മഹാകുംഭമേള: ഭക്തര്‍ക്കായി നമ്പര്‍ രക്ഷക് അവതരിപ്പിച്ച് ‘ വി ‘ 

തീര്‍ഥാടകര്‍ക്ക് അവരുടെ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ വ്യക്തിഗത അടിയന്തിര നമ്പറുകള്‍ കൊത്തിവച്ച പവിത്രമായ രുദ്രാക്ഷ തുളസി മണികള്‍ കൊണ്ട് നിര്‍മ്മിച്ച മാലകള്‍ സൗജന്യമായി നല്‍കും.

 

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി മഹാകുംഭമേളയില്‍ ആളുകള്‍ കൂട്ടം തെറ്റിപ്പോകാതിരിക്കാനും നക്ഷപെട്ടുപോകാതിരിക്കാനുമായി വി നമ്പര്‍ രക്ഷക് അവതരിപ്പിച്ചു.സ്വാമി രാമാനന്ദ ആചാര്യ ശിബിര അഖാഡയ്ക്ക് സമീപമുള്ള പ്രധാന പ്രദേശത്ത് വി നമ്പര്‍ രക്ഷക് ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്. ഈ ബൂത്തില്‍ തീര്‍ഥാടകര്‍ക്ക് അവരുടെ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ വ്യക്തിഗത അടിയന്തിര നമ്പറുകള്‍ കൊത്തിവച്ച പവിത്രമായ രുദ്രാക്ഷ തുളസി മണികള്‍ കൊണ്ട് നിര്‍മ്മിച്ച മാലകള്‍ സൗജന്യമായി നല്‍കും. ഇത് തീര്‍ഥാടകര്‍ക്ക് മൊബൈല്‍ ഫോണുകളിലോ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയിലോ ആശ്രയിക്കാതെ വീണ്ടും ബന്ധപ്പെടാന്‍ വിശ്വസനീയമായ മാര്‍ഗമായിരിക്കുമെന്ന് വിയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അവനീഷ് ഖോസ്ല പറഞ്ഞു.

മഹാകുംഭ മേളയില്‍ എത്തുന്ന വി ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിന് വി ത്രിവേണി സംഗമത്തില്‍ 30 പുതിയ സൈറ്റുകളും സമീപ പ്രദേശങ്ങളിലെ പ്രധാന സ്ഥലങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന 40 മാക്രോയും ഉയര്‍ന്ന ശക്തിയുള്ള ചെറിയ സെല്ലുകളും ചേര്‍ത്ത് നെറ്റ്വര്‍ക്ക് ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതിനുപുറമെ തിരക്കേറിയ പ്രദേശങ്ങളില്‍ ലാസ്‌റ് മൈല്‍ കണക്റ്റിവിറ്റി നല്‍കുന്നതിന് ബാക്ക്‌ഹോള്‍ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിന് 32 കിലോമീറ്റര്‍ ഫൈബര്‍ വിന്യസിച്ചിട്ടുണ്ട്. ഇത് ഉപയോക്താക്കള്‍ക്ക് മികച്ച വോയ്‌സ് കോളുകള്‍, തടസ്സമില്ലാത്ത വീഡിയോ സ്ട്രീമിംഗ്, ഉയര്‍ന്ന വേഗതയിലുള്ള ഡാറ്റാ ട്രാന്‍സ്ഫര്‍ എന്നിവ ലഭ്യമാക്കുന്നു.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions