ഹോണ്ട എലിവേറ്റ് പുറത്തിറക്കി

Honda Elevate Global SUV Launch India

കൊച്ചി ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യാ ലിമിറ്റഡ് തങ്ങളുടെ ഏറ്റവും പുതിയ ആഗോള എസ് യു വി ഹോണ്ട എലിവേറ്റ് ഇന്ത്യയില്‍ പുറത്തിറക്കി. തുടക്ക വിലയെന്ന നിലയില്‍ 10,99,900 (എക്‌സ് ഷോറൂം ഡല്‍ഹി) രൂപ മുതല്‍ ടോപ് വേരിയന്റിന് 15,99,900 രൂപ വരെയായി (എക്‌സ് ഷോറൂം ഡല്‍ഹി) കാര്‍ ലഭ്യമാകും. കാറുകളുടെ വിതരണം രാജ്യത്ത് എല്ലാ ഡീലര്‍ഷിപ്പുകളിലൂടേയും ആരംഭിക്കും. ഡൈനാമിസം, ബോള്‍ഡ് സ്‌റ്റൈലിങ്ങ്, സുഖം, സുരക്ഷ എന്നിങ്ങനെയുള്ള എല്ലാ ഗുണങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഹോണ്ട എലിവേറ്റ് ഈ വര്‍ഷം ജൂണിലാണ് ആഗോള തലത്തില്‍ അവതരിപ്പിക്കപ്പെട്ടത്.

‘അര്‍ബന്‍ ഫ്രീ സ്‌റ്റൈലര്‍” എന്ന ആശയത്തിനു കീഴില്‍ വികസിപ്പിച്ചെടുത്ത ഹോണ്ട എലിവേറ്റ് സജീവമായ ജീവിതശൈലിയും ആഗോള മനസ്സുമുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തതാണെന്ന് ഹാണ്ട കാര്‍സ് ഇന്ത്യാ ലിമിറ്റഡിന്റെ പ്രസിഡന്റും സി ഇ ഒയുമായ ശ്രീ തക്കുയ സുമുറ പറഞ്ഞു, തായ്‌ലന്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഹോണ്ട ആര്‍&ഡി ഏഷ്യാ പസഫിക് സെന്ററില്‍ വികസിപ്പിച്ചെടുത്ത എലിവേറ്റ് സ്റ്റാറ്റസും സുഖവും സജീവമായ ജീവിതശൈലിയും ആഗ്രഹിക്കുന്ന യുവ ഉപഭോക്താക്കളുടെ ആശയാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നു. 4312 എം എം നീളം, 1790 എം എം വീതി, 1650 എം എം ഉയരം, 2650 എം എം വീല്‍ ബേസ് എന്നിവയുള്ള ഉന്നത നിലവാരമുള്ള ഗ്രൗണ്ട് ക്ലിയറന്‍സോടു കൂടിയ എലിവേറ്റ് സ്‌റ്റൈലും പ്രാവര്‍ത്തികതയും ഒരുപോലെ സമ്മേളിപ്പിക്കുന്നുവെന്നും തക്കുയ സുമുറ പറഞ്ഞു,

89 കെ ഡബ്ല്യു (121 പി എസ്) കരുത്തും 145 എന്‍ എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഐവി ടി ഇ സിഡി ഒ എച്ച് സി പെട്രോള്‍ എഞ്ചിന്റെ കരുത്താണ് എലിവേറ്റിനുള്ളത്. 6സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍, 7സ്പീഡ് കണ്ട്യുനസ്ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (സി വി ടി) എന്നിവയിലൂടെ സുഗമവും ആസ്വാദ്യകരവുമായ ഡ്രൈവിങ്ങ് അനുഭവവും 15.31 കിലോമീറ്റര്‍/ലിറ്റര്‍, 16.92 കിമി/ലിറ്റര്‍ ഇന്ധനക്ഷമതയുമാണ് യഥാക്രമം ഇത് വാഗ്ദാനം ചെയ്യുന്നത്. ഇ20 മെറ്റീരിയല്‍ കംപാറ്റിബിളുമാണ് ഹോണ്ട എലിവേറ്റ്് എന്നും അദ്ദേഹം പറഞ്ഞു.458 ലിറ്റര്‍ വലിപ്പത്തില്‍ ഈ ഗണത്തിലെ ഏറ്റവും വലിയ കാര്‍ഗോ ഇടമാണ് എലിവേറ്റിനുള്ളത്. അസാധാരണമായ വലിപ്പമുള്ള ഇന്റീരിയര്‍ ക്യാബിന്‍, 17.78 സെന്റീമീറ്റര്‍ (7 ഇഞ്ച്) ഹൈഡഫനിഷന്‍ ഫുള്‍ കളര്‍ ടി എഫ് ടി മീറ്റര്‍ ക്ലസ്റ്റര്‍, പുതിയ ഫ്‌ളോട്ടിങ്ങ് ടൈപ്പിലുള്ള 26.03 സെന്റീമീറ്റര്‍ (10.25 ഇഞ്ച്) ഇന്‍പ്ലെയിന്‍ സ്വിച്ചിങ്ങ് (ഐ പി എസ്) ഹൈ ഡഫനിഷന്‍ (എച്ച് ഡി) റസലൂഷന്‍ എല്‍ സി ഡി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ ഓഡിയോ, വയര്‍ലസ് സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ്ജര്‍ എന്നിവയും ഇതിനോടൊപ്പമുണ്ട്.

ഇതിനു പുറമേ ആഢംബര പൂര്‍ണ്ണമായ ബ്രൗണ്‍ ലെതററ്റ് അപ്പോള്‍സ്റ്ററി ഡാഷ്‌ബോര്‍ഡിലും ഡോര്‍ ട്രിമ്മുകളിലും സോഫ്റ്റ് ടച്ച് പാഡുകളോടെ വന്നെത്തുമ്പോള്‍ പുരോഗമനപരവും സംരക്ഷിതവുമായ ക്യാബിന് പ്രീമിയം സ്വഭാവം കൂട്ടിച്ചേര്‍ക്കപ്പെടുന്നു. ഹോണ്ട കണക്റ്റുമായാണ് എലിവേറ്റ്‌വന്നെത്തുന്നത്. കാറിനെ വിദൂരതയില്‍ നിന്ന് നിയന്ത്രിക്കുവാനും മെച്ചപ്പെട്ട സൗകര്യവും ലഭിക്കുന്നതിനായി പ്രധാനപ്പെട്ട നോട്ടിഫിക്കേഷനുകളിലൂടെ കൃത്യമായി കാര്യങ്ങള്‍ അറിയുവാനും ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സംവിധാനമാണ് ഇത്.സ്മാര്‍ട്ട് വാച്ച് ഉപകരണങ്ങളുമായും അലക്‌സ റിമോട്ട് കേപ്പബിലിറ്റിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും ഹോണ്ട കണക്റ്റ്.

Spread the love
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions