കെ.പി.എം.എ പരിസ്ഥിതി അവാര്‍ഡുകള്‍ വിതരണം ചെയ്തു
കൊച്ചി: കേരള പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.എം.എ) ന്റെ ഈ വര്‍ഷത്തെ പരിസ്ഥിതി അവാര്‍ഡുകളുടെ വിതരണവും 27ാമത് വാര്‍ഷിക സമ്മേളന ഉദ്ഘാടനവും കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. നിക്ഷേപം ശക്തിപ്പെടാതെ കേരളം രക്ഷപെടില്ലെന്ന് മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘടാന പ്രസംഗത്തില്‍ പറഞ്ഞു..