എഒഐകോണ്‍ 2025: പ്രബന്ധ അവതരണത്തിന് 12 വിദേശ ഡോക്ടര്‍മാര്‍

aioicon 2025

ആയിരത്തിലധികം പ്രബന്ധങ്ങളാണ് ആകെ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. ഇതില്‍ 700 ഓളം മല്‍സര വിഭാഗഭങ്ങളിലാണ് അവതരിപ്പിക്കുന്നത്.

 

കൊച്ചി: ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ ദേശീയ സമ്മേളനമായ എഒഐകോണ്‍ 2025 ല്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ വിദേശ രാജ്യങ്ങളിലെ വിദഗ്ദ ഡോക്ടര്‍മാരും എത്തും.

അമേരിക്കയില്‍ നിന്നും ഡോ. അമല്‍ ഇസയ്യ, ഓസ്ട്രേലിയയില്‍ നിന്നും ഡോ. റിച്ചാര്‍ഡ് ഹാര്‍വേ, ജര്‍മ്മനിയില്‍ നിന്നും ഡോ. തോമസ് ലെനാറസ്, ഡോ. മൈക്കിള്‍ സ്ട്രിപ്പ്്, റക്ഷ്യയില്‍ നിന്നും അലസാഡ്ര ബൊധീന, യു കെയില്‍ നിന്ന് വരുന്നത് ഇന്ത്യാക്കാരനായ നിര്‍മ്മല്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് എത്തുന്നത്.

കോക്ലിയര്‍ ഇംപ്ലാന്റേഷന്‍, എന്‍ഡോസ്‌കോപിക്ക് സ്‌കള്‍ ബേസ് സര്‍ജറി, ഇയര്‍ ബാലന്‍സിംഗ് പ്രശ്നംമൂലമുണ്ടാകുന്ന തലകറക്കം, എന്‍ഡോസ്‌കോപ്പി സര്‍ജറി, കുട്ടികളിലെ ഇഎന്‍ടി പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളിലാണ് പ്രബന്ധം അവതരിപ്പിക്കുന്നത്. ഇതു കൂടാതെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള 250 ലധികം ഡോക്ടര്‍മാരും വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ആയിരത്തിലധികം പ്രബന്ധങ്ങളാണ് ആകെ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. ഇതില്‍ 700 ഓളം മല്‍സര വിഭാഗഭങ്ങളിലാണ് അവതരിപ്പിക്കുന്നത്.

കൊഴുപ്പു കൂട്ടാന്‍ ചലച്ചിത്ര പിന്നണി ഗായകരുടെ സംഗീത നിശ

എഒഐ കോണ്‍ 2025 ദേശീയ സമ്മേളനത്തിന് കൊഴുപ്പു കൂട്ടാന്‍ ഒരോ ദിവസവും ചലച്ചിത്ര പിന്നണി ഗായകരുടെയും റിയാലിറ്റി ഷോ താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും വിവിധ സംഗീത പരിപാടികളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. പിന്നണി ഗായകരായ അഫ്സല്‍, ജ്യോല്‍സന, റിച്ചുകുട്ടന്‍, സ്റ്റീഫന്‍ ദേവസി, വേദമിത്ര ഉള്‍പ്പെടെയുള്ളവരുടെ കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇതു കൂടാതെ ഇ എന്‍ടി ഡോക്ടര്‍ അരുണ്‍ അബ്ദുള്‍ അസീസിന്റെ കഥകളി അവതരണവും ഉണ്ട്. കൂടാതെ മോഹിനിയാട്ടം, ഒപ്പന, കാവടി, തെയ്യം ഉള്‍പ്പെടെയുളള കലാരൂപങ്ങളും സമ്മേളനത്തിന് കൊഴുപ്പു കൂട്ടും.

കാല്‍ നൂറ്റാണ്ടിനു ശേഷം കേരളത്തില്‍ എത്തുന്ന സമ്മേളനം തങ്ങള്‍ ഉല്‍സവമായി മാറ്റുകയാണെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വ്യക്തമാക്കി. പകല്‍ പഠനവും രാത്രി ആഘോഷവും എന്ന തരത്തിലാണ് സമ്മേളനം സജ്ജമാക്കിയിരിക്കുന്നത്.സമ്മേളനം കഴിഞ്ഞ് മടങ്ങുന്ന ഓരോ പ്രതിനിധിയുടെ മനസിലും കേരളത്തെ സംബന്ധിച്ചുള്ള മധുരിക്കുന്ന ഓര്‍മ്മകള്‍ തങ്ങിനില്‍ക്കണമെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും സംഘാടക സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions