ചികില്‍സയ്ക്കായുള്ള ആശുപത്രി തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകും.
കൊച്ചി: ഐസിഐസിഐ പ്രു വിഷ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പുറത്തിറക്കി. റീഇന്‍ഷുറന്‍സ് ഗ്രൂപ്പ് ഓഫ് അമേരിക്കയുമായി (ആര്‍ജിഎ) സഹകരിച്ചാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഈ പദ്ധതി വികസിപ്പിച്ചത്. സ്തന, സെര്‍വിക്കല്‍, ഗര്‍ഭാശയ അര്‍ബുദങ്ങള്‍, ഹൃദയ രോഗങ്ങള്‍ തുടങ്ങിയ മാരക രോഗങ്ങള്‍ നിര്‍ണയിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ മൊത്തമായ തുക നല്‍കുന്നതും തടസങ്ങളില്ലാത്ത ക്ലെയിം തീര്‍പ്പാക്കലും ഇതിലുണ്ടാകും.
ചികില്‍സയ്ക്കായുള്ള ആശുപത്രി തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകും. പോളിസി കാലാവധി മുഴുവന്‍ പ്രീമിയം ഗാരണ്ടി ഉണ്ടായിരിക്കും. ഇതോടൊപ്പം പ്രീമിയം ഹോളിഡേയ്‌ക്കൊപ്പം ഇന്‍ബില്‍റ്റ് ഫ്‌ലെക്‌സിബിലിറ്റിയും ലഭ്യമാകും.മാരക രോഗങ്ങള്‍ നിര്‍ണയിക്കപ്പെട്ടാല്‍ ആരോഗ്യ പരിരക്ഷാ തുകയുടെ നൂറു ശതമാനവും ഉടന്‍ നല്‍കുന്നതാവും പദ്ധതി. പതിവ് റീ ഇമ്പേഴ്‌സ്‌മെന്റിനു പകരം ഒറ്റത്തവണ നിശ്ചിത തുക നല്‍കുന്നതായിരിക്കും ഇവിടെ നടപ്പാക്കുക.
പ്രസവ സംബന്ധമായ സങ്കീര്‍ണതകളും നവജാതശിശുവിന്റെ ജന്മനായുള്ള രോഗങ്ങളും പരിരക്ഷയുടെ പരിധിയിലാക്കാനും ഉപഭോക്താക്കള്‍ക്കു കഴിയും. വനിതകളുടെ പ്രത്യേക രോഗങ്ങള്‍ കൈകാര്യം ചെയ്യാനായി ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്നുള്ള ആദ്യ ആരോഗ്യ പദ്ധതി അവതരിപ്പിക്കാന്‍ സാധിച്ചതില്‍ ആഹ്ലാദമുണ്ടെന്നും ഈ പദ്ധതി ചികിത്സാപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഒറ്റത്തവണ പണം നല്‍കിക്കൊണ്ട് സാമ്പത്തികമായി തയ്യാറെടുക്കാന്‍ അവരെ പ്രാപ്തരാക്കുന്നവെന്നും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് പ്രൊഡക്ട് ആന്റ് ഡിസ്ട്രിബ്യൂഷന്‍ ഓഫിസര്‍ അമിത് പാല്‍ട്ട പറഞ്ഞു.