ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.kochimarathon.in എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം കൊച്ചി: ഫെബ്രുവരി ഒമ്പതിന് ക്ലിയോ സ്‌പോര്‍ട്‌സിന്റ ആഭിമുഖ്യത്തില്‍ നടക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പിന് മുന്നോടിയായി ട്രെയിനിങ് റണ്‍ സംഘടിപ്പിച്ചു. കൊച്ചിയിലെ പ്രമുഖ ക്ലബായ ഓറഞ്ച് റണ്ണേഴ്‌സ് ക്ലബുമായി സഹകരിച്ചാണ് ട്രെയിനിങ് റണ്‍ നടത്തിയത്. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്ന് ആരംഭിച്ച പത്ത് കിലോ മീറ്റര്‍ റണ്‍ ഓറഞ്ച് റണ്ണേഴ്‌സ് ക്ലബ് പ്രസിഡന്റ് രാജന്‍ […]
നോഹ സദൂയ്, അലെക്‌സാന്‍ഡ്രേ കൊയെഫ് എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു. ഒരെണ്ണം മുഹമ്മദന്‍സിന്റെ ഗോള്‍ കീപ്പര്‍ ഭാസ്‌കര്‍ റോയിയുടെ പിഴവുഗോളായിരുന്നു. കൊച്ചി:തോല്‍വിയുടെ പരമ്പരഅവസാനിപ്പിച്ച് ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയ വഴിയില്‍ തിരിച്ചെത്തി. മുഹമ്മദന്‍സിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് കേരള് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ഹാപ്പി ക്രിസ്മസ് സമ്മാനിച്ചു.ഐഎസ്എലില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാം ജയമാണ്. നോഹ സദൂയ്, അലെക്‌സാന്‍ഡ്രേ കൊയെഫ് എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു. ഒരെണ്ണം മുഹമ്മദന്‍സിന്റെ ഗോള്‍ കീപ്പര്‍ ഭാസ്‌കര്‍ റോയിയുടെ പിഴവുഗോളായിരുന്നു. 13 കളിയില്‍ […]
ഇന്ത്യ നാളെ ബലാറസിനെയും റഷ്യയെയും നേരിടും മോസ്‌കോ : മോസ്‌കോയില്‍ നടക്കുന്ന ബ്രിക്സ് പാരാ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഗെയിംസില്‍ ആദ്യ മത്സരത്തില്‍ തുര്‍ക്കിക്കെതിരെ ഇന്ത്യക്ക് ജയം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യക്ക് വേണ്ടി തുഷാര്‍ കുമാര്‍ ആണ് ഗോള്‍ നേടിയത്. ഇന്ത്യ നാളെ ബലാറസിനെയും റഷ്യയെയും നേരിടും. മോസ്‌കോയിലെ ഡൈനാമോ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഗ്രൗണ്ടില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്.
ഈ മാസം 22 മുതല്‍ 26 വരെയാണ് ദേശിയ ഗെയിംസ് നടക്കുന്നത്. കൊച്ചി: തെലങ്കാനയില്‍ നടക്കുന്ന നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ ആണ്‍കുട്ടികളുടെ അണ്ടര്‍19 വോളിബോള്‍ മത്സരത്തിനുള്ള കേരള ടീമിനെ മുത്തൂറ്റ് വോളിബോള്‍ അക്കാദമി താരം നിസ്റ്റിന്‍ സി.ബി നയിക്കും. ഈ മാസം 22 മുതല്‍ 26 വരെയാണ് ദേശിയ ഗെയിംസ് നടക്കുന്നത്.നോര്‍ത്ത് പറവൂര്‍ നന്ത്യാട്ടുകുന്നം എസ്.എന്‍.വി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് നിസ്റ്റിന്‍. ടീം അംഗങ്ങള്‍ -അഭിഷേക് വി.സി, അല്‍ സബിത്ത് ബി, ആന്റോ അഭിഷേക്. ആര്‍, […]
സ്റ്റാറേയ്‌ക്കൊപ്പം സഹപരിശീലകരായിരുന്നു ബിയോണ്‍ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരു ടീം വിട്ടതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി മാനേജ്‌മെന്റ് അറിയിച്ചു. കൊച്ചി: ഐഎസ്എല്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ തോല്‍വിക്കു പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകന്‍ മിഖായേല്‍ സ്റ്റാറെ ടീം വീട്ടു. സ്റ്റാറേയ്‌ക്കൊപ്പം സഹപരിശീലകരായിരുന്നു ബിയോണ്‍ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരു ടീം വിട്ടതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി മാനേജ്‌മെന്റ് അറിയിച്ചു. വുകുമനോവിച്ചിന് പകരക്കാരനായിട്ടാണ് മിഖായേല്‍ സ്റ്റാറേ ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യപരിശീലകനായി എത്തുന്നത്. […]
