ഐക്യൂ 13 വിവോ എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍, ഐക്യൂ ഇസ്റ്റോര്‍, ആമസോണ്‍ എന്നിവയില്‍ ലഭ്യമാകും.
കൊച്ചി: എക്കാലത്തേയും ഏറ്റവും വേഗതയേറിയ പ്രൊസസ്സറുമായി ക്യുവല്‍കോം സ്നാപ്ഡ്രാഗന്‍ 8 എലൈറ്റ് ചിപ്സെറ്റിന്റെ പിന്തുണയോടെ ഇന്ത്യയിലെ ഹൈ പെര്‍ഫോര്‍മന്സ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് ആയ ഐക്യു രാജ്യത്തെ ഏറ്റവും വേഗതയേറിയ സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നായ ഐക്യൂ 13ന്റെ വില്‍പ്പന ആരംഭിച്ചു .
ഐക്യൂ 13 വിവോ എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍, ഐക്യൂ ഇസ്റ്റോര്‍, ആമസോണ്‍ എന്നിവയില്‍ ലഭ്യമാകും.ലോകത്തിലെ ആദ്യ ക്യൂ 10 2കെ 144 ഹെര്‍ട്ട്സ് അള്‍ട്രാ ഐ കെയര്‍ ഡിസ്പ്ലെ അടക്കമുള്ള സവിശേഷതകളുമായാണ് ഇതെത്തുന്നത്. 12 ജിബി, 256 ജിബി വേരിയന്റിന് 54,999 രൂപയാണ് വില. ഇതിന്റെ നെറ്റ് എഫക്ടീവ് വില 51,999 രൂപയായിരിക്കും. 16 ജിബി, 512 ജിബി വേരിയന്റിന് 59,999 രൂപയാണ് വില.