കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്‍ കോര്‍പ്പറേറ്റ് സ്‌പോര്‍ട്‌സ് ലീഗ് സംഘടിപ്പിച്ചു.ക്രിക്കറ്റ് മത്സരത്തില്‍ 19 ടീമും ഫുട്‌ബോളില്‍ 9 ടീമുകളും പങ്കെടുത്തു. ക്രിക്കറ്റ് മത്സരത്തില്‍ മൂന്നാം വര്‍ഷവും സൗത്ത് ഇന്ത്യന്‍ ബാങ്ക് ജേതാക്കളായി. കോഗ്‌നിസന്റിനെയായാണ് ഇവര്‍ പരാജയപ്പെടുത്തിയത്. ഫുട്‌ബോള്‍ മത്സരത്തില്‍ കാര്‍ഗോമാറിനെ പരാജയപ്പെടുത്തി ആപ്റ്റിവ് ജേതാക്കളായി. തടുര്‍ച്ചയായ മൂനാം വര്‍ഷമാണ് കെ എം എ കോര്‍പ്പറേറ്റ് സ്‌പോര്‍ട്‌സ് ലീഗ് നടത്തുന്നത്. മികച്ച ബാറ്റ്സ്മാനായി പ്രജിത് (കോഗ്‌നിസന്റ്), മികച്ച ബൗളറായി രവിശങ്കര്‍ (കോഗ്‌നിസന്റ്) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്ലയെര്‍ ഓഫ് ഫൈനല്‍ […]
കൊച്ചി: രാജ്യത്തെ മികച്ച അഡ്വഞ്ചര്‍ ബൈക്ക് റൈഡേഴ്‌സ് മാറ്റുരച്ച നാഷണല്‍ സൂപ്പര്‍ ക്രോസ് ചാംപ്യന്‍ഷിപ്പിന്റെ എസ്എക്‌സ് 2 വിഭാഗത്തില്‍ ഫോര്‍ട്ട് കൊച്ചി സ്വദേശി റയാന്‍ ഹെയ്ഗ് നാഷണല്‍ ചാംപ്യനായി. ഏലൂരിലെ ഫാക്ട് വളപ്പില്‍ ഒരുക്കിയ വിശാലമായ സൂപ്പര്‍ക്രോസ്സ് ട്രാക്കിലായിരുന്നു ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ നടന്നത്. ആദ്യമായാണ് നാഷണല്‍ സൂപ്പര്‍ക്രോസ് ചാംപ്യന്‍ഷിപ്പ് കേരളത്തില്‍ നടത്തിയത്. നാസിക്, ഭോപ്പാല്‍, പൂനെ, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നടന്ന റൗണ്ടുകളില്‍ വിജയികളായവരാണ് കൊച്ചിയിലെ ഫൈനലില്‍ മാറ്റുരച്ചത്. ചെറുപ്പം മുതല്‍ക്കേ അഡ്വഞ്ചര്‍ ബൈക്ക് റൈഡിങില്‍ താല്‍പര്യമുണ്ടായിരുന്ന […]
കൊച്ചി : ലോക ഭിന്നശേഷി ദിനത്തില്‍ ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ താരങ്ങള്‍ക്കൊപ്പം പന്ത് തട്ടി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീം അംഗങ്ങളും കോച്ചും. കടവന്ത്ര ഗാമ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന ബ്ലൈന്‍ഡ് ഫുട്‌ബോള്‍ നാഷണല്‍ ടീം ക്യാമ്പ് സന്ദര്‍ശിച്ച്, ടീമിനോടൊപ്പം സമയം ചിലവഴിച്ചാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായത്. കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി താരങ്ങളായ മിലോസ് ഡ്രിന്‍സിച്ച്, അലക്‌സാന്‍ഡ്രേ കൊയെഫ്, മുഹമ്മദ് അയ്മന്‍ എന്നിവരും പരിശീലകനായ മൈക്കല്‍ സ്റ്റാറെയുമാണ് ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ക്യാമ്പ് […]
കൊച്ചി: ഒളിമ്പിക്‌സ് മാതൃകയില്‍ നടത്തിയ ആദ്യ സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ചാമ്പ്യന്മാരായി. വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ കായികമേളയില്‍ മുഖ്യമന്ത്രിയുടെ ആദ്യ എവര്‍ റോളിംഗ് ട്രോഫിക്ക് തലസ്ഥാനജില്ല അര്‍ഹരായി. 1935 പോയിന്റോടെയാണ് തിരുവനന്തപുരം ചാമ്പ്യന്മാരായത്. ഗെയിംസിലെയും അക്വാട്ടിക്സിലെയും മികച്ച പ്രകടനമാണ് തിരുവനന്തപുരത്തിന് കരുത്തായത്. 848 പോയിന്റോടെ തൃശ്ശൂര്‍ രണ്ടാമതായപ്പോള്‍ 824 പോയിന്റോടെ മലപ്പുറം മൂന്നാമതെത്തി. വ്യക്തിഗത ചാമ്പ്യന്മാര്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്ന് പേരാണ് വ്യക്തിഗത ചാമ്പ്യന്മാരായത്. രണ്ട് മീറ്റ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ മലപ്പുറം കെ കെ എം […]
