുസ്ഥിര വികസനം എന്ന ആശയത്തിലത്തിലൂന്നി അന്താരാഷ്ട്ര റബ്ബര്‍ സമ്മേളനം റബ്ബര്‍കോണ്‍ 2024 (RUBBERCON 2024) ഡിസംബര്‍ 5 മുതല്‍ 7 വരെ ഹോട്ടല്‍ ലെ മെറിഡിയനില്‍ വെച്ച് സംഘടിപ്പിക്കുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ റബ്ബര്‍ കോണ്‍ഫറന്‍സ് ഓര്‍ഗനൈസേഷന്റെ (IRCO) സഹകരണത്തോടെ ഇന്ത്യന്‍ റബ്ബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (IRI) ആണ് സംഘാടകര്‍. ഇതാദ്യമായിട്ടാണ് റബ്ബര്‍കോണ്‍ കേരളത്തില്‍ വെച്ച് സംഘടിപ്പിക്കുന്നത്. റബ്ബര്‍ വ്യവസായത്തിലെ ”സുസ്ഥിര വികസനം – വെല്ലുവിളികളും അവസരങ്ങളും” എന്ന പ്രമേയത്തില്‍ റബ്ബര്‍ […]
നേത്രപരിചരണ രംഗത്ത് വിപ്ലവകരമായി മാറുന്ന ആധുനിക സാങ്കേതിക വിദ്യയായ ‘എലീറ്റ സില്‍ക്ക്’ റിഫ്രാക്ടീവ് ശസ്ത്രക്രിയയ്ക്ക് കേരളത്തില്‍ ആദ്യമായി തുടക്കം കുറിച്ച് എറണാകുളം പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. കൊച്ചി : നേത്രപരിചരണ രംഗത്ത് വിപ്ലവകരമായി മാറുന്ന ആധുനിക സാങ്കേതിക വിദ്യയായ ‘എലീറ്റ സില്‍ക്ക്’ റിഫ്രാക്ടീവ് ശസ്ത്രക്രിയയ്ക്ക് കേരളത്തില്‍ ആദ്യമായി തുടക്കം കുറിച്ച് എറണാകുളം പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്റ് […]
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവമായ ഭാവ്’2024 സമാപിച്ചു. അമീന ഷാനവാസിന്റെ മോഹിനിയാട്ടം, ബാംഗ്ലൂര്‍ നൃത്ത്യാഗ്രാം ഒരുക്കിയ ഒഡീസി എന്നിവയാണ് ഇന്നലെ അരങ്ങേറിയത്. കലാ മേഖലയില്‍ അവിസ്മരണീയ സംഭാവനകള്‍ നല്‍കിയ ഗുരുക്കന്‍മാരായ കലാവിജയന്‍, കലാമണ്ഡലം സുഗന്ധി, കലാമണ്ഡലം സുമതി, നാട്യ വിശാരദ അനുപമ മോഹന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മേയര്‍ അഡ്വ എം.അനില്‍കുമാര്‍ , ജില്ലാ കളക്ടര്‍ എ്രന്‍. എസ്. കെ ഉമേഷ് ഐ.എ.എസ് , ഡെപ്യൂട്ടി കളക്ടര്‍ മീര കെ, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് […]
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വികസനത്തിനു നിര്‍ണായകമാകുന്ന ഗവണ്മെന്റ് പദ്ധതികളുടെ തത്സമയ നിരീക്ഷണം സാധ്യമാക്കുന്ന സംയോജിത പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുന്ന ‘പ്രഗതി’ (പ്രോ-ആക്റ്റീവ് ഗവേണന്‍സ് ആന്‍ഡ് ടൈം ഇംപ്ലിമെന്റേഷന്‍) പ്ലാറ്റ്ഫോം, സാങ്കേതികവിദ്യയുടെയും ഭരണനിര്‍വഹണത്തിന്റെയും അത്ഭുതകരമായ സംയോജനമാണെന്ന് അന്താരാഷ്ട്ര പഠനം. ഓക്സ്ഫഡ് സര്‍വകലാശാലയി?ലെ സെയ്ദ് ബിസിനസ് സ്‌കൂളും ഗേറ്റ്സ് ഫൗണ്ടേഷനും പ്രസിദ്ധീകരിച്ച ‘സ്തംഭനത്തില്‍നിന്നു വളര്‍ച്ചയിലേക്ക്: നേതൃത്വം എങ്ങനെ ഇന്ത്യയുടെ പ്രഗതി ആവാസവ്യവസ്ഥയെ മുന്നോട്ടുനയിക്കുന്നു’ എന്ന ശീര്‍ഷകത്തിലുള്ള പഠനമാണ് ‘പ്രഗതി’ സംരംഭത്തിന്റെ ശ്രദ്ധേയ വിജയം അനാവരണം ചെയ്യുന്നത്. കൃത്യമായ ലക്ഷ്യത്തോടും പുരോഗതിയോടും ഇന്ത്യയുടെ വികസനം […]
