സുഗന്ധലേപന നിരയുമായി ഫാസ്റ്റ്ട്രാക്ക് 

fastrack new perfumes launch

പുതിയ സുഗന്ധലേപന നിരയ്ക്ക് 100 മില്ലി ലിറ്ററിന് 845 രൂപയാണ് വില

 

കൊച്ചി: മുന്‍നിര യൂത്ത് ഫാഷന്‍ ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് പുതിയ സുഗന്ധലേപന നിര അവതരിപ്പിച്ചു.പുതിയ തലമുറയുടെ മുന്‍ഗണനകള്‍ പരിഗണിച്ച് പ്രത്യേകമായി രൂപപ്പെടുത്തിയതാണ് ഫാസ്റ്റ്ട്രാക്കിന്റെ പുതിയ സുഗന്ധലേപനങ്ങളെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഫ്രാഗ്രാന്‍സസ് ആന്‍ഡ് ഫാഷന്‍ ആക്സസറീസ് ഡിവിഷന്‍ സിഇഒ മനീഷ് ഗുപ്ത പറഞ്ഞു.

ഉപഭോക്തൃ ഗവേഷണത്തിലൂടെ, ഫാസ്റ്റ്ട്രാക്ക് സുഗന്ധലേപനങ്ങളുടെ പ്രധാന ഉപയോഗ സാഹചര്യങ്ങള്‍ തിരിച്ചറിയുകയും ഈ അവസരങ്ങള്‍ക്ക് പൂര്‍ണ്ണമായും അനുയോജ്യമായ സുഗന്ധദ്രവ്യങ്ങള്‍ വികസിപ്പിക്കുകയുമായിരുന്നു.പുതിയ ഫ്രാഗ്രന്‍സ് ശേഖരത്തില്‍ പ്രത്യേക അവസരങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ആറ് വ്യത്യസ്ത സുഗന്ധദ്രവ്യങ്ങളാണുള്ളത്. പുരുഷന്മാര്‍ക്കായി ഓറിയന്റല്‍ നോട്ടോടു കൂടിയ വുഡി ഫ്രാഗ്രന്‍സായ നൈറ്റ് ഔട്ട്, ചലനാത്മക വ്യക്തിത്വങ്ങള്‍ക്കായുള്ള ഫ്രഷ് വുഡി സെന്റായ റഷ്, ദൈനംദിന ആത്മവിശ്വാസത്തിനായുള്ള ക്ലാസിക് സുഗന്ധലേപനമായ ഈസ് എന്നിവയാണുള്ളത്.സ്ത്രീകള്‍ക്കായുള്ള ശേഖരത്തില്‍ പുഷ്പ സുഗന്ധമായ ലഷ്, പ്രൊഫഷണലുകള്‍ക്കായുള്ള ഫ്ലോറല്‍ സെന്റായ ഗേള്‍ ബോസ്, പൗരസ്ത്യ സുഗന്ധമായ വാന്‍ഡര്‍ എന്നിവയാണുള്ളത്.

ഫാസ്റ്റ്ട്രാക്കിന്റെ പുതിയ സുഗന്ധലേപന നിരയ്ക്ക് 100 മില്ലി ലിറ്ററിന് 845 രൂപയാണ് വില.ഇന്ത്യന്‍ സുഗന്ധലേപന വിപണിയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും ഡിയോഡറന്റുകളില്‍ നിന്ന് ഗുണനിലവാരമുള്ളതും താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യവുമായ മികച്ച സുഗന്ധദ്രവ്യങ്ങളിലേക്ക് മാറാന്‍ ഇന്ത്യന്‍ യുവാക്കള്‍ തയ്യാറാണെന്ന് ഞങ്ങളുടെ ഗവേഷണങ്ങള്‍ കാണിക്കുന്നുവെന്നും മനീഷ് ഗുപ്ത പറഞ്ഞു.

ഫാസ്റ്റ്ട്രാക്ക്, ടൈറ്റന്‍ സ്റ്റോറുകളിലും ഓണ്‍ലൈനായി www.ftsarack.in/shop/fragrances epw www.skinn.in ലും പുതിയ ഫാസ്റ്റ്ട്രാക്ക് സുഗന്ധലേപനങ്ങള്‍ ലഭ്യമാണ്. രാജ്യത്തുടനീളമുള്ള പ്രമുഖ ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും അംഗീകൃത ഡീലര്‍മാരില്‍ നിന്നും ഇവ ലഭിക്കും.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions