ലുലുവില്‍ മിക്സ് ചെയ്ത പ്ലം കേക്കുകള്‍ക്ക് പുറമേ യു.കെ , സ്പെയിന്‍, ബെല്‍ജിയം എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത വിദേശ നിര്‍മ്മിത നോണ്‍ ആള്‍ക്കഹോളിക്ക് വൈനുകളുടേയും ശേഖരമാണ് ലുലുവിലെ ക്രിസ്തുമസ് മേളയുടെ ഹൈലൈറ്റ്.
കൊച്ചി: ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി ലുലുമാളില്‍ ആരംഭിച്ച കേക്ക് മേള സിനിമാ താരങ്ങളായ ഋഷഭ് ഷെട്ടിയും അപര്‍ണാ ബാലമുരളിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ലുലുവില്‍ മിക്സ് ചെയ്ത പ്ലം കേക്കുകള്‍ക്ക് പുറമേ യു.കെ , സ്പെയിന്‍, ബെല്‍ജിയം എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത വിദേശ നിര്‍മ്മിത നോണ്‍ ആള്‍ക്കഹോളിക്ക് വൈനുകളുടേയും ശേഖരമാണ് ലുലുവിലെ ക്രിസ്തുമസ് മേളയുടെ ഹൈലൈറ്റ്. ഇരുപതിലേറെ വ്യത്യസ്ത പ്ലം കേക്കുകളാണ് മേളയിലെ ആകര്‍ഷണം . ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നിറം കൂട്ടാന്‍ ഇനി വ്യത്യസ്ത രൂചിക്കൂട്ടിലൊരുങ്ങിയ പ്ലം കേക്കുകള്‍ ലുലുവില്‍ ലഭിക്കും. ലുലു ഹൈപ്പറിനു പുറമേ ക്രിസ്തുമസ് സ്പെഷ്യല്‍ സ്റ്റാളും സാന്റാ സ്ട്രീറ്റിനൊപ്പം മാളില്‍ തുറന്നിട്ടുണ്ട്.
നിരവധി സന്ദര്‍ശകരാണ് ദിനം പ്രതി സാന്റാ സ്ട്രീറ്റിലേക്ക് എത്തുന്നത്. നോണ്‍ആല്‍ക്കഹോളിക് വൈനുകളുടെ വിശിഷ്ഠ സ്റ്റോള്‍ തന്നെയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ലുലുവിലെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ഋഷഭ് ഷെട്ടി പ്രതികരിച്ചു.
മാളില്‍ സംഘടിപ്പിച്ച വ്യത്യസ്തമായ ക്രിസ്തുമസ് സ്റ്റോള്‍ സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമാകുമെന്ന് അപര്‍ണാ ബാലമുരളി പറഞ്ഞു. ചടങ്ങില്‍ ലുലു റീട്ടെയില്‍ ജനറല്‍ മാനേജര്‍ ജോ പൈനേടത്ത് , കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു രഘുനാഥ്, ബയ്യിങ്ങ് മാനേജര്‍ സന്തോഷ് കുമാര്‍. ലുലു റീട്ടയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രാജീവ് രവീന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കാളികളായി.
250 ഗ്രാം മുതല്‍ 1 കിലോ വരെ അടങ്ങുന്ന 20ല്‍ പരം വ്യത്യസ്തമായ പ്ലം കേക്കുകളുമായിട്ടാണ് കൊച്ചി ലുലുവിലെ ക്രിസ്തുമസ് സ്റ്റാള്‍ വിപണം തുടരുന്നത്. ആഘോഷമാക്കിയായിരുന്നു കേക്ക് മിക്സിങ്ങ് ആഘോഷങ്ങളും നടത്തിയത്. തേന്‍, ചോക്ലേറ്റ്, തുടങ്ങി കേക്ക് വിഭവങ്ങള്‍ നീളുന്നു. ഇതിന് പുറമേ
മുട്ട ഉള്‍പ്പെടുത്താത്ത പ്ലം കേക്കും മേളയിലെ മറ്റൊരു സ്പെഷ്യല്‍ വിഭവമാണ്. ലുലു സാന്റാ സ്ട്രീറ്റില്‍ വ്യത്യസ്തങ്ങളായ കലാപരിപാടികളും ദിനം പ്രതി നടക്കുന്നുണ്ട്.