ചികില്‍സാ രംഗത്ത് നാല്‍പ്പതാണ്ട് ; വാര്‍ഷികം ആഘോഷിച്ച്
എറണാകുളം മെഡിക്കല്‍ സെന്റര്‍

എറണാകുളം നഗരത്തിലെ പ്രമുഖ ആശുപത്രിയായ എറണാകുളം മെഡിക്കല്‍ സെന്ററിന്റെ 40ാം വാര്‍ഷികം കലൂര്‍ ഐ.എം.എ ഹൗസില്‍ കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ.ജേക്കബ് എബ്രാഹം ഉദ്ഘാടനം ചെയ്യുന്നു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. വി.പി.കുര്യെയ്പ്പ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സി.ജി.രഘു, മാനേജിംഗ് ഡയറക്ടര്‍ ഡോ. ടി.വി.രവി, ഡയറക്ടര്‍മാരായ ഡോ.ടി.വി.ഗീത, വിജയ രവി, ദീപ രഞ്ജിത്ത്, ചാന്ദിനി രവി അനു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.അനു അശോകന്‍ എന്നിവര്‍ സമീപം.

കലൂര്‍ ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച വാര്‍ഷിക ആഘോഷ ചടങ്ങ് കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ.ജേക്കബ് എബ്രാഹം ഉദ്ഘാടനം ചെയ്തു

 

കൊച്ചി :എറണാകുളം നഗരത്തിലെ പ്രമുഖ ആശുപത്രിയായ എറണാകുളം മെഡിക്കല്‍ സെന്റര്‍ 40ാം വാര്‍ഷികം ആഘോഷിച്ചു. കലൂര്‍ ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച വാര്‍ഷിക ആഘോഷ ചടങ്ങ് കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ.ജേക്കബ് എബ്രാഹം ഉദ്ഘാടനം ചെയ്തു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ടി.വി.രവി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സി.ജി.രഘു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.അനു അശോകന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. വി.പി.കുര്യെയ്പ്പ്, ഡയറക്ടര്‍മാരായ ഡോ.ടി.വി.ഗീത, വിജയ രവി, ദീപ രഞ്ജിത്ത്, ചാന്ദിനി രവി അനു,ഡോ. വി.ഡി. പ്രദീപ് കുമാര്‍, ഡോ.ദീപക് എന്‍.നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 40ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കായി സൗജന്യ കേള്‍വി പരിശോധന പദ്ധതിക്കും തുടക്കം കുറിച്ചു.

ടി.എ.വേലുണ്ണി, സി.ഐ. ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ച് നിലകെട്ടിടത്തില്‍ 50 കിടക്കകളുടെ സൗകര്യത്തോടെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 40 ജീവനക്കാരുമായി 1985 ജനുവരി 25 നാണ് പാലാരിവട്ടം ബൈപാസില്‍ ഇ.എം.സി പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്നിപ്പോള്‍ 6 സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ ഉള്‍പ്പെടെ 30 ല്‍പ്പരം ചികിത്സാ വിഭാഗങ്ങളും, എന്‍.എ.ബി.എച്ച് ,നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ എന്നിവയുടെ അംഗീകാരവും കൂടാതെ ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, ഓര്‍ത്തോപീഡിക്‌സ്, ഗൈനക്കോളജി, അനസ്‌തേഷ്യോളജി എന്നീവിഭാഗങ്ങളുടെ ബിരുദാനന്തര ബിരുദ (ഡി.എന്‍.ബി) കോഴ്‌സിന്റെ സെന്ററും കൂടിയാണ് ഇ.എം.സി.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions