കൊച്ചി: കൊച്ചിന്‍ ഐ.എം.എ ഹൗസില്‍ മൂന്നു കോടി രൂപ മുതല്‍ മുടക്കില്‍ സ്ഥാപിച്ച 326 കിലോവാട്ടിന്റെ സൗരോര്‍ജ്ജ പ്ലാന്റ് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ കൊച്ചിന്‍ ഐ.എം.എ പ്രസിഡന്റ് ഡോ. ജേക്കബ്ബ് എബ്രഹാം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ്, ട്രഷര്‍ ഡോ.ബെന്‍സിര്‍ ഹുസൈന്‍, പ്രസിഡന്റ് ഇലക്ട് ഡോ. അതുല്‍ ജോസഫ് മാനുവല്‍, ഐഎംഎ ഹൗസ് ചെയര്‍മാന്‍ ഡോ. വി.പി കുര്യയ്പ്പ്, കണ്‍വീനര്‍ ഡോ. സച്ചിദാനന്ദ കമ്മത്ത്, മുന്‍ പ്രസിഡന്റ് ഡോ. എം. എം ഹനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഐ.എം.എ ഹൗസിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതിയുടെ 40 മുതല്‍ 50 ശതമാനം വരെ ഇതിലൂടെ ലഭിക്കുമെന്ന് ഐ.എം.എ പ്രസിഡന്റ് ഡോ. ജേക്കബ് എബ്രാഹം പറഞ്ഞു.