ക്രോമ സൂപ്പര്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ അവതരിപ്പിച്ചു

Croma super exchange offer

ക്രോമ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി “സൂപ്പർ എക്‌സ്‌ചേഞ്ച് ഓഫർ” അവതരിപ്പിച്ചു, പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ പുതിയ, ഊർജ്ജക്ഷമമായ ഉപകരണങ്ങളുമായി കൈമാറ്റം ചെയ്താൽ ഉപയോക്താക്കൾക്ക് മൂന്ന് മടങ്ങ് ആനുകൂല്യങ്ങൾ ലഭിക്കും

 

കൊച്ചി: ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സൂപ്പര്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ അവതരിപ്പിച്ചു. സൂപ്പര്‍ എക്‌സ്‌ചേഞ്ച് ഓഫറിന്റെ ഭാഗമായി ഉപയോക്താക്കള്‍ അവരുടെ കാലഹരണപ്പെട്ട ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പുതിയതും ഊര്‍ജ്ജക്ഷമതയുള്ളതുമായ ഉപകരണങ്ങളുമായി കൈമാറ്റം ചെയ്യുമ്പോള്‍ മൂന്നിരട്ടി ആനുകൂല്യങ്ങളാണ് ക്രോമ ലഭ്യമാക്കുന്നത്.സൂപ്പര്‍ എക്‌സ്‌ചേഞ്ചിന് കീഴില്‍, തിരഞ്ഞെടുത്ത ഗൃഹോപകരണങ്ങളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും കൈമാറ്റം ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 3 മടങ്ങ് വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും പുതിയ ഉത്പന്നങ്ങളില്‍ എക്‌സ്‌ക്ലൂസീവ് റിവാര്‍ഡുകളും കിഴിവുകളും ലഭിക്കും. കൂടാതെ, പഴയ ലാപ്‌ടോപ്പുകളും മൊബൈലുകളും കൈമാറ്റം ചെയ്യുമ്പോള്‍ 21,000 രൂപ വരെ ലാഭിക്കാം.

സൂപ്പര്‍ എക്‌സ്‌ചേഞ്ച് ഓഫറിന്റെ ഭാഗമായി, ഉപയോക്താക്കള്‍ക്ക് ഏത് പഴയ ഉപകരണവുമായി വന്നാലും ഏത് പുതിയ ഉത്പന്നവുമായും അത് കൈമാറ്റം ചെയ്യാനാകും. പ്രവര്‍ത്തിക്കാത്ത ഉത്പന്നങ്ങളാണെങ്കില്‍ കൂടി ഇവ ക്രോമ സ്‌റ്റോറില്‍ നല്‍കിയാല്‍ 500 രൂപയുടെ ക്രോമ വൗച്ചര്‍ ലഭിക്കും.രാജ്യത്തുടനീളമുള്ള 550ലധികം ക്രോമ സ്‌റ്റോറുകളിലും സൂപ്പര്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ ലഭ്യമാണ്. അംഗീകൃത റീസൈക്കിള്‍ പങ്കാളികളുമായി സഹകരിച്ച് പഴയ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്നതിനായി ശേഖരിക്കുന്ന ഒരു ഡിസ്‌പോസല്‍ ഏരിയ ഓരോ ക്രോമ സ്‌റ്റോറിലും ഒരുക്കിയിട്ടുണ്ട്.പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്ന ഈ അവസരത്തില്‍ സൂപ്പര്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ പുതിയ തുടക്കങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുകയാണെന്ന് ഇന്‍ഫിനിറ്റി റീട്ടെയില്‍ ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷിബാഷിഷ് റോയ് പറഞ്ഞു

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions