”ഹൗ ഇന്ത്യ സ്വിഗ്ഗീഡ് 2024 സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് എഡീഷന്‍” എന്ന കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കൊച്ചിയിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള കൗതുകകരമായ വസ്തുതകളാണുള്ളത് കൊച്ചി: ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി അവതരിപ്പിച്ച ക്വിക്ക്‌കൊമേഴ്‌സ് സംവിധാനമായ ഇന്‍സ്റ്റാമാര്‍ട്ടിന് കൊച്ചിയില്‍ മികച്ച പ്രതികരണം.”ഹൗ ഇന്ത്യ സ്വിഗ്ഗീഡ് 2024 സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് എഡീഷന്‍” എന്ന കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കൊച്ചിയിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള കൗതുകകരമായ വസ്തുതകളാണുള്ളത്. ഒരു കൊച്ചി സ്വദേശി കഴിഞ്ഞ വര്‍ഷം സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലൂടെ 4000 പാക്കറ്റ് ചിപ്‌സ് ഓര്‍ഡര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ […]
രോമാഞ്ചം സിനിമയുടെ സഹനിര്‍മാതാവാണ് അന്നം ജോണ്‍പോള്‍ കൊച്ചി: എസ്പാനിയോ മിസിസ് കേരള 2024ല്‍ അന്നം ജോണ്‍പോളിന് കിരീടം. വിദ്യ എസ് മേനോന്‍ ഫസ്റ്റ് റണ്ണറപ്പും അഞ്ജു അന്ന തോമസ് സെക്കന്റ് റണ്ണറപ്പും ഐശ്വര്യ സുരേന്ദ്രന്‍ തേര്‍ഡ് റണ്ണറപ്പുമായി. ആലുവ ഇറാം കണ്‍വെന്‍ഷന്‍ സെന്ററിലാണ് മിസിസ് കേരള 2024 അരങ്ങേറിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 വിവാഹിതരായ വനിതകളാണ് ഫൈനലില്‍ മാറ്റുരച്ചത്.കോട്ടയം സ്വദേശിനിയായ അന്നം ജോണ്‍പോള്‍ ഹിറ്റ് ചലച്ചിത്രം രോമാഞ്ചത്തിന്റെ സഹനിര്‍മാതാവാണ്. നിര്‍മാതാവ് ജോണ്‍ പോളാണ് […]
ക്രോമ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി “സൂപ്പർ എക്‌സ്‌ചേഞ്ച് ഓഫർ” അവതരിപ്പിച്ചു, പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ പുതിയ, ഊർജ്ജക്ഷമമായ ഉപകരണങ്ങളുമായി കൈമാറ്റം ചെയ്താൽ ഉപയോക്താക്കൾക്ക് മൂന്ന് മടങ്ങ് ആനുകൂല്യങ്ങൾ ലഭിക്കും കൊച്ചി: ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സൂപ്പര്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ അവതരിപ്പിച്ചു. സൂപ്പര്‍ എക്‌സ്‌ചേഞ്ച് ഓഫറിന്റെ ഭാഗമായി ഉപയോക്താക്കള്‍ അവരുടെ കാലഹരണപ്പെട്ട ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പുതിയതും ഊര്‍ജ്ജക്ഷമതയുള്ളതുമായ ഉപകരണങ്ങളുമായി കൈമാറ്റം ചെയ്യുമ്പോള്‍ മൂന്നിരട്ടി ആനുകൂല്യങ്ങളാണ് ക്രോമ ലഭ്യമാക്കുന്നത്.സൂപ്പര്‍ എക്‌സ്‌ചേഞ്ചിന് കീഴില്‍, തിരഞ്ഞെടുത്ത ഗൃഹോപകരണങ്ങളും […]
മുത്തൂറ്റ് ഫിന്‍കോര്‍പ് തങ്ങളുടെ കടം തിരിച്ചടയ്ക്കാനും കോര്‍പറേറ്റ് ചെലവുകൾക്കും വ്യാപനത്തിനുമായി ട്രഞ്ച് മൂന്ന് എന്‍സിഡികളിലൂടെ ₹300 കോടി സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. കൊച്ചി: കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചേഴ്‌സുകളുടെ (എന്‍സിഡി) ട്രഞ്ച് മൂന്ന് പരമ്പരയിലൂടെ 300 കോടി രൂപ സമാഹരിക്കും. ആയിരം രൂപ മുഖവിലയുള്ള എന്‍സിഡികള്‍ 2024 ഡിസംബര്‍ 23 മുതലാവും ലഭ്യമാകുക. തുടര്‍ വായ്പകള്‍, സാമ്പത്തിക സഹായം, കമ്പനിയുടെ നിലവിലുള്ള കടങ്ങളുടെ മുതലും പലിശയും തിരിച്ചടക്കല്‍, പൊതുവായ കോര്‍പറേറ്റ് ചെലവുകള്‍ തുടങ്ങിയവയ്ക്കായിരിക്കും സമാഹരിക്കുന്ന തുക വിനിയോഗിക്കുക. ആകെയുള്ള 2000 […]
ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ പ്രസവിച്ച പാലക്കാട് സീതാര്‍കുണ്ട് താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ് സര്‍ദാറിന്റെ ഭാര്യ സാമ്പയേയും (20) നവജാതശിശുവിനേയും ദുര്‍ഘടമായ വനപാതയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി പലാക്കാട്: ക്രിസ്തുമസ് രാത്രിയില്‍ മാതൃകയായി പാലക്കാട് കൈകാട്ടി നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍. ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ പ്രസവിച്ച പാലക്കാട് സീതാര്‍കുണ്ട് താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ് സര്‍ദാറിന്റെ ഭാര്യ സാമ്പയേയും (20) നവജാതശിശുവിനേയും ദുര്‍ഘടമായ വനപാതയില്‍ എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് രക്ഷപ്പെടുത്തി. പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും […]
ഇന്ത്യയുടെ 13ാമത്തെയും 14ാമത്തെയും പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍സിംഗ് കൊച്ചി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് അന്തരിച്ചു.92 വയസായിരുന്നു.വാര്‍ധ്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിയൂട്ടില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാത്രി 9.15 ഓടെയായിരുന്നു അന്ത്യം. അധ്യാപകനായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ് പിന്നീട് ഇന്ത്യ കണ്ട മികച്ച സാമ്പത്തിക വിദഗ്ദരില്‍ ഒരാളായി മാറുകയായിരുന്നു.ഇന്ത്യയുടെ 13ാമത്തെയും 14ാമത്തെയും പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍സിംഗ്. ഇന്ത്യാ വിഭജനത്തിന് മുമ്പ് ഇപ്പോഴത്തെ പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായില്‍ 1932 സെപ്തംബര്‍ 26നാണ് ഗുര്‍മുഖ് സിംഗിന്റെയും […]
വൈപ്പിന്‍: കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഫോക്ലോര്‍ ഫെസ്റ്റിന്റെ ഭാഗമായി പുതുവത്സരാഘോഷം ഡിസംബര്‍ 28,29,30 തീയതികളില്‍ നടത്തും.കുഴുപ്പിള്ളി ബീച്ച്, എടവനക്കാട് പുളിക്ക നാട്ടു ഹാള്‍ , ചെറായി ബീച്ച് എന്നിവിടങ്ങള്‍ വേദിയാകും.ഡിസംബര്‍ 28 ന് കുഴുപ്പിള്ളി ബീച്ചില്‍ വൈകുന്നേരം 3.30 ന് മനോഹരമായ ഘോഷയാത്രയോടെ പുതുവത്സരാഘോഷത്തിന് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന സംസ്‌കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റും ഫോക്ലോര്‍ ഫെസ്റ്റ് ജനറല്‍ കണ്‍വീനറുവായ കെ എസ് നിബിന്റെ അധ്യക്ഷതയില്‍ കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എയും രാജു […]
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. 91 വയസായിരുന്നു. കോഴിക്കോട്: മലയാളത്തിന്റെ മഹാനായ എഴുത്ത് കാരന്‍ എം.ടി വാസുദേവന്‍ നായര്‍ ഇനി കാലം മായ്ക്കാത്ത ഓര്‍മ്മ. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. 91 വയസായിരുന്നു. കോഴിക്കോട് കൊട്ടാരം റോഡിലെ സ്വന്തം വീടായ സിത്താരയില്‍ വൈകിട്ട് നാലു മണിവരെ എംടിക്ക് അന്തിമോപചാരം അര്‍പ്പിക്കാം. എം.ടിയുടെ ആഗ്രഹ പ്രകാരമാണ് പൊതുദര്‍ശനം ഇല്ലാത്തത്. തുടര്‍ന്ന് അഞ്ചിന് ഒദ്യോഗിക ബഹുമതികളോടെ മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ എം.ടിയുടെ മൃതദേഹം സംസ്‌ക്കരിക്കും. എം.ടിയുടെ […]
സഹൃദയ വജ്രജൂബിലി വര്‍ഷത്തോടനുബന്ധിച്ച് നെറ്റ് സീറോ കാര്‍ബണ്‍ വില്ലേജസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭിന്ന ശേഷിക്കാരുടെ സംരംഭമായി ആരംഭിച്ച നഴ്സറിയില്‍ നിന്നുള്ള ചെടികള്‍ കൈമാറിയത്. കൊച്ചി : കരുതലിന്റേയും ഐശ്വര്യത്തിന്റേയും പ്രതീകമായി പരസ്പരം ചെടികള്‍ കൈമാറി എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ സ്റ്റാഫംഗങ്ങളുടെ ക്രിസ്തുമസ് ആഘോഷം വേറിട്ടതായി. സഹൃദയ വജ്രജൂബിലി വര്‍ഷത്തോടനുബന്ധിച്ച് നെറ്റ് സീറോ കാര്‍ബണ്‍ വില്ലേജസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭിന്ന ശേഷിക്കാരുടെ സംരംഭമായി ആരംഭിച്ച നഴ്സറിയില്‍ നിന്നുള്ള ചെടികള്‍ […]
അട്ടപ്പാടിയിലെ ഭൂരിഭാഗം ഊരുകളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിച്ച് കെഫോണ്‍. പാലക്കാട്: കേരളത്തിന്റെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല് അടയാളപ്പെടുത്തി പാലക്കാട് അട്ടപ്പാടിയിലെ ഭൂരിഭാഗം ഊരുകളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിച്ച് കെഫോണ്‍. കേരളത്തിലെ ആദിവാസി മേഖലകളെ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ലക്ഷ്യമിട്ട് കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷനായ കെഫോണ്‍ നടത്തുന്ന കണക്ടിങ്ങ് ദി അണ്‍ കണക്റ്റഡ് പദ്ധതിയുടെ ഭാഗമായാണ് അട്ടപ്പാടിയിലെ 190 ആദിവാസി ഊരുകളില്‍ 142 ഊരുകളിലെ 287 വീടുകളില്‍ കെഫോണ്‍ കണക്ഷന്‍ നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല […]