ഒരു വര്‍ഷത്തിനുള്ളില്‍ 1,000-ത്തിലധികം സാങ്കേതിക വിദഗ്ധര്‍ക്ക് പരിശീലനം അക്കാദമിയില്‍ നല്‍കാനാകും.
കൊച്ചി: തങ്ങളുടെ ആദ്യത്തെ അത്യാധുനിക ദേശീയ പരിശീലന കേന്ദ്രം ‘നിസാന്‍ അക്കാദമി’ ആരംഭിച്ച് നിസാന്‍ മോട്ടോര്‍ ഇന്ത്യ. ഒരു വര്‍ഷത്തിനുള്ളില്‍ 1,000-ത്തിലധികം സാങ്കേതിക വിദഗ്ധര്‍ക്ക് പരിശീലനം അക്കാദമിയില്‍ നല്‍കാനാകും. എല്ലാ നിസാന്‍ മോട്ടോര്‍ ഇന്ത്യ ഡീലര്‍ഷിപ്പ് ടീമുകള്‍ക്കും വില്‍പ്പന, സാങ്കേതിക പരിപാലനം, ബോഡി ഷോപ്പ് സേവനങ്ങള്‍ എന്നിവയിലുടനീളം ഉയര്‍ന്ന തലത്തിലുള്ള വിദ്യാഭ്യാസ, പരിശീലനം ചെന്നൈയില്‍ ആരംഭിച്ച അക്കാദമിയില്‍ നല്‍കും.
മികച്ച ഉപഭോക്തൃ അനുഭവം നല്‍കാനുള്ള നിസാന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് 10,500 ചതുരശ്ര അടിയുള്ള പരിശീലന കേന്ദ്രം. നിസാന്റെ ഡീലര്‍ഷിപ്പ് ശൃംഖല ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സേവനവും നിസാന്‍ ഇതുവഴി ഉറപ്പാക്കും.