കൊച്ചി: തങ്ങള്‍ക്ക് രണ്ടാം ജന്മം നല്‍കിയ ഡോക്ടര്‍ക്ക് രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാനായി താമര മാലയുമായി അവര്‍ എത്തി. ലിസി ആശുപത്രിയില്‍ വിജയകരമായ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ ശ്രുതി ശശി,ഡിനോയ് തോമസ്, ഗിരീഷ്‌കുമാര്‍, മാത്യു അച്ചാടന്‍, സണ്ണി തോമസ്, ജിതേഷിന്റെ പിതാവ് ജയദേവന്‍ എന്നിവരാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്ത നേരിട്ട് കണ്ട് അഭിനന്ദിക്കുന്നതിനായി ലിസി ആശുപത്രിയില്‍ എത്തിച്ചേര്‍ന്നത്. ഇന്ത്യയില്‍ ആദ്യമായി രണ്ടാമതും ഹൃദയം മാറ്റിവച്ച ഗിരീഷ്‌കുമാറാണ് ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്ക് മുന്‍കൈ എടുത്തത്. […]
കൊച്ചി: ഗോള്‍കീപ്പര്‍ കമല്‍ജിത് സിങിനെ വായ്പാ കരാറില്‍ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. ഒഡീഷ എഫ്‌സിയില്‍ നിന്നെത്തുന്ന താരം സീസണ്‍ മുഴുവന്‍ ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍), ഐ ലീഗ് എന്നിവയിലെ സമ്പന്നമായ അനുഭവവുമായി എത്തുന്ന കമല്‍ജിത്തിന്റെ സാനിധ്യം അവശേഷിക്കുന്ന സീസണില്‍ ടീമിനെ ശക്തിപ്പെടുത്തുമെന്നാണ് ക്ലബ്ബിന്റെ പ്രതീക്ഷ. 1995 ഡിസംബര്‍ 28ന് പഞ്ചാബിലായിരുന്നു കമല്‍ജിതിന്റെ ജനനം. എഐഎഫ്എഫ് അക്കാദമിയില്‍ നിന്ന് ഫുട്‌ബോള്‍ കരിയറിന് തുടക്കമിട്ട താരം, 2014ല്‍ സ്‌പോര്‍ട്ടിങ് ക്ലബ് ഡി ഗോവയില്‍ ചേര്‍ന്ന് […]
ചെന്നൈയിന്‍ എഫ്‌സി 1 കേരള ബ്ലാസ്‌റ്റേഴ്‌സ് 3. ഏഴാം ജയത്തോടെ 24 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്ത് തുടര്‍ന്നു. ചെന്നൈയിന്‍ 18 പോയിന്റുമായി പത്താം സ്ഥാനത്തും. ചെന്നൈ: ടീമൊന്നാകെ കളം നിറഞ്ഞുകളിച്ച മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പുതുചരിത്രം കുറിച്ചു. ചെന്നൈയിന്‍ എഫ്‌സിയെ 3-1ന് വീഴ്ത്തിയ ടീം, ഐഎസ്എല്‍ ചരിത്രത്തില്‍ ചെന്നൈയിനെതിരെ അവരുടെ തട്ടകത്തില്‍ ആദ്യജയം ആവോളം ആഘോഷിച്ചു. മൂന്നാം മിനിറ്റില്‍ ജീസസ് ജിമിനെസിലൂടെ ഗോള്‍വേട്ട തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനായി 45+3 […]
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 0-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി 0 കൊച്ചി: മല്‍സരത്തിന്റെ മുപ്പതാം മിനിറ്റില്‍ പത്തു പേരായി ചുരുങ്ങിയിട്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടവീര്യം കെടുത്താന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കായില്ല. കലൂര്‍ സ്റ്റേഡിയത്തില്‍ ഗോള്‍ പിറന്നില്ലെങ്കിലും, ആദ്യാവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു. 30ാം മിനിറ്റില്‍ പ്രതിരോധ താരം ഐബെന്‍ ഡോഹ്ലിങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനാല്‍ മത്സരത്തിന്റെ 60 മിനിറ്റിലേറെ പത്തു പേരുമായാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. പ്രതിരോധം […]
2026 മെയ് വരെയുള്ള കരാറാണ് താരം ഒപ്പുവച്ചിരിക്കുന്നത്. യൂറോപ്പിലെ വിവിധ ക്ലബുകളിലായി മുന്നോറോളം മത്സരങ്ങള്‍ കളിച്ച പരിചയസമ്പത്തുമായാണ് ഈ 30 വയസ്സുകാരന്‍ സ്‌ക്വാഡിലേക്കെത്തുന്നത് കൊച്ചി,: മോണ്ടിനെഗ്രിന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ദൂസാന്‍ ലഗാറ്റോറിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി. ക്ലബുമായി 2026 മെയ് വരെയുള്ള കരാറാണ് താരം ഒപ്പുവച്ചിരിക്കുന്നത്. യൂറോപ്പിലെ വിവിധ ക്ലബുകളിലായി മുന്നോറോളം മത്സരങ്ങള്‍ കളിച്ച പരിചയസമ്പത്തുമായാണ് ഈ 30 വയസ്സുകാരന്‍ സ്‌ക്വാഡിലേക്കെത്തുന്നത്. അണ്ടര്‍ 19, അണ്ടര്‍ 21, സീനിയര്‍ ടീമുകളിലായി മോണ്ടിനെഗ്രോ ദേശീയ ടീമിന് […]
കലൂര്‍ രാജ്യാന്തര സ്റ്റേഡിയിത്തില്‍ നടന്ന ഐഎസ്എല്‍ ചാംപ്യന്‍ഷിപ്പില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഒഡിഷയെ കേരളത്തിന്റെ കൊമ്പന്മാര്‍ പിഴുതെറിഞ്ഞത്. കൊച്ചി: കൊമ്പന്മാരുടെ തട്ടകത്തില്‍ വിജയക്കൊടി പാറിക്കാന്‍ എത്തിയ ഒഡീഷ എഫ്‌സിയെ ചുവടോടെ പിഴുത് മഞ്ഞപ്പട. കലൂര്‍ രാജ്യാന്തര സ്റ്റേഡിയിത്തില്‍ നടന്ന ഐഎസ്എല്‍ ചാംപ്യന്‍ഷിപ്പില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഒഡിഷയെ കേരളത്തിന്റെ കൊമ്പന്മാര്‍ പിഴുതെറിഞ്ഞത്. ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകമായ കലൂര്‍ സ്റ്റേഡിയത്തില്‍ ഇതുവരെ ഒഡീഷയ്ക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു ഗോളില്‍ പി്ന്നില്‍ നിന്ന ശേഷമായിരുന്നു കാണികളെ ത്രില്ലടിപ്പിച്ച പ്രകടനനത്തിലൂടെ ബ്ലാസ്റ്റേഴ്‌സ് […]
മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഏട്ട് വെങ്കലവുമായി 15 മെഡലുകളാണ് കേരളം നേടിയത്. സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ വെച്ച് നടന്ന ദേശീയ ജിംനാസ്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ മെഡല്‍വേട്ട. മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഏട്ട് വെങ്കലവുമായി 15 മെഡലുകളാണ് കേരളം നേടിയത്. സീനിയര്‍ പുരുഷന്‍മാരുടെ പൊമ്മല്‍ ഹോര്‍സില്‍ ഹരികൃഷ്ണന്‍ ജെ.എസ്. സ്വര്‍ണം നേടി. ദേശീയ ഗെയിംസിന് യോഗ്യതയും സ്വന്തമാക്കി. ജൂനിയര്‍ പൊമ്മല്‍ ഹോര്‍സില്‍ മിധുന്‍ വി നായര്‍ സ്വര്‍ണം കരസ്ഥമാക്കി. 12.267 പോയിന്റ് നേടിയാണ് സ്വര്‍ണനേട്ടം. […]
നാല്‍പ്പത്തിനാലാം മിനിറ്റില്‍ നോഹ സദൂയ് നേടിയ പെനാല്‍റ്റി ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം ന്യൂഡല്‍ഹി: രണ്ട് പേര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിട്ടും മികച്ച പോരാട്ട വീര്യത്തിലീടെ പഞ്ചാബിനോടുള്ള മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര വിജയം. നാല്‍പ്പത്തിനാലാം മിനിറ്റില്‍ നോഹ സദൂയ് നേടിയ പെനാല്‍റ്റി ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. 58-ാം മിനിറ്റില്‍ മിലോസ് ഡ്രിന്‍സിച്ചും 74-ാം മിനിറ്റില്‍ ഐബന്‍ബ ഡോഹ്ലിങ്ങും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തു പോയെങ്കിലും ഒമ്പതു പേരുമായി കളം നിറഞ്ഞ ബ്ലാസ്റ്റേഴ്‌സിനെ അവസാന വിസില്‍ മുഴങ്ങും […]
കൊച്ചി: ഫാന്‍ അഡൈ്വസറി ബോര്‍ഡ് (എഫ്.എ.ബി) രൂപീകരിക്കാന്‍ തയ്യാറെടുത്ത് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. ലോകത്തെ മുന്‍നിര ക്ലബുകളുടേയും ലീഗുകളുടേയും അതേ മാതൃകയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സും എഫ്.എ.ബി രൂപികരിക്കുവാനൊരുങ്ങുന്നത്. മാനേജുമെന്റുമായി ആരാധകര്‍ക്ക് നേരിട്ട് ആശയവിനിമയം സാധ്യമാകുന്ന ഈ വേദി ക്ലബിന്റെ വളര്‍ച്ചയില്‍ നിര്‍ണായക തീരുമാനമായേക്കും. 2024-25 സീസണിന്റെ ആരംഭഘട്ടത്തില്‍ത്തന്നെ ഫാന്‍ അഡൈ്വസറി ബോര്‍ഡ് നടപ്പിലാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ക്ലബ് ആരംഭിച്ചിരുന്നു. സുതാര്യത, പങ്കാളിത്തം ഉറപ്പാക്കല്‍, പരസ്പര ബഹുമാനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുവാനാണ് ഫാന്‍ അഡൈ്വസറി ബോര്‍ഡിലൂടെ ക്ലബ് […]
ജംഷഡ്പുര്‍: ആല്‍ബിനോ ഗോമസ് ജംഷഡ് പൂരിന്റെ ഗോള്‍വലയ്ക്കു മുന്നില്‍ വന്‍മതിലായപ്പോള്‍ എവേ മല്‍സരം വിജയം കണ്ട് കളത്തിലിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് പരാജയത്തിന്റെ കൈയ്പ്പു നീര്‍. എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പൂര്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്.തകര്‍ത്തുകളിച്ചിട്ടും ജംഷഡ്പുര്‍ ഗോള്‍ കീപ്പര്‍ ആല്‍ബിനോയുടെ മിന്നുന്ന പ്രകടനം ബ്ലാസ്റ്റേഴ്സിനെ തടയുകയായിരുന്നു. 14 കളിയില്‍ 14 പോയിന്റുമായി പത്താമതാണ് ടീം. അവസാന കളിയില്‍നിന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. റുയ്വാ ഹോര്‍മിപാമിന് പകരം പ്രീതം കോട്ടല്‍ തിരിച്ചെത്തി. ഗോള്‍ വലയ്ക്ക് മുന്നില്‍ സച്ചിന്‍ സുരേഷ്. […]