സ്ത്രീകള്‍ക്കും മറ്റു ലിംഗ വിഭാഗങ്ങള്‍ക്കും സുരക്ഷിതമായി ഇരുപത്തിനാല് മണിക്കൂറും യാത്ര ചെയ്യാന്‍ ആകും വിധമുള്ള ഗതാഗത സംവിധാനമാണ് മൊബിലൈസ് ഹേര്‍ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. കൊച്ചി: ഗതാഗതരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കുന്നതിനും അവയ്ക്ക് പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ട് പദ്ധതികള്‍ നടപ്പിലാക്കുന്നതും ലക്ഷ്യം വച്ചുകൊണ്ട് കൊച്ചി നഗരസഭ യൂറോപ്പ്യന്‍ യൂണിയന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ‘മൊബിലൈസ് ഹേര്‍’ പദ്ധതിക്ക് തുടക്കം കുറിച്ചു. സ്ത്രീകള്‍ക്കും മറ്റു ലിംഗ വിഭാഗങ്ങള്‍ക്കും സുരക്ഷിതമായി ഇരുപത്തിനാല് മണിക്കൂറും യാത്ര ചെയ്യാന്‍ ആകും […]
മത്സ്യമേഖലയിലെ സാങ്കേതികവിദ്യകളും അറിവുകളും കൂടുതല്‍ ജനീകയമാക്കാന്‍ ലക്ഷ്യമിട്ടുള്ള മേള ഫെബ്രുവരി ഒന്ന് മുതല്‍ മൂന്ന് വരെ സിഎംഎംഫ്ആര്‍ഐയില്‍ നടക്കും. കൊച്ചി: സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) മത്സ്യമേളയും ഓപണ്‍ ഹൗസും സംഘടിപ്പിക്കുന്നു. മത്സ്യമേഖലയിലെ സാങ്കേതികവിദ്യകളും അറിവുകളും കൂടുതല്‍ ജനീകയമാക്കാന്‍ ലക്ഷ്യമിട്ടുള്ള മേള ഫെബ്രുവരി ഒന്ന് മുതല്‍ മൂന്ന് വരെ സിഎംഎംഫ്ആര്‍ഐയില്‍ നടക്കും. മീന്‍ ഉല്‍പന്നങ്ങള്‍, സാങ്കേതികവിദ്യകളുടെയും പ്രദര്‍ശനം, ലൈവ് ഫിഷ്, സീഫുഡ് ഫെസ്റ്റ്, ബയര്‍സെല്ലര്‍ സംഗമം, ശില്‍പശാലകള്‍, പരിശീലനം, സംരംഭകത്വ സംഗമം തുടങ്ങിയവയാണ് […]
326 കിലോവാട്ടിന്റെ 592 സോളാര്‍ പാനലുകളാണ് കൊച്ചിന്‍ ഐ.എം.എയില്‍ ഹരിതോര്‍ജ്ജ ഉല്‍പ്പാദനത്തിനായി സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ നിന്നും പ്രതിമാസം 42543 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകും കൊച്ചി: കൊച്ചിന്‍ ഐ.എം.എ ഹൗസ് ഇനി പ്രവര്‍ത്തിക്കുക ഹരിതോര്‍ജ്ജത്തിന്റെ കരുത്തില്‍. സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തില്‍ കലൂരിലെ കൊച്ചിന്‍ ഐ.എം.എ ഹൗസിന്റെ പ്രവര്‍ത്തനം ഹരിതോര്‍ജ്ജത്തിലേക്ക് മാറുന്നതിനായി ഒരു വര്‍ഷം മുമ്പ് ആരംഭിച്ച നടപടികളാണ് ഇപ്പോള്‍ പരിസമാപ്തിയില്‍ എത്തിയിരിക്കുന്നത്. 326 കിലോവാട്ടിന്റെ 592 സോളാര്‍ പാനലുകളാണ് കൊച്ചിന്‍ ഐ.എം.എയില്‍ ഹരിതോര്‍ജ്ജ ഉല്‍പ്പാദനത്തിനായി […]
നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി ലോല പ്രദേശമായ മംഗളവനം മുതല്‍ ദര്‍ബാര്‍ ഹോള്‍ വരെയുള്ള നഗര പ്രദേശത്തെ മോട്ടോര്‍ വാഹന വകുപ്പ് പോലീസ് വകുപ്പ് പൊതുമരാമത്ത് വകുപ്പ് കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് എന്നിവരുടെ സഹകരണത്തോടെ സൈലന്റ് സോണായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും കൊച്ചി: എറണാകുളം ഗേള്‍സ് സ്‌കൂളില്‍ നടന്ന പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. എറണാകുളം ജില്ലയുടെ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ അനൂപ് വര്‍ക്കി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. […]
ഉയർന്ന പലിശ നിരക്കിലും ഫ്ലെക്സിബിൾ നിക്ഷേപ ഓപ്ഷനുകളുമായി ICL ഫിൻകോർപ്പിന്റെ CRISIL BBB- STABLE റേറ്റിംഗ് NCDകൾ കൊച്ചി: നോണ്‍ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ ഐസിഎസില്‍ ഫിന്‍കോര്‍പ്പ് CRISIL BBB- STABLE റേറ്റിംഗുള്ള സെക്യൂര്‍ഡ് റെഡീമബിള്‍ എന്‍സിഡി പബ്ലിക് ഇഷ്യുവിലൂടെ സമാഹരിക്കുന്ന പണം കമ്പനിയുടെ ഗോള്‍ഡ് ലോണ്‍ സേവനം കൂടുതല്‍ ശക്തിപ്പെടുത്താനും ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പ് ലക്ഷ്യമിടുന്നതെന്ന് സിഎംഡി അഡ്വ. കെ. ജി. അനില്‍കുമാര്‍, വൈസ് ചെയര്‍മാനും സിഇഒയുമായ ഉമ […]
ഉല്‍പാദനം കൂട്ടുന്നതിനൊപ്പം, ജൈവവൈവിധ്യസംരക്ഷണത്തിനും ശാസ്ത്രജ്ഞര്‍ പ്രാധാന്യം നല്‍കണം. കൊച്ചി: ഗവേഷണം കര്‍ഷകര്‍ക്കും സമൂഹത്തിനും ഉപകരിക്കുന്നതാകണമെന്ന് വെച്ചൂര്‍ പശു സംരക്ഷണത്തിലൂടെ ശ്രദ്ധേയയായ ഡോ ശോശാമ്മ ഐപ്. കടല്‍ ജീവികളുടെ ജനിതക പഠനവുമായി ബന്ധപ്പെട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിക്കുന്ന വിന്റര്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.ഉല്‍പാദനം കൂട്ടുന്നതിനൊപ്പം, ജൈവവൈവിധ്യസംരക്ഷണത്തിനും ശാസ്ത്രജ്ഞര്‍ പ്രാധാന്യം നല്‍കണം. വംശനാശത്തില്‍ നിന്നും ജീവികളെ സംരക്ഷിക്കുന്നതിന് ജീനോം വിശകലനം അടക്കമുള്ള ജനിതകപഠനങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. വെച്ചൂര്‍ പശു സംരക്ഷണം […]
പനമ്പിള്ളി നഗര്‍ ചൈല്‍ഡ് കെയര്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ പ്രസിഡന്റ് റോട്ടേറിയന്‍ രാജേഷ് നായര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കൊച്ചി :ലേണിംഗ് ഫ്രണ്ട്‌ലി എറണാകുളം ഡിസ്ട്രിക്റ്റ് പദ്ധതിയുടെ ഭാഗമായി കുട്ടികളിലെ പഠനവൈകല്യം കണ്ടെത്തുന്നതിന് സംഘടിപ്പിച്ച പരിശീന കോഴ്‌സ് പൂര്‍ത്തിയാക്കിയ എസ്.സി.എം.എസ് കോളജിലെ 50 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പനമ്പിള്ളി നഗര്‍ ചൈല്‍ഡ് കെയര്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ പ്രസിഡന്റ് റോട്ടേറിയന്‍ രാജേഷ് നായര്‍ […]
ബഹ്റിന്‍ ന്യൂ ഇന്ത്യന്‍ സ്‌കൂളിലെ ആഗ്നേയ ആഷിഷും കോട്ടയം വടവാതൂര്‍ കേന്ദ്രീയ വിദ്യാലയ റബ്ബര്‍ ബോര്‍ഡ് സ്‌കൂളിലെ ഐശ്വര്യ അജിത്തും മെന്റല്‍ മാത് ഓറല്‍ മത്സരത്തില്‍ തുല്യ പോയിന്റുകള്‍ നേടി മേളയിലെ ചാമ്പ്യന്‍പട്ടം പങ്കിട്ടു. കൊച്ചി: പതിനേഴാമത് എസ് എം എ അബാക്കസ് നാഷണല്‍ ടാലന്റ് കോണ്ടസ്റ്റ് കൊച്ചിയില്‍ നടന്നു .കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന 14 വയസ്സില്‍ താഴെയുള്ളവരുടെ ദേശീയ അബാക്കസ് മേള ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി […]
കൊച്ചി: ഡയറക്ട് സെല്ലിംഗിന്റെ മറവില്‍ മണിചെയിന്‍, പിരമിഡ് സ്‌കീം തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ഡയറക്ട് സെല്ലിംഗ്, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും പരാതികള്‍ സ്വീകരിക്കുന്നതിനും പ്രത്യേക നിരീക്ഷണ സംവിധാനത്തിന് രൂപം കൊടുത്ത ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും മന്ത്രി പറഞ്ഞു. ദേശീയ ഉപഭോക്തൃ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലുവയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഡയറക്ട് സെല്ലിംഗ് കമ്പനികള്‍ ഈ […]
അങ്കമാലി വേങ്ങൂര്‍ സ്വദേശി രവിശങ്കര്‍ മേനോനാണ് വഴിപാടായി ചിത്ര സമര്‍പ്പണം നടത്തിയത് കൊച്ചി: തിരുവൈരാണിക്കുളം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതിദേവിയുടെ നടയില്‍ ചുമര്‍ചിത്രം സമര്‍പ്പിച്ച് ഭക്തന്‍. അങ്കമാലി വേങ്ങൂര്‍ സ്വദേശി രവിശങ്കര്‍ മേനോനാണ് വഴിപാടായി ചിത്ര സമര്‍പ്പണം നടത്തിയത്. കേരളീയ ചുവര്‍ച്ചിത്ര രചനാ സമ്പ്രദായത്തില്‍ രചിച്ച പാര്‍വതി സ്വയംവരം(ഗിരിജ കല്യാണം) ആലേഖനം ചെയ്ത ചിത്രമാണ് ദേവിയുടെ തിരുനടയില്‍ സമര്‍പ്പിച്ചത്. അങ്കമാലി സ്വദേശികളായ സുജാത അനില്‍കുമാര്‍, അഭിലാഷ് അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം വരച്ചത്. ക്ഷേത്രം മേല്‍ശാന്തി നടുവം […]