കൊച്ചി: അണ്‍രജിസ്ട്രേഡ് കെട്ടിട ഉടമയില്‍നിന്നും വാടകക്കെടുക്കുന്ന കെട്ടിടത്തിന്റെ വാടകയുടെ ജി.എസ്.ടി. രജിസ്ട്രേഡ് വ്യാപാരിയടക്കണമെന്ന നിയമത്തില്‍ കോമ്പോസിഷന്‍ സ്‌കീം തെരഞ്ഞെടുത്ത ഹോട്ടലുകള്‍ക്ക് ഇളവുനല്‍കിയതിനെ കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ സ്വാഗതം ചെയ്തു. എന്നാല്‍ ജി.എസ്.ടി. റഗുലര്‍ സ്‌കീം തെരഞ്ഞെടുത്തിട്ടുള്ള ഹോട്ടലുകള്‍ക്കും ഈ ഇളവ് നല്‍കണമെന്ന് കെ.എച്ച്.ആര്‍.എ. ആവശ്യപ്പെട്ടു. ജി.എസ്.ടി. നിയമപ്രകാരം ഹോട്ടലുകള്‍ സര്‍വ്വീസ് വിഭാഗത്തിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അതിനാല്‍ ഇന്‍പുട്ട് ടാക്സ് എടുക്കുവാന്‍ അര്‍ഹതയില്ല. അതിനാല്‍ വാടകയുടെ ജി.എസ്.ടി. ഹോട്ടലുടമയടച്ചാല്‍ അത് ഹോട്ടലുടമക്ക് നഷ്ടപ്പെടുകയും, അധിക ബാധ്യത വരുത്തുകയും […]
കൊച്ചി: വിമാനത്തിലേതു പോലുള്ള യാത്രാനുഭവമാണ് കൊച്ചി വാട്ടര്‍ മെട്രോയിലേതെന്ന് കേന്ദ്ര ഊര്‍ജ, ഭവന, നഗരവികസന വകുപ്പ് മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍.ഇത് വാട്ടര്‍ മെട്രോയല്ല, വാട്ടര്‍പ്ലെയിനാണ്. അദ്ദേഹം പറഞ്ഞു. 35 ലക്ഷം പേര്‍ ഇതേവരെ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തെന്ന് ചുണ്ടിക്കാട്ടിയ അദ്ദേഹം നഗര ഗതാഗതത്തില്‍ മെട്രോയ്ക്ക് വളരെ വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും വാട്ടര്‍ മെട്രോ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും വ്യക്തമാക്കി വാട്ടര്‍ മെട്രോയില്‍ യാത്ര നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷദ്വീപില്‍ […]
നിക്ഷേപക സൗഹൃദ നടപടികള്‍ ഗുണം ചെയ്തിട്ടുണ്ടെങ്കിലും കേരളം ഇനിയും പല മേഖലകളിലും മുന്നേറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു കൊച്ചി: കേരളത്തിന്റെ സാധ്യതകളും അനുകൂല ഘടകങ്ങളും ഇനിയും മാര്‍ക്കറ്റ് ചെയ്യേണ്ടതുണ്ടെന്നും കൂടുതല്‍ നിക്ഷേപകരെയും കമ്പനികളെയും ആകര്‍ഷിക്കാന്‍ ക്രിയാത്മകമായ നടപടികള്‍ വേണമെന്നും മുന്‍ അംബാസഡര്‍ വേണു രാജാമണി അഭിപ്രായപ്പെട്ടു.കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) എംകെകെ നായര്‍ സ്മാരക പ്രഭാഷണ പരമ്പരയില്‍ ദി ന്യൂ വേള്‍ഡ് ഡിസോര്‍ഡര്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപക സൗഹൃദ നടപടികള്‍ ഗുണം ചെയ്തിട്ടുണ്ടെങ്കിലും കേരളം […]
കൊച്ചി: തേവര പേരണ്ടൂര്‍ കനാല്‍ നവീകരണത്തിന് മുന്നോടിയായുള്ള പഠനത്തിന് എഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഡിസൈന്‍ ഇന്നൊവേഷന്‍ (ആസാദി)നും സെന്റര്‍ ഫോര്‍ ഹെറിട്ടേജ് എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്‌മെന്റ് (സി-ഹെഡ്) ഉം തമ്മില്‍ ധാരണാപത്രം ഒപ്പു വെച്ചു. ആസാദി ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് പ്രൊഫ. ബി.ആര്‍ അജിതും സി-ഹെഡ് സെക്രട്ടറി ഡോ. രാജന്‍ ചേറമ്പത്തുമാണ് ധാരണാപത്രത്തില്‍ ഒപ്പു വെച്ചത്. നഗരപുനരുജ്ജീവന പദ്ധതിയുടെ ഭാഗമായിട്ടാണ് പഠനം നടത്തുന്നത്. കനാലിന്റെ പാരിസ്ഥിതികവും സാംസ്‌ക്കാരികവും ചരിത്രപരവുമായ പ്രാധാന്യം കാത്തുസൂക്ഷിച്ചുകൊണ്ട് പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കാനാണ് […]
ഏവിസ് ബേക്കിംഗ് ആന്റ് പേസ്ട്രീ ഇന്‍സ്റ്റിറ്റിയൂട്ടിലെ നൂറോളം വിദ്യാര്‍ഥികളാണ് ഇന്‍സ്റ്റിറ്റിയൂഷന്‍ മാനേജിംഗ് ഡയറക്ടര്‍ സുദീപ് ശ്രീധരന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിജോ ജോര്‍ജ്ജ്, ഹെഡ് ഷെഫ് അഭയ് ആനന്ദ് എന്നിവരുടെ മേല്‍നോട്ടത്തില്‍ കഴിക്കാന്‍ സാധിക്കുന്ന ഭീമന്‍ പുല്‍ക്കൂട് കേക്ക് ഒരുക്കിയത്. കൊച്ചി: കേരളത്തില്‍ ആദ്യമായി കേക്ക് കൊണ്ട് ഭീമന്‍ പുല്‍ക്കൂടൊരുക്കി ബേക്കിംഗ് സ്റ്റുഡന്റസ്. കലൂര്‍, മെട്രോ പില്ലര്‍ നമ്പര്‍ 560 ന് എതിര്‍ വശത്തുള്ള ഏവിസ് ബേക്കിംഗ് ആന്റ് പേസ്ട്രീ ഇന്‍സ്റ്റിറ്റിയൂട്ടിലെ നൂറോളം വിദ്യാര്‍ഥികളാണ് ഇന്‍സ്റ്റിറ്റിയൂഷന്‍ മാനേജിംഗ് […]
സൗരോര്‍ജ്ജ വൈദ്യുത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന എംഎസ്എംഇ സംരംഭങ്ങള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ആദ്യത്തെ സമഗ്ര സഹകരണ വായ്പാ പദ്ധതിയാണിത് കൊച്ചി: സൗരോര്‍ജ്ജ വൈദ്യുത സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന ചെറുകിട സംരംഭങ്ങള്‍ക്കു സാമ്പത്തിക പിന്തുണ നല്‍കാന്‍ ഹരിത മേഖലയില്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന എന്‍ബിഎഫ്സിയായ ഇകോഫൈയുമായി ഫെഡറല്‍ ബാങ്ക് സഹകരിക്കും. സൗരോര്‍ജ്ജ വൈദ്യുത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന എംഎസ്എംഇ സംരംഭങ്ങള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ആദ്യത്തെ സമഗ്ര സഹകരണ വായ്പാ പദ്ധതിയാണിത്. 3600 കിലോവാട്ട് പുരപ്പുറ സൗരോര്‍ജ്ജ […]
എട്ട് കപ്പല്‍ നിര്‍മ്മിക്കുന്നതിനായി പ്രതിരോധ മന്ത്രാലയവും കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും തമ്മില്‍ 2019 ഏപ്രില്‍ 30ന് കരാര്‍ ഒപ്പുവച്ചിരുന്നു. കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ ആറാമത്തെ ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റിന്റെ കീല്‍ സ്ഥാപിക്കല്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നടന്നു. ദക്ഷിണ നാവികസേന കമാന്‍ഡ് ീഫ് സ്റ്റാഫ് ഓഫീസര്‍ (പരിശീലനം) റിയര്‍ അഡ്മിറല്‍ സതീഷ് ഷേണായി, ശ്രീജിത്ത് കെ നാരായണന്‍, ഡയറക്ടര്‍ (ഓപ്പറേഷന്‍സ്), രാജേഷ് ഗോപാലകൃഷ്ണന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഷിപ് റിപ്പയര്‍സ് ) ,എസ് […]
പ്ലാസ്റ്റിക്, ജൈവമാലിന്യങ്ങള്‍ വെവ്വേറെയായി ശേഖരിച്ച് നഗരസഭക്ക് കൈമാറി കൊച്ചി: സ്വച്ഛഭാരത് കാംപയിനിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആര്‍ഐ) ജീവനക്കാര്‍ മറൈന്‍ ഡ്രൈവില്‍ ശുചീകരണം നടത്തി. പ്ലാസ്റ്റിക്, ജൈവമാലിന്യങ്ങള്‍ വെവ്വേറെയായി ശേഖരിച്ച് നഗരസഭക്ക് കൈമാറി.മിസ് കേരള ഫിറ്റ്നസ് ജേതാവും ഫാഷന്‍ സംരഭകയുമായ ജിനി ഗോപാല്‍ ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആര്‍ഐയിലെ വിവിധ ഡിവിഷന്‍ മേധാവികള്‍, ശാസ്ത്ര!ജ്ഞര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കാളികളായി. സെന്റ് തെരേസാസ് കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളും ശുചീകരണത്തില്‍ […]
300ലധികം എന്‍ട്രികളില്‍ നിന്നും ഓഡിഷനുകളിലൂടെയാണ് 19 ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. കൊച്ചി: ഇംപ്രസാരിയോയുടെ 24ാമത് എഡിഷന്‍ മിസ് കേരള 2024 ഡിസംബര്‍ 20ന് വൈകുന്നേരം ആറു മണിക്ക് ഗ്രാന്‍ഡ് ഹയാത്ത് കൊച്ചിയില്‍ അരങ്ങേറും. ഡിസംബര്‍ 7ന് നടന്ന ഓഡിഷനുകളിലൂടെയാണ് കിരീടത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. 300ലധികം എന്‍ട്രികളില്‍ നിന്നും ഓഡിഷനുകളിലൂടെയാണ് 19 ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. ആനിമേറ്ററും ചലച്ചിത്ര നിര്‍മാതാവുമായ അപ്പുണ്ണി നായര്‍, വെല്‍നെസ് കോച്ചും സാമൂഹിക സംരംഭകയുമായ രാഖി ജയശങ്കര്‍, സെലിബ്രിറ്റി ടാലന്റ് മാനേജരായ റീനു ജെയിംസ്, ഫാഷന്‍ […]
കൊച്ചി:വിദേശ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന ഗോഡ് സ്പീഡ് ഇമിഗ്രേഷന്‍ ആന്‍ഡ് സ്റ്റഡിഎബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ് 15ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന ആഘോഷം ഉമാ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉത്തരവാദിത്വവും , കൃത്യതയും വേണ്ട വിസാ നടപടികള്‍വേഗത്തിലും എളുപ്പത്തിലും സാധ്യമാക്കുന്നുവെന്നതാണ് ഗോഡ്‌സ്പീഡിന്റെ പ്രത്യേകതയെന്ന് മാനേജിംഗ് ഡയറക്ടര്‍ എ. രേണു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇമിഗ്രേഷന്‍, സ്റ്റഡി ,വിദേശ കണ്‍സള്‍ട്ടന്‍സി മേഖലയില്‍ ഒരു വനിത നേത്യത്വം നല്‍കുന്ന ആദ്യ സ്ഥാപനം കൂടിയാണ് ഗോഡ് […]