കേരള ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനോട് തോറ്റു. ബ്ലാസ്റ്റേഴ്സിനായി ഹെസ്യൂസ് ഹിമിനെസ്, മിലോസ് ഡ്രിന്‍സിച്ച് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ബഗാനായി ജാമി മക്ലാരന്‍, ജാസണ്‍ കമ്മിങ്സ്, ആല്‍ബര്‍ട്ടോ റോഡ്രിഗസ് എന്നിവരും ഗോള്‍ നേടി. കൊല്‍ക്കത്ത: ഐഎസ്എലിലെ കടുത്ത പോരില്‍ അവസാന നിമിഷം നിര്‍ഭാഗ്യകരമായി വഴങ്ങിയ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനോട് തോറ്റു. ബ്ലാസ്റ്റേഴ്സിനായി ഹെസ്യൂസ് ഹിമിനെസ്, മിലോസ് ഡ്രിന്‍സിച്ച് എന്നിവര്‍ ഗോള്‍ […]
130 പോയിന്റുമായാണ് കാര്‍മല്‍ ജ്യോതി നേട്ടം കൊയ്തത്. ആലുവ യു സി കോളജില്‍ നടന്ന മത്സരത്തില്‍ 94 പോയിന്റുമായി നിര്‍മല സദന്‍ മൂവാറ്റുപുഴ രണ്ടാം സ്ഥാനവും 77 പോയിന്റുമായി അനുഗ്രഹ നികേതന്‍ പന്നിമറ്റം മൂന്നാം സ്ഥാനവും നേടി. കൊച്ചി: സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് റോട്ടറി ഡിസ്ട്രിക്ട് 3201 സംഘടിപ്പിച്ച റോസസ് റോട്ടറി ഒളിംപിക്‌സ് ഫോര്‍ സ്‌പെഷ്യല്‍ എജുക്കേഷന്‍ സ്റ്റുഡന്‍സ് ഒന്‍പതാമത് എഡിഷനില്‍ കാര്‍മല്‍ ജ്യോതി അടിമാലി തുടര്‍ച്ചയായ ആറാം തവണയും ചാമ്പ്യന്‍മാര്‍. 130 പോയിന്റുമായാണ് കാര്‍മല്‍ […]
കൊച്ചി സ്വദേശികളായ വര്‍ഗീസ് രാജന്‍, റൊവാന്‍ മരിയ, സെലസ് മരിയ എന്നിവരാണ് ഇന്ത്യക്കായി മെഡല്‍ നേടിയത്. കൊച്ചി: പോളണ്ടില്‍ നടന്ന 13ാമത് വേള്‍ഡ് കോമ്പാറ്റ് ജുജുറ്റ്സു ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ വേട്ടയുമായി മലയാളി സഹോദരങ്ങള്‍. കൊച്ചി സ്വദേശികളായ വര്‍ഗീസ് രാജന്‍, റൊവാന്‍ മരിയ, സെലസ് മരിയ എന്നിവരാണ് ഇന്ത്യക്കായി മെഡല്‍ നേടിയത്. ലോകത്തിലെ ഏറ്റവും പ്രാചീനമായ ആയോധന കലകളിലൊന്നാണ് ജുജിറ്റ്സു. വര്‍ഗീസ് രാജന്‍ അണ്ടര്‍ 14 വിഭാഗം 45 കി.ഗ്രാം കാറ്റഗറി സെല്‍ഫ് ഡിഫന്‍സ് വിഭാഗത്തില്‍ വെള്ളിയും, […]
സാന്റാ റണ്‍ 5 കിലോമീറ്റര്‍ ഫാമിലി ഫണ്‍ റണ്‍, 10 കിലോമീറ്റര്‍ ഓട്ടം, 21.1 കിലോമീറ്റര്‍ ഓട്ടം, 50 കിലോമീറ്റര്‍ സൈക്ലിംഗ്, 21.1 കിലോമീറ്റര്‍ റിലേ എന്നിങ്ങനെ അഞ്ച് പരിപാടികളാണ് നടത്തിയത്. കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടികളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിടുന്ന സാമൂഹിക കൂട്ടായ്മയുടെ ഭാഗമായി റോട്ടറി ക്ലബ് കൊച്ചിന്‍ നൈറ്റ്‌സ് ഗ്രാന്‍ഡ് സാന്റാ റണ്‍ സംഘടിപ്പിച്ചു. ഗ്രാന്റ് ഹയാത്തില്‍ നടന്ന സാന്റാ റണ്‍ അഞ്ചാം പതിപ്പില്‍ ചലച്ചിത്ര താരം നൈല ഉഷ മുഖ്യ അതിഥിയായിരുന്നു. വലിയ […]
ബംഗളൂരു: ഐഎസ്എലില്‍ വീണ്ടും ബംഗളുരു എഫ്‌സിയോട് തോറ്റ് കേരളത്തിന്റെ കൊമ്പന്മാര്‍. ബംഗളുരുവില്‍ നടന്ന മല്‍സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ബംഗളുരു എഫ്‌സി കടപുഴക്കിയത്. ഹാട്രിക് നേടിയ സുനില്‍ ഛേത്രിയാണ് ബംഗളുരുവിന്റെ വിജയ ശില്‍പ്പിയായി മാറിയത്. ബ്ലാസ്റ്റേഴ്സിനായി ഹെസ്യൂസ് ഹിമിനെസും ഫ്രെഡിയുമാണ് ലക്ഷ്യം കണ്ടത്. മൂന്ന് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിനെതിരെ ഇറങ്ങിയത്. പ്രതിരോധത്തില്‍ പ്രീതം കോട്ടലിന് പകരം സന്ദീപ് സിങ് എത്തി. മിലോസ് ഡ്രിന്‍സിച്ച് മാറി അലക്സാന്‍ഡ്ര കൊയെഫ് വന്നു. മുന്നേറ്റത്തില്‍ കെ പി […]