കൊച്ചി: സംസ്ഥാനസ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം. 1926 പോയിന്റുകളുമായി മുന്നിലുള്ള തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യ9 പട്ടത്തോടടുക്കുകയാണ്. 833 പോയിന്റുകളുമായി തൃശൂര്‍ രണ്ടാം സ്ഥാനത്തുണ്ട്. അത് ലറ്റിക്‌സ് മത്സരങ്ങളിലെ മിന്നും പ്രകടനങ്ങളുടെ കരുത്തില്‍ മലപ്പുറം മൂന്നാം സ്ഥാനത്തെത്തി. 759 പോയിന്റുകള്‍ നേടിയാണ് മലപ്പുറം കണ്ണൂൂരിനെ മറികടന്നത്. 226 സ്വര്‍ണ്ണവും 149 വെള്ളിയും 163 വെങ്കലവുമായാണ് തിരുവനന്തപുരം മേളയില്‍ ആധിപത്യമുറപ്പിച്ചത്. 79 സ്വര്‍ണവും 65 വെള്ളിയും 95 വെങ്കലവുമാണ് തൃശൂരിന്. 60 സ്വര്‍ണ്ണവും 81 വെള്ളിയും 134 വെങ്കലുമാണ് […]
കൊച്ചി: കേരള സ്‌കൂള്‍ കായിക മേളയില്‍ അത് ലറ്റിക് മത്സരങ്ങളുടെ ആദ്യദിനത്തില്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കില്‍ പിറന്നത് മൂന്ന് മീറ്റ് റെക്കോഡുകള്‍. 3000 മീറ്റര്‍ ഓട്ടത്തില്‍ മലപ്പുറം ചീക്കോട് കെ കെ എം എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥി എം പി മുഹമ്മദ് അമീനാണ് ട്രാക്കിലെ ആദ്യ മീറ്റ് റെക്കോഡ് നേടിയത്. സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ ജിവി രാജ സ്‌പോര്‍ട്ട്‌സ് സ്‌കൂളിലെ മുഹമ്മദ് അഷ്ഫാഖ്, സീനിയര്‍ ആണ്‍കുട്ടികളുടെ […]
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്. കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ശിവദേവ് പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള 4.61 മീറ്ററിന്റെ റെക്കോഡാണ് 4.80 മീറ്റര്‍ ചാടി മറികടന്നത്. അഞ്ച് മീറ്ററായി മെച്ചപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 2022ല്‍ ജൂനിയര്‍ വിഭാഗത്തിലും ശിവദേവ് റെക്കോഡ് നേടിയിരുന്നു. കോലഞ്ചേരി വലമ്പൂര് കുപ്രത്തില്‍ രാജീവിന്റെയും ബീനയുടെയും മകനാണ്. മാര്‍ ബേസില്‍ സ്‌കൂളിലെ തന്നെ ഇ കെ. മാധവ് ആണ് ഈ […]
കൊച്ചി: സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണവുമായി പാലക്കാട് പറളി പി എച്ച് എസ് എസിലെ ജ്യോതിക മെഡല്‍ കൊയ്ത്ത് തുടങ്ങി. 56.81 സെക്കന്‍ഡിലാണ് ജ്യോതിക ഓട്ടം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ സ്‌കൂള്‍ കായികമേളയിലെ വ്യക്തിഗത ചാമ്പ്യനായ ജ്യോതിക ഇക്കുറിയിനി 400 മീറ്റര്‍ ഹര്‍ഡില്‍സ്, 200 മീറ്റര്‍, 4X400 റിലെ മത്സരങ്ങളിലും പങ്കെടുക്കുന്നുണ്ട്. ഇതേ മത്സരങ്ങളില്‍ തന്നെയാണ് കഴിഞ്ഞ മേളയിലും ജ്യോതിക സ്വര്‍ണം നേടിയത്. ആറു വര്‍ഷമായുള്ള ചിട്ടയായ പരിശീലനവും കഠിനാധ്വാനവുമാണ് ഈ നേട്ടത്തിന് […]
കൊച്ചി: സംസ്ഥാനസ്‌കൂള്‍ കായികമേളയിലെ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് മഹാരാജാസ് കോളേജ് മൈതാനത്ത് തുടക്കമായപ്പോള്‍ ആദ്യ മീറ്റ് റെക്കോര്‍ഡുമായി എം പി മുഹമ്മദ് അമീന്‍. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിലാണ് മലപ്പുറം ചീക്കോട് കെ കെ എം എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ അമീന്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. 8:37.69 സമയത്തോടെയാണ് അമീന്‍ ഒന്നാമതെത്തിയത്. 8:38.41 സമയത്തില്‍ രണ്ടാമതെത്തിയ അതേ സ്‌കൂളിലെ കെ സി മുഹമ്മദ് ജസീലും (ചീക്കോട് കെ കെ എം എച്ച് എച്ച് […]