കൊച്ചി: വന്‍വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 21 മുതല്‍ 30 വരെ സംഘടിപ്പിക്കും. എറണാകുളം ജില്ലയില്‍ എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലാണ് സപ്ലൈകോ ജില്ലാ ഫെയര്‍ സംഘടിപ്പിക്കുന്നത്. സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ, ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 30 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോയില്‍ നല്‍കുക.
സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി ഉത്പന്നങ്ങള്‍ക്കും പ്രത്യേക വിലക്കുറവ് നല്കും. ഒരു കിലോ ശബരി അപ്പംപൊടി , പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കന്‍ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപ വീതം വിലക്കുറവ് ലഭിക്കും.വിപ്രോ, പ്രോക്ടര്‍& ഗാംപിള്‍, കിച്ചന്‍ ട്രഷേഴ്‌സ്, ഐടിസി, കോള്‍ഗേറ്റ്, കെപിഎം നമ്പൂതിരീസ്, റെക്കിറ്റ്, എലൈറ്റ്, ബ്രിട്ടാനിയ, ജ്യോതി ലാബ്‌സ്, , ടീം തായി തുടങ്ങിയ പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും ക്രിസ്മസിനോട് അനുബന്ധിച്ച് നല്‍കുന്നു.
150ലധികം ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇത്തരത്തില്‍ വന്‍ വിലക്കുറവും ഓഫറുകളും നല്‍കുന്നത്.ജില്ല ഫെയറുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും 21 മുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടര മുതല്‍ നാലുവരെ ഫ്‌ലാഷ് സെയില്‍ നടത്തും. സബ്‌സിഡിയിതര ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ നല്‍കുന്ന ഓഫറിനേക്കാള്‍ 10%വരെ അധിക വിലക്കുറവ് ഈ സമയത്ത് ലഭ്യമാകും.
രാവിലെ 10 മുതല്‍ വൈകിട്ട് എട്ടു വരെയാണ് ഫെയര്‍ പ്രവര്‍ത്തിക്കുകതിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്ക്, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം സപ്ലൈകോ മേഖലാ ഓഫീസിന്റെ പരിസരം, എറണാകുളം ജില്ലയില്‍ എറണാകുളത്തപ്പന്‍ ഗ്രൗണ്ട്, തൃശ്ശൂര്‍ ജില്ലയില്‍ തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ജില്ലാ ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. മറ്റു ജില്ലകളില്‍ ജില്ലാ ആസ്ഥാനത്തെ ഒരു പ്രധാന സൂപ്പര്‍ മാര്‍ക്കറ്റ് ക്രിസ്മസ് ഫെയര്‍ ആയി പ്രവര്‍ത്തിക്കും.