ബ്ലാസ്‌റ്റേഴ്‌സ് മധ്യനിരയിലേക്ക് ഒരു വിദേശ താരം കൂടി;
ദൂസാന്‍ ലഗാറ്റോര്‍ ബ്ലാസ്‌റ്റേഴ്‌സില്‍

Dusan Lagator, professional football player in action.

2026 മെയ് വരെയുള്ള കരാറാണ് താരം ഒപ്പുവച്ചിരിക്കുന്നത്. യൂറോപ്പിലെ വിവിധ ക്ലബുകളിലായി മുന്നോറോളം മത്സരങ്ങള്‍ കളിച്ച പരിചയസമ്പത്തുമായാണ് ഈ 30 വയസ്സുകാരന്‍ സ്‌ക്വാഡിലേക്കെത്തുന്നത്

 

കൊച്ചി,: മോണ്ടിനെഗ്രിന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ദൂസാന്‍ ലഗാറ്റോറിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി. ക്ലബുമായി 2026 മെയ് വരെയുള്ള കരാറാണ് താരം ഒപ്പുവച്ചിരിക്കുന്നത്. യൂറോപ്പിലെ വിവിധ ക്ലബുകളിലായി മുന്നോറോളം മത്സരങ്ങള്‍ കളിച്ച പരിചയസമ്പത്തുമായാണ് ഈ 30 വയസ്സുകാരന്‍ സ്‌ക്വാഡിലേക്കെത്തുന്നത്. അണ്ടര്‍ 19, അണ്ടര്‍ 21, സീനിയര്‍ ടീമുകളിലായി മോണ്ടിനെഗ്രോ ദേശീയ ടീമിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

2011ല്‍ മോണ്ടെനെഗ്രന്‍ ക്ലബായ എഫ്.കെ മോഗ്രനിലൂടെയാണ് താരം പ്രഫഷനല്‍ കരിയര്‍ ആരംഭിക്കുന്നത്. കരിയറില്‍ 10 ഗോളുകളും നേടിയിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പിനൊപ്പം താരം ഉടന്‍ ചേരും.പ്രതിരോധനിരയിലെ മികച്ച പ്രകടനം, ടാക്ടിക്കല്‍ അവയര്‍നെസ്സ്, ഏരിയല്‍ എബിലിറ്റി എന്നിവ കണക്കിലെടുത്താണ് ബ്ലാസ്‌റ്റേഴ്‌സ് താരത്തെ സൈന്‍ ചെയ്തിരിക്കുന്നത്. ഏറെ പരിചയസമ്പത്തോടെയാണ് ദൂസാന്‍ ക്ലബിലേക്കെത്തുന്നത്, മധ്യനിര നിയന്ത്രിക്കുന്നതിലെ അദ്ദേഹത്തിന്റെ മികവ് ടീമിന് ഏറെ പ്രയോജനം ചെയ്യുമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

താരത്തിന്റെ മികച്ച പ്രകടനം കാണാന്‍ ആകാംഷയിലാണെന്നും എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരള ബ്ലാസ്‌റ്റേഴ്‌സിനെ പോലെ മികച്ചൊരു ക്ലബ്ബിനൊപ്പം ചേരാനായതില്‍ അത്യധികം സന്തോഷമുണ്ടെന്ന് ദൂസാന്‍ ലഗാറ്റോര്‍ പറഞ്ഞു. ക്ലബ് മുന്നോട്ട് വയ്ക്കുന്ന പ്രോജക്ടുകളും ദീര്‍ഘവീക്ഷണവും പ്രതീക്ഷ നല്കുന്നതാണ്. കരിയറിലെ പുതിയ അധ്യായത്തിനായി കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions