കൊച്ചി : ക്ലബ് ഓഫ് സലൂണിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന ക്രിസ്ത്യന്‍ ബ്രൈഡല്‍ ഷോ ശ്രദ്ധേയമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 51 ലധികം മുന്‍നിര മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും മോഡലുകളും എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടന്ന ബ്രൈഡല്‍ ഷോയില്‍ അണിനിരന്നു.
തൃക്കാക്കര എം.എല്‍.എ ഉമാ തോമസ് ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയര്‍മാന്‍ അനില്‍ ജോബ് അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭാ കൗണ്‍സിലര്‍ ആന്റണി പൈനുതറ സംസാരിച്ചു കേരളത്തിലാദ്യമായിട്ടാണ് ഇത്തരത്തില്‍ ഒ രു ഷോ അരങ്ങേറുന്നതെന്ന് അനില്‍ ജോബ് പറഞ്ഞു.