എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന് പുറമെ 250 -ലേറെ ബെഡ്ഡുകളും 93 ൽ പരം ഡോക്ടർമാരുമുള്ള ഇ.എം.സി, കഴിഞ്ഞ നാല്പത് വർഷത്തെ സേവനകാലഘട്ടത്തിൽ 15 ലക്ഷത്തിലധികം രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുവാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് .
കൊച്ചി: എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി നാല്‍പതിന്റെ നിറവില്‍. 2025 ജനുവരി 25, വൈകിട്ട് 6-ന് കൊച്ചി ഐ.എം.എ ഹൗസില്‍ വിപുലമായ ആഘോഷം സംഘടിപ്പിക്കുമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ടി.വി.രവി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സി.ജി.രഘു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.അനു അശോകന്‍ എന്നിവര്‍ പറഞ്ഞു.
1985 ജനുവരി 25നാണ് പാലാരിവട്ടം ബൈപാസില്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. പാലാരിവട്ടവും , കാക്കനാട് പ്രദേശവുമെല്ലാം തികച്ചും ഗ്രാമീണ മേഖലയായിരുന്ന ആ കാലഘട്ടത്തിൽ, മികച്ച ആശുപത്രി സൗകര്യങ്ങള്‍ ഈ പ്രദേശത്ത് ഇല്ലാത്ത സാഹചര്യത്തിലാണ് ടി.എ.വേലുണ്ണി, സി.ഐ. ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 40 ജീവനക്കാരുമായി അഞ്ച് നിലകെട്ടിടത്തില്‍ 50 ബെഡ് സൗകര്യത്തോടെ എറണാകുളം മെഡിക്കല്‍ സെന്റര്‍ (ഇ.എം.സി) ആരംഭിച്ചത്.
ഇപ്പോള്‍ എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന് പുറമെ 250 -ലേറെ ബെഡ്ഡുകളും 93 ൽ പരം ഡോക്ടർമാരുമുള്ള ആശുപത്രിയിലെ ജീവനക്കാരുടെ എണ്ണം 830 ആയും വര്‍ദ്ധിച്ചു. കഴിഞ്ഞ നാല്പത് വർഷത്തെ സേവനകാലഘട്ടത്തിൽ 15 ലക്ഷത്തിലധികം രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുവാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ഇ.എം.സി അധികൃതർ.
ഗ്യാസ്‌ട്രോഎന്‍ട്രോളജി, കാര്‍ഡിയോളജി, ന്യൂറോളജി, ന്യൂറോ സര്‍ജറി, എന്‍ഡോെ്രെകനോളജി, നെഫ്രോളജി, ഓങ്കോളജി, പീഡിയാട്രിക് സര്‍ജറി, നിയോനേറ്റോളജി, ഓറല്‍മാക്‌സിയോ സര്‍ജറി, ബേണ്‍സ് യൂണിറ്റ്, പള്‍മനോളജി, യൂറോളജി എന്നീ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ ഉള്‍പ്പെടെ 30ല്‍ പരം ചികിത്സാ വിഭാഗങ്ങള്‍ നിലവില്‍ ഉണ്ട്. കൂടാതെ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്റെ അംഗീകാരത്തോടെ ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, ഓര്‍ത്തോപീഡിയാട്രിക്‌സ്, ഗൈനക്കോളജി, അനസ്‌തേഷ്യോളജി എന്നീ വിഭാഗങ്ങളുടെ ബിരുദാനന്തര ബിരുദ (ഡി.എന്‍.ബി) കോഴ്‌സിന്റെ സെന്റര്‍ കൂടിയാണ് ആശുപത്രിയെന്ന് ഡോ. ടി.വി.രവി പറഞ്ഞു. 40-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കായി സൗജന്യ കേള്‍വി പരിശോധന ക്യാമ്പുകളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച കലൂര്‍ ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ചിരിക്കുന്ന വാര്‍ഷിക ആഘോഷ ചടങ്ങ് കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ.ജേക്കബ് എബ്രാഹം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഏറ്റവും കൂടുതല്‍ കാലം സേവനം ചെയ്ത ജീവനക്കാരെ ആദരിക്കും. ഇ.എം.സി മെഡിക്കല്‍ സൂപ്രണ്ട് ഡോ. വി.പി.കുരൈ്യപ്പ്, രാംനാഥ് ആന്റ് കമ്പനി ഡയറക്ടര്‍മാരായ രാംനാഥ്, വിജയ് രാംനാഥ് തുടങ്ങിയവര്‍ പ്രസംഗിക്കും.