പവിഴം അരി വാങ്ങുന്നവര്‍ക്ക് കോംബോ ഓഫര്‍ ; പവിഴം ഉല്‍പ്പന്നങ്ങള്‍ മുതല്‍ സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കും

കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദന വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്‌സിന്റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്‍ക്കു പവിഴം ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന കോംബോ ഓഫര്‍ പദ്ധതി ആരംഭിച്ചതായി ചെയര്‍മാന്‍ എന്‍ പി ജോര്‍ജ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 10 കിലോ പവിഴം അരി ബാഗിലും 25 മുതല്‍ 100 രൂപ വരെ വില വരുന്ന വിവിധ പവിഴം ഉല്‍പ്പന്നങ്ങള്‍ ഉണ്ടായിരിക്കും. വിവിധതരം മസാലകള്‍, പൊടിയരി, റെഡ് ബ്രാന്‍ റൈസ്, ഓയിലുകള്‍, അരിപ്പൊടികള്‍ തുടങ്ങിയ നൂറില്‍പരം പവിഴം ഉല്‍പ്പന്നങ്ങളാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പദ്ധതിയിലൂടെ കമ്പനി ഉപഭോക്താക്കള്‍ക്കു വാഗ്ദാനം ചെയ്യുന്നത്.

കോംബോ ഓഫറിലൂടെ ലഭിക്കുന്ന ഉല്‍പ്പന്നത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ +91 8885050505 എന്ന വാട് സ് ആപ്പ് നമ്പറിലൂടെ അറിയിക്കുന്ന ഉപഭോക്താക്കളില്‍ നിന്നും 10 പേര്‍ക്ക് എല്ലാ മാസവും ഒരു ഗ്രാമിന്റെ സ്വര്‍ണം നാണയങ്ങള്‍ നല്‍കുന്നതും ഈ പദ്ധതിയുടെ ആകര്‍ഷണമാണ്. ജയ, വടി, ഉണ്ട, സുരേഖ, ചെറുമണി, സിംഗിള്‍ മട്ട, മട്ട പച്ചയരി, പൊടിയരി, തവിടു കളയാത്ത റോബിന്‍ ഫുഡ് റെഡ് ബ്രാന്‍ റൈസ് എന്നീ അരികളും അവല്‍, അരിപ്പൊടികള്‍, റൈസ് ബ്രാന്‍ ഓയില്‍, വെളിച്ചെണ്ണ, സണ്‍ ഫ്‌ലവര്‍ ഓയില്‍, കുക്ക് ഓഫ് കറി പൗഡറുകള്‍ തുടങ്ങിയ പവിഴം ഉല്പന്നങ്ങളെക്കുറിച്ചു ഉപഭോക്തക്കളുടെ അഭിപ്രായം അറിയുകയെന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ടെന്ന് കമ്പനി ഡയറക്ടര്‍മാരായ റോയി ജോര്‍ജ്, ഗോഡ്‌വിന്‍ ആന്റണി എന്നിവര്‍ പറഞ്ഞു.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions