ഐഐടി മദ്രാസില്‍ കള്‍ച്ചര്‍ എക്സലന്‍സ് അഡ്മിഷന്‍

2025-26 അധ്യയന വര്‍ഷം മുതലാണ് ബിരുദതല പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷനില്‍ ‘ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ എക്സലന്‍സ്’ സംവരണം ഐഐടി മദ്രാസ് അവതരിപ്പിക്കുന്നത്.

 

കൊച്ചി: ഐഐടിയായി ലളിത കലാ സാംസ്‌കാരിക മികവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ ആദ്യമായി അഡ്മിഷന്‍ സംവരണം അവതരിപ്പിച്ച് ഐഐടി മദ്രാസ്. 2025-26 അധ്യയന വര്‍ഷം മുതലാണ് ബിരുദതല പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷനില്‍ ‘ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ എക്സലന്‍സ്’ സംവരണം ഐഐടി മദ്രാസ് അവതരിപ്പിക്കുന്നത്.

ഈ സ്‌കീമിനു കീഴില്‍ ഐഐടി മദ്രാസിന്റെ എല്ലാ ബി.ടെക്, ബി.എസ് പ്രോഗ്രാമുകളിലും ഓരോ ഡിപ്പാര്‍ട്ട്മെന്റും രണ്ട് സീറ്റുകള്‍ വീതം സംവരണം ചെയ്യും. ഇതില്‍ ഒന്ന് പെണ്‍കുട്ടികള്‍ക്ക് മാത്രമായി സംവരണം ചെയ്തട്ടുണ്ട്.
https://jeeadv.iitm.ac.in/face പ്രത്യേക പോര്‍ട്ടല്‍ വഴി ആയിരിക്കും പ്രവേശനം. 2025-2026 അധ്യയന വര്‍ഷത്തിലേക്ക് ഐഐടി മദ്രാസ് മാത്രമാണ് ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ എക്സലന്‍സ് അഡ്മിഷന്‍ മുഖേന സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions