മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ രണ്ടാം സ്ഥാനവും സൈമര്‍ ദി വുമണ്‍ ഹോസ്പിറ്റല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കൊച്ചി : ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തില്‍ എറണാകുളം നഗരത്തിലെ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച ‘തനിമ 2024 ‘ഇന്റര്‍ ഹോസ്പിറ്റല്‍ കള്‍ച്ചറല്‍ ഫെസ്റ്റിന്റെ മൂന്നാമത് എഡിഷനില്‍ റിനൈ മെഡിസിറ്റി ചാംപ്യന്മാരായി. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ രണ്ടാം സ്ഥാനവും സൈമര്‍ ദി വുമണ്‍ ഹോസ്പിറ്റല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പാട്ട്, ഡാന്‍സ്, സ്‌കിറ്റ് എന്നിവ സമന്വയിപ്പിച്ച് സൂപ്പര്‍ സ്റ്റാര്‍ ജോഡി എന്ന പ്രമേയത്തിലായിരുന്നു കലാമേള ഒരുക്കിയത്. എസ്.എച്ച് കോളേജില്‍ നിന്നുള്ള വിദഗ്ധരായിരുന്നു ജഡ്ജസ്. റിനൈ മെഡിസിറ്റി,മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ , സൈമര്‍ ദി വുമണ്‍ ഹോസ്പിറ്റല്‍ എന്നിവരെക്കൂടാതെ രാജഗിരി ഹോസ്പിറ്റല്‍,ലിസി ഹോസ്പിറ്റല്‍, ശ്രീസുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, ആസ്റ്റര്‍ മെഡിസിറ്റി എന്നിവരും പങ്കെടുത്തു. ഇതു കൂടാതെ ഐ.എം.എ കൊച്ചിയിലെ അംഗങ്ങളുടെ കുട്ടികളുടെ ഫാഷന്‍ ഷോയും കൊച്ചിന്‍ ഒപ്താല്‍മിക് സൊസൈറ്റി, വുമണ്‍ ഐഎംഎ എന്നിവരുടെ സ്‌പെഷ്യല്‍ സ്‌കിറ്റും ഉണ്ടായിരുന്നു.
സമാപന സമ്മേളനത്തില്‍ ചലച്ചിത്ര സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.ജേക്കബ് എബ്രഹാം, സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ്, ട്രഷറര്‍ ഡോ.ബെന്‍സിര്‍ ഹുസൈന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.