ന്യൂഡല്‍ഹി: സംഗീതത്തിന്റെ കരുത്തിലായിരുന്നു എന്നും അനന്യയുടെ യാത്രകള്‍. കുറവുകളെ പ്രതിഭ കൊണ്ട് മറികടന്ന അനന്യ ബിജേഷിനെ തേടി ദേശീയ പുരസ്‌കാരമായ സര്‍വശ്രേഷ്ഠ ദിവ്യാംഗ്ജന്‍ കൂടിയെത്തുമ്പോള്‍ ആ യാത്രകള്‍ക്ക് കൂടുതല്‍ തെളിച്ചമേറുന്നു. 18 വയസിന് മുകളില്‍ പ്രായമുള്ള ഭിന്നശേഷിക്കാരായ പ്രതിഭകളുടെ വ്യക്തിഗത കലാമികവിനുള്ള പുരസ്‌കാരമാണ് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍ നിന്ന് അനന്യ ഏറ്റുവാങ്ങിയത്. കേരളത്തില്‍ നിന്നുള്ള ഏക പുരസ്‌കാര ജേതാവാണ് അനന്യ. നിലവില്‍ 80 ശതമാനം ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ സ്ഥിരീകരിച്ചിട്ടുള്ള അനന്യക്ക്‌രണ്ടു വയസുള്ളപ്പോഴാണ് ഓട്ടിസം രോഗമുണ്ടെന്ന് […]
കൊച്ചി: പ്രമുഖ ഫ്രഞ്ച് ബിസിനസ് കണ്‍സല്‍ട്ടന്‍സി ടിഎന്‍പി ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലുലു സൈബര്‍ ടവര്‍ രണ്ടിലെ പുതിയ ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനം വ്യവസായവകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിച്ചു. ലുലു സൈബര്‍ ടവര്‍ രണ്ടില്‍ 12,563 ചതുരശ്രയടി സ്ഥലത്താണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഏഷ്യാ വന്‍കരയിലെ ടിഎന്‍പിയുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി കൊച്ചിയിലെ ഓഫീസ് പ്രവര്‍ത്തിക്കും. നിലവില്‍ 100 ജീവനക്കാരാണ് കൊച്ചി ഓഫീസിലുണ്ടാകുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം ജീവനക്കാരുടെ എണ്ണം 250 ആക്കാനാണ് ഉദ്ദേശിക്കുന്നത്. 2028 […]
തിരുവനന്തപുരം: ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സിബിഷന്‍ ഡിസംബര്‍ 13 മുതല്‍ 15 വരെ കൊച്ചി കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. 14-ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസ്സിയേഷന്‍ (കെ.എസ്.എസ്.ഐ.എ.), മെട്രോ മാര്‍ട്ട് എന്നിവയുടെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാര്‍ വ്യവസായ വകുപ്പ്, കിന്‍ഫ്ര […]
കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോഡ്‌സ് ചാര്‍ട്ടര്‍ ഡേ സെലിബ്രേഷന്‍ സംഘടിപ്പിച്ചു. ചാര്‍ട്ടര്‍ പ്രസിഡന്റ് കെ വി തോമസ് കേക്കു മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോഡ്‌സ് പ്രസിഡന്റ് റൊട്ടേറിയന്‍ കെ വി കൃഷ്ണകുമാര്‍, ജി എസ് ആര്‍ ലീലാമ്മ തോമസ്, ആര്‍ ജിജി, കെ എം ഉണ്ണി ,ക്ലബ് സെക്രട്ടറി നാന്‍സി ജോണ്‍സണ്‍ , ട്രഷറര്‍ വിഷ്ണുദാസ് , മുന്‍ പ്രസിഡന്റുമാരായ റൊട്ടേറിയന്‍ അനില്‍ ചാക്കോ , വിപിന്‍ […]