നിസാനുമായി സഖ്യത്തിലുള്ള ജാപ്പനീസ് കമ്പനിയായ മിറ്റ്‌സുബിഷിയും ലയനത്തിന്റെ ഭാഗമാകും. ഇതിനായുള്ള ധാരണാപത്രത്തില്‍ മൂന്നു കമ്പനികള്‍ ഒപ്പുവെച്ചു.
കൊച്ചി: വാഹനനിര്‍മാണ വിപണിയില്‍ ഒരുമിച്ച് മുന്നേറാന്‍ നിസാനും ഹോണ്ടയും. നിസാനുമായി സഖ്യത്തിലുള്ള ജാപ്പനീസ് കമ്പനിയായ മിറ്റ്‌സുബിഷിയും ലയനത്തിന്റെ ഭാഗമാകും. ഇതിനായുള്ള ധാരണാപത്രത്തില്‍ മൂന്നു കമ്പനികള്‍ ഒപ്പുവെച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഹോണ്ടയും നിസാനും തമ്മില്‍ ലയനത്തിന് ധാരണയായത്. ആഗോള വാഹനവിപണിയില്‍ വന്നുകൊണ്ടിരിക്കുന്ന അതിവേഗ മാറ്റങ്ങളാണ് ലയനത്തിന് കാരണം. പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളും ഇന്റലിജന്റ് വാഹനസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലായിരിക്കും പുതുതായി നിലവില്‍ വരുന്ന കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുക.
പരസ്പര സഹകരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് നിസാന്റെ സിഇഒ മകോട്ടോ ഉച്ചിട പറഞ്ഞു. വാഹനവിപണിയിലെ കാലാനുസൃത മാറ്റങ്ങള്‍ക്ക് ഈ ലയനം വേഗം കൂട്ടുമെന്ന് ഹോണ്ടയുടെ സിഇഒ ടോഷിഹിറോ മൈബും പ്രതികരിച്ചു. ഒരുമിച്ച് നില്‍ക്കുമ്പോള്‍ മൂന്ന് കമ്പനികളുടെയും കരുത്തും മികവും കൂടുമെന്ന് മിറ്റ്‌സുബിഷിയുടെ സിഇഒ ടകാവോ കാറ്റോ പറഞ്ഞു.