ക്രൂസ് കോമ്രേഡ് സാഹിത്യ
പുരസ്‌കാരം ജോണ്‍ സാമുവല്‍ ഏറ്റുവാങ്ങി

Cruz Comrade Literary Award
ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്‌കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോണ്‍ സാമുവല്‍, റോയല്‍ കരീബിയന്‍ ക്രൂസ് പ്രതിനിധി കിരണ്‍ പ്രകാശില്‍ നിന്നും ഏറ്റുവാങ്ങുന്നു. ചലച്ചിത്ര, ടി.വി. താരം അനീഷ് രവി സമീപം.

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോണ്‍ സാമുവല്‍ ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങി. എറണാകുളം ഗ്രാന്റ് ഹോട്ടലില്‍ നടന്ന ക്രൂസ് കോണ്‍ക്ലേവില്‍ റോയല്‍ കരീബിയന്‍ ക്രൂസ് പ്രതിനിധി കിരണ്‍ പ്രകാശാണ് ജോണ്‍ സാമുവലിന് 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിച്ചത്. യാത്രകള്‍ പ്രത്യേകിച്ച് വിദേശ യാത്രകള്‍ മനുഷ്യനെ മറ്റൊരു മനുഷ്യനാക്കിമാറ്റുമെന്ന് ജോണ്‍ സാമുവല്‍ മറുപടി പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

വൈവിധ്യമാര്‍ന്ന ലോക സംസ്‌കൃതിയെ അടയാളപ്പെടുത്തുന്നതും സഞ്ചാരപ്രേമികളെ ലോകസഞ്ചാരത്തിന് പ്രേരിപ്പിക്കുന്നതുമായ സാഹിത്യരചനകള്‍ക്കാണ് ‘ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്‌കാരം നല്‍കുന്നത്. അഞ്ച് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ‘ വിശ്വനാടോടിക്കഥാമാലിക ‘ യാണ് ജോണ്‍ സാമുവലിന്റെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ക്രൂസ് കൊമ്രേഡ് ഡയറക്ടര്‍ ദീപ്തി വര്‍മ്മ, ചലച്ചിത്ര, ടി.വി. താരം അനീഷ് രവി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions