‘ ഗോപിയാശാന്റെ’ ഒമ്പതു രസഭാവങ്ങളുടെ
സൂക്ഷ്മാംശങ്ങള്‍ തനിമ ചോരാതെ പെയിന്റിങ്ങില്‍ ആവിഷ്‌ക്കരിച്ചാണ് സിയാലില്‍ സൂക്ഷിച്ചിട്ടുള്ളത്
കൊച്ചി:അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെര്‍മിനലില്‍പ്രദര്‍ശിപ്പിച്ചിട്ടുള്ള തന്റെ തന്നെ നവരസ ഭാവങ്ങള്‍ കാണാന്‍ കലാമണ്ഡലംഗോപിയെത്തി. പച്ചവേഷപ്പകര്‍പ്പില്‍ ‘ ഗോപിയാശാന്റെ’ ഒമ്പതു രസഭാവങ്ങളുടെസൂക്ഷ്മാംശങ്ങള്‍ തനിമ ചോരാതെ പെയിന്റിങ്ങില്‍ ആവിഷ്‌ക്കരിച്ചാണ് സിയാലില്‍ സൂക്ഷിച്ചിട്ടുള്ളത്.അല്‍പ്പം വയ്യായ്മയുണ്ടെങ്കിലും ഒരുദിവസം മുഴുവനും ആശാന്‍ കഥകളി വേഷംധരിച്ച് സിയാലിനായി ഭാവപ്രകാശം നടത്തുകയും അവയെ വിശദമായിഫോട്ടോഗ്രാഫുകളിലാക്കി പ്രശസ്ത ചിത്രകാരന്‍ മോപസാങ് വാലത്ത് പെയിന്റിങ്ങില്‍ആവിഷ്‌ക്കരിക്കുകയും ചെയ്യുകയായിരുന്നു. ഒരു യാത്രാ സംവിധാനം എന്നതിലപ്പുറം വിമാനത്താവളത്തില്‍ കലാസാംസ്‌ക്കാരിക വേദിയൊരുക്കുകയാണ് സിയാലെന്ന് മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് പറഞ്ഞു.
‘ കേരളത്തിന്റെ മഹാ കലാകാരന്‍മാര്‍ക്കും അവരുടെ കലാസപര്യയ്ക്കും കൊച്ചി വിമാനത്താവളത്തില്‍ ഇടങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ കലാമണ്ഡലം ഗോപിയുടെ നവരസ പെയിന്റിങ് ബിസിനസ് ജെറ്റ് ടെര്‍മിനലില്‍ ഒരുക്കിയിട്ടുള്ളത് ‘ സുഹാസ് പറഞ്ഞു.സിയാല്‍ പോലുള്ള അഭിമാന സ്ഥാപനങ്ങള്‍ ഇത്തരം കലാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കലാമണ്ഡലം ഗോപി പറഞ്ഞു. പ്രോത്സാഹനമുണ്ടെങ്കില്‍ ക്ലാസിക്കല്‍ കലാരൂപങ്ങള്‍ നിലനില്‍ക്കും. ഒരോ കലാപ്രദര്‍ശനങ്ങള്‍ക്ക് പിന്നിലും നീണ്ടകാലത്തെ പ്രയത്‌നം ആവശ്യമാണ്. വിമാനത്താവളങ്ങള്‍ പോലെ രാജ്യാന്തര യാത്രക്കാര്‍ എത്തുന്ന ഒരു സ്ഥലത്ത് ഇത്തരം പ്രദര്‍ശനങ്ങളിലൂടെ കലാകാരന്‍മാര്‍ക്ക് നല്‍കുന്ന പിന്തുണ വലുതാണ്‌ഗോപികൂട്ടിച്ചേര്‍ത്തു.
പ്രോജക്ട് കോ.ഓര്‍ഡിനേറ്ററും കഥകളി പണ്ഡിതനുമായ ഡോ.രാജശേഖര്‍ പി.വൈക്കം, ചിത്രകാരന്‍ മോപ്പസാങ് വാലത്ത്, പ്രശസ്ത കഥകളി ഗായകന്‍ കോട്ടക്കല്‍ മധു, വിമാനത്താവള ഡയറക്ടര്‍ മനു ജി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സജി.കെ.ജോര്‍ജ്, ജയരാജന്‍ വി. തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.