കേരള ബാംബൂ ഫെസ്റ്റിന് തുടക്കമായി 

എറണാകുളം മറൈന്‍ ഡ്രൈവില്‍ ഈ മാസം 12 വരെയാണ് ഫെസ്റ്റ്. മുള മേഖലയിലെ കരകൗശല നിര്‍മാതാക്കളും മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കും.

 

കൊച്ചി:വ്യവസായ വാണിജ്യ വകുപ്പിനുവേണ്ടി കേരള സംസ്ഥാന ബാംബൂ മിഷന്‍ സംഘടിപ്പിക്കുന്ന 21-ാമത് കേരള ബാംബൂ ഫെസ്റ്റിന് തുടക്കമായി. നിയമവ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. എറണാകുളം മറൈന്‍ ഡ്രൈവില്‍ ഈ മാസം 12 വരെയാണ് ഫെസ്റ്റ്. മുള മേഖലയിലെ കരകൗശല നിര്‍മാതാക്കളും മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കും.

രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെയാണ് മേളയുടെ പ്രവേശന സമയം. പ്രവേശനം സൗജന്യമാണ്. 180 സ്റ്റാളുകളിലായി കേരളത്തില്‍ നിന്നും 300ഉം കേരളത്തിന് പുറത്തു 10 സംസ്ഥാനങ്ങളില്‍ നിന്നും 50 ഓളം കരകൗശലപ്രവര്‍ത്തകരും മുള അനുബന്ധ സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റില്‍ പങ്കെടുക്കുന്നു. ഭൂട്ടാനില്‍ നിന്നുമുള്ള ബാംബൂ കരകൗശല നിര്‍മാതാക്കളും മേളയില്‍ പങ്കെടുക്കുന്നു.

സംസ്ഥാന ബാംബൂ മിഷന്‍ മുഖേന സംഘടിപ്പിച്ച ഡിസൈന്‍ വര്‍ക്ക്‌ഷോപ്പിലും, പരിശീലന പരിപാടികളിലും രൂപകല്‍പ്പന ചെയ്ത പുതുമയുള്ളതും വ്യത്യസ്ഥവുമായ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പ്രത്യേക ബാംബൂ ഗ്യാലറിയും സജ്ജമാക്കിയിട്ടുണ്ട്. ഫെസ്റ്റ് ദിവസങ്ങളില്‍ വൈകുന്നേരം മുളവാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള കലാ സാംസ്‌കാരിക പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, മുളയരി, മുളകൂമ്പ് എന്നിവയില്‍ നിര്‍മ്മിച്ച വിവിധ ഭക്ഷ്യ ഉല്പന്നങ്ങളുടെ സ്റ്റാളുകളും മുള നഴ്‌സറികളും ഈ മേളയില്‍ ഉണ്ടായിരിക്കുന്നതാണ്.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions