- സൂരജ് സന്തോഷിന്റെ സംഗീത നിശ ഡിസംബര്‍ 21 ന്
- ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 10 പവന്‍ സ്വര്‍ണ്ണം
കൊച്ചി: മെട്രോ തൂണുകളിലും നഗരത്തിന്റെ പലയിടങ്ങളിലും ജനങ്ങളെ കൗതുകത്തിലാക്കിയ ‘ഒ’ ഇനി വിസ്മയമായി മാറും . ആദ്യമൊക്കെ എന്താണീ ‘ഒ’ എന്ന് സംശയത്തോടെ നോക്കി നിന്നവര്‍ക്ക് മുന്നില്‍ കൊച്ചിയിലെ ആദ്യ ഷോപ്പിംഗ് മാള്‍ പുനരവതരിക്കുകയാണ് . 2008 -ല്‍ 100 കോടി രൂപ ചിലവില്‍ കൊച്ചിയുടെ പ്രിയങ്കരമായി മാറിയ ഒബ്റോണ്‍ മാളിനെയാണ് 2024 ഡിസംബറില്‍ കൂടുതല്‍ വ്യത്യസ്തതമായ രൂപത്തിലും ഭാവത്തിലും ഒബ്റോണ്‍ ഗ്രൂപ്പ് അവതരിപ്പിക്കുവാന്‍ പോകുന്നത് . 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കഫെ കോഫീ ഡേ , പിസ്സ ഹട്ട് ഔട്‌ലെറ്റുകളടക്കം പുതിയ അനുഭവമായിരിക്കും ജനങ്ങളെ കാത്തിരിക്കുന്നതെന്ന് സെന്റര്‍ മാനേജര്‍ മോനു നായര്‍ സൊസൈറ്റി ടുഡേയോട് പറഞ്ഞു.
ഡിസംബര്‍ 20 ന് കൊച്ചി മേയര്‍ എം അനില്‍ കുമാര്‍, തൃക്കാക്കര എം.എല്‍.എ ഉമാ തോമസ് എന്നിവര്‍ ചേര്‍ന്ന് മാളിന്റെ റീലോഞ്ചിംഗ് നിര്‍വ്വഹിക്കും.ചടങ്ങില്‍ ഒബ്റോണിന്റെ പുതിയ വെബ്‌സൈറ്റിന്റെ പ്രകാശനവും നടക്കും . പുതിയ നിരവധി ബ്രാന്‍ഡുകളും ഷോപ്പുകളും മാത്രമല്ല, നറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് 10 പവന്‍ സ്വര്‍ണ്ണ സമ്മാനവും ലഭിക്കും. ഡിസംബര്‍ 21 ശനി വൈകുന്നേരം 6 .30 നു പിന്നണി ഗായകന്‍ സൂരജ് സന്തോഷിന്റെ സംഗീത നിശയും സന്ദര്‍ശകര്‍ക്കായി ഒബ്റോണ്‍ ഒരുക്കിയിട്ടുണ്ട്
മാളിന്റെ പത്താം വാർഷിക വേളയിൽ (ഫയൽ ചിത്രം)