കൊച്ചി: കേരളത്തിന്റെ കൗമാരശക്തിതന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി. കേരള സ്‌കൂള്‍ കായികമേളയോടനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രിയപ്പെട്ട തക്കുടുകളെയെന്ന് അഭിസംബോധന ചെയ്താണ് മമ്മൂട്ടി പ്രസംഗമാരംഭിച്ചത്. നാടിന്റെ അഭിമാനതാരങ്ങളാണ് നിങ്ങള്‍. ജീവിതത്തില്‍ രണ്ടാമതോ മൂന്നാമതോ അവസരങ്ങള്‍ കിട്ടുന്നവര്‍ വളരെ ചുരുക്കമാണ്. കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുവാ9 ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടെ മത്സരിക്കുന്നവരാരും മോശക്കാരല്ലെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം കുട്ടികളെ ഓര്‍പ്പെടുത്തി. കൂടെ ഓടാന്‍ ഒരാളുണ്ടാകുമ്പോള്‍ മാത്രമാണ് മത്സരമുണ്ടാകുക. മത്സരത്തില്‍ ഒരാള്‍ക്ക് മാത്രമേ വിജയിക്കാനാകൂ. കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി […]
കൊച്ചി: വാടകയ്ക്ക് മേല്‍ 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയ ജി.എസ്.ടി കൗണ്‍സിലിന്റെ ഉത്തരവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്്. നവംബര്‍ ഏഴിന് ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ് ഭവന്‍ മാര്‍ച്ച് നടത്തും. സൂചന സമരത്തില്‍ ഏകോപന സമിതി എറണാകുളം ജില്ലയില്‍ നിന്നും മുഴുവന്‍ അംഗങ്ങളും അണി ചേരുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ പി. സി ജേക്കബ്ബ്, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ റിയാസ്, ട്രഷറര്‍ […]
കൊച്ചി: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സൈന്‍ സൊസൈറ്റിയുടെയും എന്‍.ജി.ഒ.കോണ്‍ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ 50 ശതമാനം ഗുണഭോക്തൃ വിഹിതത്തില്‍ വനിതകള്‍ക്ക് നല്‍കുന്ന ഇരുചക്രവാഹനങ്ങളുടെ മെഗാ വിതരണമേള എറണാകുളം ഗംഗോത്രി ഓഡിറ്റോറിയത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും, സൈന്‍ സൊസൈറ്റി ചെയര്‍മാനുമായ എ.എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 500 ഓളം വനിതകള്‍ക്കാണ് ഇരുചക്രവാഹനങ്ങള്‍ വിതരണം ചെയ്തത്. സൈന്‍ സൊസൈറ്റി സംസ്ഥാന സെക്രട്ടറി രൂപേഷ് ആര്‍. മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. പി.എം സൂര്യഘര്‍ മുഫ്ത് ബിജിലി യോജനയുമായി സഹകരിച്ച് സൈന്‍ സൊസൈറ്റി സബ്‌സിഡിയുള്‍പ്പടെ […]
കൊച്ചി: രാഷ്ട്രീയ ശക്തിയായി മാറാനൊരുങ്ങി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.ചെറുകിട വ്യാപാരി വ്യവസായികളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ എന്നും മുന്നില്‍ നില്‍ക്കുന്നതും രാജ്യത്തെ ഏറ്റവും വലുതും കേഡര്‍ സ്വഭാവമുള്ളതുമായ കൂട്ടായ്മയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. എന്നാല്‍ വോട്ടിനും നോട്ടിനും വേണ്ടി മാത്രം വ്യാപാരികളോട് സ്‌നേഹം നടിക്കുകയും മറുവശത്ത് വേട്ടക്കാരോടൊപ്പം വ്യാപാരികളെ സംഹരിക്കാന്‍ കൂട്ടു നില്‍ക്കുകയും ചെയ്യുന്ന സമീപനമാണ് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ ഇരു സര്‍ക്കാരുകള്‍ക്കെതിരെയും ശക്തമായ നിലപാട് സ്വീകരിക്കാതെ കേരളത്തിലെ വ്യാപാര […]