കൊച്ചി: കിടപ്പ് രോഗികള്‍ക്കൊപ്പം ആട്ടവും പാട്ടുമായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ച് ഐ.എം.എ കൊച്ചിയും അരികെ പാലിയേറ്റീവ് കെയറും. ഇരു സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കുമൊപ്പം കരോള്‍ ഗാനങ്ങള്‍ പാടിയും നൃത്തം ചെയ്തും കേക്കുമുറിച്ചും നാട്ടുകാരും കൊച്ചുകുട്ടികളും ചേര്‍ന്നതോടെ ക്രിസ്മസ് ആഘോഷം രോഗികള്‍ക്ക് പുത്തന്‍ അനുഭവമായി മാറി.
![](https://societytodaynews.com/wp-content/uploads/2024/12/arike-web-1-.jpg)
എറണാകുളം വൈ.എം.സി.എ, ഗിരിനഗര്‍ ഭവന്‍സ് എന്നിവര്‍ നല്‍കിയ ക്രിസ്മസ് കേക്കിനൊപ്പം തേവയ്ക്കല്‍ വിദ്യോദയ സ്‌കൂള്‍, ഏരൂര്‍ ഭവന്‍സ് വിദ്യാമന്ദിര്‍,വാഴക്കാല നവനിര്‍മ്മാന്‍ പബ്ലിക് സ്‌കൂള്‍ എന്നിവടങ്ങളിലെ കുട്ടികള്‍ തയ്യാറാക്കിയ ക്രിസ്മസ് കാര്‍ഡും രോഗികള്‍ക്ക് സമ്മാനിച്ചാണ് സംഘം മടങ്ങിയത്.ചക്കോളാസ് സ്പിന്നിങ് ആന്‍ഡ് വിവിങ് മിംല്‍സ് ലിമിറ്റഡ്, ഇന്നര്‍ വീല്‍ ക്ലബ്ബ് കൊച്ചിന്‍ വെസ്റ്റ്, ഗ്രേറ്റര്‍ കൊച്ചിന്‍ റൗണ്ട് ടേബിള്‍ 102 എന്നിവരും ആഘോഷത്തിനൊപ്പം ചേര്‍ന്നു.