കൊച്ചി: ഇന്ത്യയിലെ മുന്‍നിര സാങ്കേതികവിദ്യാ ബ്രാന്‍ഡായ ഐടെല്‍ സ്റ്റാര്‍ 110 എഫ് പവര്‍ ബാങ്കുകളുടെയും വോള്‍ട്ടെക്സ് 65 ജിഎഎന്‍ ചാര്‍ജറുകളുടെയും എക്സ്‌ക്ലുസീവ് ശ്രേണി പുറത്തിറത്തി. അതിവേഗ ചാര്‍ജിംഗും ഉയര്‍ന്ന കാര്യക്ഷമതയും നല്‍കുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഉല്‍പ്പന്നങ്ങള്‍ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഉദ്ഘാടന ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഇവ 40 ശതമാനം വിലക്കുറവില്‍ ആമസോണില്‍ ലഭിക്കും. സ്റ്റാര്‍ 110 എഫ് പവര്‍ബാങ്ക് 1499 രൂപയ്ക്കും വോള്‍ട്ടെക്സ് 65 ജിഎഎന്‍ ചാര്‍ജര്‍ 1,799 രൂപയ്ക്കും ഇപ്പോള്‍ വാങ്ങാം.
വോള്‍ട്ടെക്സ് 65 ചാര്‍ജറില്‍ ഡ്യുവല്‍ ടൈപ്പ്-സി പോര്‍ട്ടുകളും 65വാട്ട് ചാര്‍ജിംഗ് ഫീച്ചറും ഉള്‍പ്പെടുന്നു, ഇതുകൊണ്ട് സ്മാര്‍ട്ട് ഫോണുകളും ലാപ്ടോപ്പുകളും ചാര്‍ജ് ചെയ്യാവുന്നതാണ്. ഈ ചാര്‍ജര്‍ മറ്റുള്ളവയെ അപേക്ഷിച്ച് മൂന്നു മടങ്ങ് വരെ വേഗതയുള്ള ചാര്‍ജിംഗ് വാഗ്ദാനം ചെയ്യുന്നു.ആര്‍ജിബി ലൈറ്റിങ്ങും ഡിസ്പ്ലേയുമുള്ള സുതാര്യമായ ഡിസൈന്‍ ഉള്‍ക്കൊള്ളുന്ന സ്റ്റാര്‍ 110 എഫ് പവര്‍ ബാങ്കിന് 10,000 എംഎഎച്ച് ബാറ്ററിയും 22.5 വാട്ട് അതിവേഗ ചാര്‍ജിംഗ് പിന്തുണയും ഉണ്ട്. ഇത് വെറും 30 മിനിറ്റിനുള്ളില്‍ സ്മാര്‍ട്ട്ഫോണ്‍ 58% വരെ ചാര്‍ജ് ചെയ്യാന്‍ കഴിവുള്ളതാണ്. രണ്ട് യുഎസ്ബി-എ പോര്‍ട്ടുകളും വിവിധ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ഒരു ടൈപ്പ്-സി ഔട്ട്പുട്ടും മൈക്രോ യുഎസ്ബി, ടൈപ്പ് സി എന്നിവയുടെ ഇരട്ട ഇന്‍പുട്ടുകളും ഇതിലുണ്ട്.