മീഡിയ ഡിമെന്‍സിറ്റി 8350 എസ്ഒസി, ഓള്‍റൗണ്ട് പെര്‍ ഫോമന്‍സിനായി 80വാട്‌സ് സൂപ്പര്‍ വൂക് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവ ഉള്‍ക്കൊള്ളുന്ന റെനോ 13 സീരീസ് റെനോ 13, റെനോ 13 പ്രൊ സ്മാര്‍ട്ട് ഫോണുകളാണ് ഓപ്പോ ഇന്ത്യ പുറത്തിറക്കിയത്
കൊച്ചി : ഓപ്പോ റെനോ 13 സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു.നൂതന ക്യാമറ സംവിധാനം, ഇമേജിംഗ്, പ്രൊഡക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി സമഗ്രമായ എഐ ഫീച്ചറുകള്‍, മീഡിയ ഡിമെന്‍സിറ്റി 8350 എസ്ഒസി, ഓള്‍റൗണ്ട് പെര്‍ ഫോമന്‍സിനായി 80വാട്‌സ് സൂപ്പര്‍ വൂക് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവ ഉള്‍ക്കൊള്ളുന്ന റെനോ 13 സീരീസ് റെനോ 13, റെനോ 13 പ്രൊ സ്മാര്‍ട്ട് ഫോണുകളാണ് ഓപ്പോ ഇന്ത്യ പുറത്തിറക്കിയത്.
വെള്ളവും പൊ ടിയും പ്രതിരോധിക്കുന്നതിന് ഐപി66, ഐപി68, ഐപി69 സര്‍ട്ടിഫിക്കേഷനുകള്‍ സഹിതം അള്‍ട്രാഡ്യൂറബിള്‍ ബോഡിയും ഉണ്ടെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. രണ്ട് വേരിയന്റുകളില്‍ റെനോ 13 പ്രൊ 5ജി ലഭ്യമാണ്: 12ജിബി +256ജിബി വേരിയന്റിന് 49,999 രൂപയും 12ജിബി +512ജിബി വേരിയന്റിന് 54,999 രൂപ യുമാണ് വില. ഞലിീ13 5ഏ യുടെ 8ജിബി + 128ജിബി വേരിയന്റിന് 37,999 രൂപയും 8ഏആ + 256ജിബി വേരിയന്റിന് 39,999 രൂപയുമാണ് വില.