ഗോഡ്‌സ്പീഡ് 15ാം വര്‍ഷത്തിലേക്ക് ; കൂടുതല്‍ രാജ്യങ്ങളിലേക്ക്
സേവനം വ്യാപിപ്പിക്കും

കൊച്ചി:വിദേശ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന ഗോഡ് സ്പീഡ് ഇമിഗ്രേഷന്‍ ആന്‍ഡ് സ്റ്റഡിഎബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ് 15ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന ആഘോഷം ഉമാ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉത്തരവാദിത്വവും , കൃത്യതയും വേണ്ട വിസാ നടപടികള്‍വേഗത്തിലും എളുപ്പത്തിലും സാധ്യമാക്കുന്നുവെന്നതാണ് ഗോഡ്‌സ്പീഡിന്റെ പ്രത്യേകതയെന്ന് മാനേജിംഗ് ഡയറക്ടര്‍ എ. രേണു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇമിഗ്രേഷന്‍, സ്റ്റഡി ,വിദേശ കണ്‍സള്‍ട്ടന്‍സി മേഖലയില്‍ ഒരു വനിത നേത്യത്വം നല്‍കുന്ന ആദ്യ സ്ഥാപനം കൂടിയാണ് ഗോഡ് സ്പീഡ്.നിലവില്‍, ഒന്നര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെയും , പ്രൊഫഷണലുകള്‍ക്ക് വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനുമുള്ള അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതായും രേണു പറഞ്ഞു.

വിസ അപേക്ഷകളില്‍ 99.87% വിജയശതമാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സേവനത്തിന്റെ നിലവാരം കൂടുതല്‍ ഉയര്‍ത്തുവാനും വിസ ഫയലിംഗ് കുറ്റമറ്റതാക്കുവാനും വേണ്ടി ഈ രംഗത്ത് 531 സീറോ പ്രോസസ്സ് എന്ന ഡോക്യൂമെന്റഷന്‍ സംവിധാനം ആദ്യമായി അവതരിപ്പിച്ചതും ഗോഡ്‌സ്പീഡ് ആണ്. ഇത് കൊണ്ട് തന്നെ വിസ എളുപ്പം ലഭിക്കുമെന്നും രേണു പറഞ്ഞു. വിദേശ സ്വപ്നങ്ങള്‍ സാധ്യമാക്കുന്നത് മാത്രമല്ല അവര്‍ ജോലിക്കോ പഠനത്തിനോ ആയി തിരഞ്ഞെടുക്കുന്ന രാജ്യത്ത് എത്തിക്കുകയും അവിടെ അവര്‍ക്ക് വേണ്ട സഹായങ്ങളും ഗോഡ്‌സ്പീഡ് ചെയ്യുന്നു.ഗോഡ്‌സ്പീഡിന്റെ തൊഴില്‍ ശക്തിയില്‍ 90% വനിതകളാണ്.

സാമ്പത്തികമായ പിന്നോക്കം നില്‍്ക്കുന്ന വനിതകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കി അവര്‍ക്ക് ഈ മേഖലയില്‍ ആവശ്യമായ നൈപുണ്യം നല്‍കി തൊഴില്‍ നല്‍കുക എന്ന ലക്ഷ്യം കൂടി ഗോഡ്‌സ്പീഡ് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ചെയ്തു വരുന്നുണ്ടെന്നും രേണു പറഞ്ഞു. നിലവില്‍ കൊച്ചി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, ബാംഗ്ലൂര്‍, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളില്‍ ഗോഡ്‌സപീഡിന്റെ ഓഫീസുകള്‍പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ രാജ്യങ്ങളിലേക്ക് ഗോഡ്‌സ്പീഡിന്റെ സേവനങ്ങള്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണെന്നും രേണു പറഞ്ഞു. ഡയറക്ടര്‍മാരായ അനൂപ് കണ്ണന്‍, ജാക്‌സണ്‍ ജോസഫ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions