ഭാരതീയ നീതി ന്യായ സംഹിതയില്‍ ജാമ്യം ഉള്ള കുറ്റകൃത്യമായിട്ടാണ് അതിപ്പോഴും കിടക്കുന്നത്. ഇതിന്റെ നടപടികള്‍ സിആര്‍പിസി പ്രകാരം പോലിസ് ഓഫിസര്‍ക്കാണ് ഉള്ളതെന്നും അഡ്വ.എ. എന്‍ രാജന്‍ ബാബു. പറഞ്ഞു.
കൊച്ചി:ബീറ്റ് ഓഫിസര്‍ക്ക് വനപാലകരുടെ കര്‍ത്തവ്യം തടസപ്പെടുത്തിയാല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവോ വാറണ്ടോ ഇല്ലാതെ അറസ്റ്റു ചെയ്യാമെന്ന വനനിയമത്തിന്റെ പുതിയ ഭേദഗതി നിയമപരായി നിലനില്‍ക്കില്ലെന്ന് ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ. എന്‍ രാജന്‍ ബാബു. ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി ഓഫിസ് എറണാകുളം നോര്‍ത്ത് സെന്റ് വിന്‍സെന്റ് റോഡില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനപാലകരുടെ കര്‍ത്തവ്യതടസം കുറ്റകൃത്യമായി വനനിയമത്തില്‍ കൊണ്ടുവന്നിട്ടില്ല.
ഭാരതീയ നീതി ന്യായ സംഹിതയില്‍ ജാമ്യം ഉള്ള കുറ്റകൃത്യമായിട്ടാണ് അതിപ്പോഴും കിടക്കുന്നത്. ഇതിന്റെ നടപടികള്‍ സിആര്‍പിസി പ്രകാരം പോലിസ് ഓഫിസര്‍ക്കാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.വി താമരാക്ഷന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ബാലരാമപുരം സുരേന്ദ്രന്‍, കാട്ടുകുളം സലിം, പി.സി ജയന്‍, സെന്റര്‍ അംഗങ്ങളായ അഡ്വ. കെ.വി ഭാസി, പ്രസാദ്, സുരേഷ് കുട്ടനാട്, ദാസന്‍ പാലപ്പിള്ളി, ജില്ലാ സെക്രട്ടറി വി. കെ സുനില്‍കുമാര്‍, ജില്ലാ പ്രസിഡന്റ് മധു അയ്യമ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.