ആകാശവാണിയുടെ സാംസ്കാരിക ഐക്യം: 2025 ഫെബ്രുവരി 16 വരെ എല്ലാ ദിവസവും രാവിലെ 9:30-ന് 21 സ്റ്റേഷനുകൾ ഈ പ്രത്യേക സംഗീതപരമ്പര പ്രക്ഷേപണം ചെയ്യും
ഡൽഹി : ആകാശവാണി ബ്രോഡ്കാസ്റ്റിംഗ് ഹൗസിലെ പണ്ഡിറ്റ് രവിശങ്കർ മ്യൂസിക് സ്റ്റുഡിയോയിൽ ഒരുക്കിയ ചടങ്ങിൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ നിരവധിയായ ഭാവങ്ങൾ ശബ്ദവീചികളിലൂടെ ശ്രോതാക്കളിൽ എത്തിക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ ‘ഹർ കണ്ഠ് മേ ഭാരത്’ എന്ന പുതിയ റേഡിയോ പരിപാടി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സാംസ്കാരിക മന്ത്രാലയവും പൊതുജനപ്രക്ഷേപകരായ ആകാശവാണിയും സംയുക്തമായി അവതരിപ്പിക്കുന്ന ഈ പരമ്പര, വിവിധ സംസ്ഥാനങ്ങളിലെ 21 സ്റ്റേഷനുകളിൽ നിന്ന് 2025 ഫെബ്രുവരി 16 വരെ എല്ലാ ദിവസവും രാജ്യത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലേക്കും പ്രക്ഷേപണം ചെയ്യും. കേന്ദ്ര സാംസ്കാരിക മന്ത്രാലയ സെക്രട്ടറി ശ്രീ അരുണീഷ് ചാവ്ള; പ്രസാർ ഭാരതി സിഇഒ ശ്രീ ഗൗരവ് ദ്വിവേദി, ആകാശവാണി ഡയറക്ടർ ജനറൽ ഡോ. പ്രജ്ഞാ പാലിവാൾ ഗൗർ, സാംസ്കാരിക മന്ത്രാലയം ജോയിന്റ് സെക്രട്ടറി ms അമീത പ്രസാദ് സാരാഭായ്, ദൂരദർശൻ ഡയറക്ടർ ജനറൽ എം എസ് കാഞ്ചൻ പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
‘ഹർ കണ്ഠ് മേ ഭാരത്’ എന്ന പരമ്പര ശ്രീ അരുണിഷ് ചാവ്ള ശ്രീ ഗൗരവ് ദ്വിവേദിയും ചേർന്ന് ഡിജിറ്റലായി ഉദ്ഘാടനം ചെയ്തപ്പോൾ സദസ്സ് എഴുന്നേറ്റുനിന്ന് ആദരം പ്രകടിപ്പിച്ചു.രാജ്യത്തുടനീളം പതിറ്റാണ്ടുകളായി ആകാശവാണി വഹിക്കുന്ന ജനപ്രിയവും ചരിത്രപരവുമായ പങ്കിനെ ഉദ്ഘാടന പ്രസംഗത്തിൽ പ്രസാർ ഭാരതി സിഇഒ എടുത്തുപറഞ്ഞു. പുതിയ വഴികൾ കണ്ടെത്താൻ ഇത്തരം സർഗാത്മക പങ്കാളിത്തം സഹായിക്കുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ഈ സഹകരണത്തിന് പിന്നിലെ മനോഭാവത്തിന്റെ സൂക്ഷ്മമായ വിശദാംശങ്ങൾ സാംസ്കാരിക മന്ത്രാലയം സെക്രട്ടറി തന്റെ മുഖ്യ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി . സാംസ്കാരിക മന്ത്രാലയം ഏറ്റെടുത്ത വിവിധ സംരംഭങ്ങളെക്കുറിച്ചും, നിലവിലെ എഐ കാലഘട്ടത്തിൽ പ്രകടന കലാരൂപങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇത്തരം പദ്ധതികളിൽ പുതു തലമുറയെ ഉൾപ്പെടുത്തുന്നത് ഈ കലാരൂപങ്ങളുടെ സംരക്ഷണത്തിന് സഹായിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സംയുക്ത സംരംഭങ്ങൾ വിപുലമാക്കാൻ സാംസ്കാരിക മന്ത്രാലയം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.