നര്‍ത്തകര്‍ക്ക് ആദരം ; ദേശീയ നൃത്തോത്സവത്തിന് സമാപനം

കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവമായ ഭാവ്’2024 സമാപിച്ചു. അമീന ഷാനവാസിന്റെ മോഹിനിയാട്ടം, ബാംഗ്ലൂര്‍ നൃത്ത്യാഗ്രാം ഒരുക്കിയ ഒഡീസി എന്നിവയാണ് ഇന്നലെ അരങ്ങേറിയത്.

കലാ മേഖലയില്‍ അവിസ്മരണീയ സംഭാവനകള്‍ നല്‍കിയ ഗുരുക്കന്‍മാരായ കലാവിജയന്‍, കലാമണ്ഡലം സുഗന്ധി, കലാമണ്ഡലം സുമതി, നാട്യ വിശാരദ അനുപമ മോഹന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മേയര്‍ അഡ്വ എം.അനില്‍കുമാര്‍ , ജില്ലാ കളക്ടര്‍ എ്രന്‍. എസ്. കെ ഉമേഷ് ഐ.എ.എസ് , ഡെപ്യൂട്ടി കളക്ടര്‍ മീര കെ, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് വിനോദ് ബി, നടിയും നര്‍ത്തകിയുമായ ആശാ ശരത് എന്നിവര്‍ പങ്കെടുത്തു.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions