ബുര്‍ജ് ഖലീഫ മുതല്‍ മരുഭൂമി സഫാരികള്‍ വരെ നീളുന്ന കാഴ്ചകളുടെയും ദുബായിയുടെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന പരിപാടികളുടെയും ഭാഗമാകാന്‍ ഈ പുതുവര്‍ഷം അവസരമൊരുക്കുന്നു.
ദുബായ്: പുതുവര്‍ഷത്തില്‍ വൈവിധ്യമാര്‍ന്ന കാഴ്ചകളുമായി സഞ്ചാരികളെക്കാത്ത് ദുബായ്. 2025്. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ നീളുന്ന ദുബായിലെ ശൈത്യകാലം ആസ്വദിക്കുന്നതിനൊപ്പം വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ അനുഭവിച്ചറിയാനും ഈ പുതുവര്‍ഷം ദുബായ് അവസരമൊരുക്കുന്നു. ബുര്‍ജ് ഖലീഫ മുതല്‍ മരുഭൂമി സഫാരികള്‍ വരെ നീളുന്ന കാഴ്ചകളുടെയും ദുബായിയുടെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന പരിപാടികളുടെയും ഭാഗമാകാന്‍ ഈ പുതുവര്‍ഷം അവസരമൊരുക്കുന്നു.
വിവിധ ഹോട്ടലുകളില്‍ ഈ സീസണില്‍ ഏറ്റവും ആകര്‍ഷകമായ ഓഫറുകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ലോകത്തെ ഏറ്റവും വലിയ ടവറായ ബുര്‍ജ് ഖലീഫ, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ സെന്റര്‍ തുടങ്ങി 25ഓളം വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ദുബായിലുള്ളത്. 827 ഹോട്ടലുകളിലായി 152,5000 മുറികള്‍ക്ക് പുറമെ ജുമൈരിയ ബീച്ച് ഹോട്ടല്‍, ദുബായ് മറീനയിലെ വിഗ്‌നേറ്റ കളക്ഷന്‍, സിക്‌സ് സെന്‍സസ് ദി പാം മന്റാരിന്‍ ഓറിയന്റല്‍ ഡൗണ്‍ടൗണ്‍ തുടങ്ങിയ ഹോട്ടലുകളിലെ താമസഭക്ഷണ സൗകര്യങ്ങളടക്കമുള്ള സേവനങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്.
13,000 റെസ്‌റ്റോറന്റുകളും കഫേകളും, ബീച്ച് ക്ലബ്ബ്, ദുബായ് ബീച്ച്. ദുബായ് എസ്‌പോര്‍ട്ട്‌സ് ആന്‍ഡ് ഗെയിംസ് ഫെസ്റ്റിവല്‍, റമദാന്‍, ആഘോഷങ്ങള്‍. വിവിധ സംഗീത പരിപാടികള്‍, ദുബായ് ഓപ്പറ വാര്‍ഷിക പരിപാടി, മ്യൂസിയങ്ങള്‍, ഐഎംജി വേള്‍ഡ്‌സ് ഓഫ് അഡ്വഞ്ചര്‍, ഗ്രീന്‍ പ്ലാനറ്റ്, ഹത്തയിലെ ഔട്ട്‌ഡോര്‍ പരിപാടികള്‍, ഷോപ്പിംഗ് മാളുകള്‍, ആസ്‌ട്രോ സാഹസികയാത്ര, സ്‌റ്റോപ്പ് ഓവര്‍ കാഴ്ചകള്‍ തുടങ്ങി വൈവിധ്യവും ആകര്‍ഷകവുമായ അനുഭവങ്ങളാണ് സഞ്ചാരികളെക്കാത്ത് ദുബായ് ഒരുക്കിയിട്ടുള്ളത്.