ബുര്‍ജ് ഖലീഫ മുതല്‍ ദുബായ് മാള്‍ വരെ നീളുന്ന ആഡംബര കാഴ്ചകളും ബീച്ചുകളുടെ വശ്യതയും മരുഭൂമി യാത്രകളുമടക്കം നിരവധി അവസരങ്ങളാണ് ദുബായ് ഈ സീസണില്‍ ഒരുക്കിവെച്ചിരിക്കുന്നത്.
ദുബായ്: വിനോദസഞ്ചാരത്തിനും വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ കാണാനും രുചിഭേദങ്ങള്‍ അനുഭവിക്കാനും അവസരമൊരുക്കി ദുബായ്. ബുര്‍ജ് ഖലീഫ മുതല്‍ ദുബായ് മാള്‍ വരെ നീളുന്ന ആഡംബര കാഴ്ചകളും ബീച്ചുകളുടെ വശ്യതയും മരുഭൂമി യാത്രകളുമടക്കം നിരവധി അവസരങ്ങളാണ് ദുബായ് ഈ സീസണില്‍ ഒരുക്കിവെച്ചിരിക്കുന്നത്. 70ലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ കൂടാതെ ദുബായ് സന്ദര്‍ശിക്കാനുള്ള അവസരം നല്‍കുന്നതിനൊപ്പം ടൂറിസ്റ്റ് സിം കാര്‍ഡും സ്റ്റോപ്പ് ഓവര്‍ സൗകര്യങ്ങളും ലഭ്യമാണ്.
എട്ട്, 1216, 24, 48 മണിക്കൂറുകള്‍ നീളുന്ന സ്റ്റോപ്പ് ഓവര്‍ പാക്കേജുകള്‍ വിനോദസസഞ്ചാരികള്‍ക്കായി ഈ ടൂറിസം സീസണില്‍ ഒരുക്കിയിട്ടുണ്ട്. ബുര്‍ജ് ഖലീഫയും ദുബായ് മെട്രോയും കൂടാതെ നഗരം ചുറ്റിക്കാണാന്‍ സിറ്റി ബസ് സേവനങ്ങള്‍, നികുതിരഹിത ഷോപ്പിങ്ങ് സൗകര്യങ്ങള്‍, ചരിത്രപരമായ അല്‍ ഫഹീദി, ദുബായ് ക്രീക്ക്, സോക്ക് മാര്‍ക്കറ്റുകള്‍, ജുമൈറിയ ബീച്ച്, എത്തിഹാദ് മ്യൂസിയം, കൈറ്റ് ബീച്ച്, ഐം എം ജി വേള്‍ഡ്സ് ഓഫ് അഡ്വെഞ്ചര്‍, വിവിധ പാര്‍ക്കുകളും റിസോര്‍ട്ടുകളും തുടങ്ങി വൈവിധ്യമാര്‍ന്ന അനുഭവങ്ങളാണ് വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും സന്ദര്‍ശിക്കുക: www.visidtubai.com