എവിയേറ്റര്‍, സൂപ്പര്‍ കാര്‍ഗോ
മോഡലുകള്‍ പുറത്തിറക്കി മോണ്‍ട്ര

montra

ഇന്‍ഡ്രസ്ട്രിയിലെ ഏറ്റവും ഉയര്‍ന്ന 245 കി.മീ സര്‍ട്ടിഫൈഡ് റേഞ്ചും, 170 കി.മീ റിയല്‍ ലൈഫ് റേഞ്ചുമായാണ് എവിയേറ്റര്‍ (ഇഎസ്സിവി) വരുന്നതെന്ന് മോണ്‍ട്ര ഇലക്ട്രിക് (ടിഐ ക്ലീന്‍ മൊബിലിറ്റി) മാനേജിങ് ഡയറക്ടര്‍ ജലജ് ഗുപ്ത പറഞ്ഞു.

 

കൊച്ചി: മോണ്‍ട്ര ഇലക്ട്രിക് പുതിയ കാര്‍ഗോ വാഹന ശ്രേണി പുറത്തിറക്കി. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025ല്‍ നടന്ന ചടങ്ങിലാണ് എവിയേറ്റര്‍ (ഇ എസ്സിവി), സൂപ്പര്‍ കാര്‍ഗോ (ഇ 3വീലര്‍) എന്നീ മോഡലുകള്‍ പുറത്തിറക്കിയത്.മോണ്‍ട്ര ഇലക്ട്രിക് ചെയര്‍മാന്‍ അരുണ്‍ മുരുഗപ്പന്‍, വൈസ് ചെയര്‍മാന്‍ വെള്ളയന്‍ സുബ്ബയ്യ, മാനേജിങ് ഡയറക്ടര്‍ ജലജ് ഗുപ്ത എന്നിവര്‍ക്കൊപ്പം ത്രീവീലേഴ്‌സ് ബിസിനസ് ഹെഡ് റോയ് കുര്യന്‍, സ്‌മോള്‍ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് സിഇഒ സാജു നായര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ഇന്‍ഡ്രസ്ട്രിയിലെ ഏറ്റവും ഉയര്‍ന്ന 245 കി.മീ സര്‍ട്ടിഫൈഡ് റേഞ്ചും, 170 കി.മീ റിയല്‍ ലൈഫ് റേഞ്ചുമായാണ് എവിയേറ്റര്‍ (ഇഎസ്സിവി) വരുന്നതെന്ന് മോണ്‍ട്ര ഇലക്ട്രിക് (ടിഐ ക്ലീന്‍ മൊബിലിറ്റി) മാനേജിങ് ഡയറക്ടര്‍ ജലജ് ഗുപ്ത പറഞ്ഞു.3.5 ടണ്‍ ആണ് ഭാരം. 80 കിലോവാട്ട് പവറും, 300 എന്‍എം ടോര്‍ക്കുമുണ്ട്. 7 വര്‍ഷം അല്ലെങ്കില്‍ 2.5 ലക്ഷം കിലോമീറ്റര്‍ വരെ വാറന്റിയോടെ വരുന്ന ഈ മോഡലിന് 15.99 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം പ്രാരംഭ വില.ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സര്‍ട്ടിഫൈഡ് റേഞ്ചും (200+ കി.മീ), 150 കിലോമീറ്റര്‍ റിയല്‍ ലൈഫ് റേഞ്ചും സൂപ്പര്‍ കാര്‍ഗോ ഇത്രീവീലര്‍ നല്‍കുന്നു.

1.2 ടണ്‍ ഭാരമുള്ള വാഹനം 3 കാര്‍ഗോ ബോഡി വകഭേദങ്ങളിലും, 15 മിനിറ്റ് ഫുള്‍ ചാര്‍ജ് ഓപ്ഷനിലും ലഭ്യമാണ്. 4.37 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം പ്രാരംഭ വില.നൂതനവും സുസ്ഥിരവുമായ ക്ലീന്‍ മൊബിലിറ്റി സൊല്യൂഷനുകള്‍ ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് മോണ്‍ട്ര ഇലക്ട്രിക് (ടിഐ ക്ലീന്‍ മൊബിലിറ്റി) ചെയര്‍മാന്‍ അരുണ്‍ മുരുഗപ്പന്‍ പറഞ്ഞു.എവിയേറ്റര്‍ ഇന്ത്യയിലെ ആദ്യത്തെ ട്രൂഇവി ആണെന്ന് മോണ്‍ട്ര ഇലക്ട്രിക് (ടിഐ ക്ലീന്‍ മൊബിലിറ്റി) മാനേജിങ് ഡയറക്ടര്‍ ജലജ് ഗുപ്ത പറഞ്ഞു.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions