കവച് പദ്ധതി : ലോഗോ പ്രകാശനം ചെയ്തു; രജിസ്‌ട്രേഷന് തുടക്കം

കൊച്ചി: ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥയിലുള്ള കുട്ടികളെയും അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ ബാധിച്ച മുതിര്‍ന്നവരെയും പിന്തുണയ്‌ക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ പറഞ്ഞു. ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥകളിലുള്ള കുട്ടികളെയും, അല്‍ഷിമേഴ്‌സ്,ഡിമെന്‍ഷ്യ ബാധിച്ച മുതിര്‍ന്നവരെയും സഹായിക്കാന്‍ ഡേ.

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരി തെളിഞ്ഞു

കൊച്ചി: എറണാകുളത്തപ്പന്‍ മൈതാനത്ത് ആരംഭിച്ച 27ആമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ.സി.വി. ആനന്ദബോസ് ഉത്ഘാടനം ചെയ്തു. സര്‍വ്വവികസനവും പൂര്‍ണ്ണതയില്‍ എത്താന്‍കലയും ശാസ്ത്രവും കൂടിയേത്തീരൂ എന്ന് അദ്ദേഹം പറഞ്ഞു. സഹൃദയത്തോടെ കാര്യങ്ങള്‍ ചെയ്ത് മുന്നോട്ടു പോകാന്‍ കലാകാരന്മാര്‍ക്ക് സാധിക്കും. കല ഉള്‍ക്കൊള്ളുന്നവര്‍ക്കും ആ.

ഡി.പി.എം ഡോ.ശിവപ്രസാദിനെ പുറത്താക്കണം; കെ.ജി.എം.ഒ.എ പ്രതിഷേധ ധര്‍ണ്ണ നടത്തി

കൊച്ചി: എറണാകുളം ജില്ലാ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രോഗ്രാം മാനേജര്‍ ഡോ.ശിവപ്രസാദിന്റെ ധിക്കാരപരമായ നടപടിയിലും അധികാര ദുര്‍വിനിയോഗത്തിലും പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ എറണാകുളം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ ജില്ലാ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രോഗ്രാം ഓഫിസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. കെ.ജി.എം.ഒ.എ സംസ്ഥാന.

ദേശീയ നൃത്തോത്സവം ഭാവ് ‘2024 ന് ഇന്ന് തുടക്കം

കൊച്ചി: കൊച്ചി നഗരസഭ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ നൃത്തോത്സവം ഭാവ്’2024 ന് ഇന്ന് (നവംബര്‍ 29)
തിരശ്ശീല ഉയരും. 2024 ഡിസംബര്‍ 03 വരെ എറണാകുളം ടൗണ്‍ ഹാളിലാണ് ദേശീയ നൃത്തോത്സവം നടക്കുന്നത്.
നൃത്തോല്‍സവത്തിന് തിരശ്ശീല ഉയര്‍ത്തിക്കൊണ്ട് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി അവതരിപ്പിക്കുന്ന.

ഡൗണ്‍സിന്‍ഡ്രോം,ഓട്ടിസം കുട്ടികള്‍ക്ക് ‘ കവചം ‘ ഒരുക്കി ഡേ ഡ്രീംസ്; രജിസ്‌ട്രേഷന്‍ ഉദ്ഘാടനം 30 ന്

കൊച്ചി: ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥകളിലുള്ള കുട്ടികള്‍ക്കും , അല്‍ഷിമേഴ്‌സ്,ഡിമെന്‍ഷ്യ ബാധിച്ച മുതിര്‍ന്നവരെയും സഹായിക്കാന്‍ ഡേ ഡ്രീംസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇവരുടെ വിവരങ്ങളടങ്ങിയ ബ്രേസ് ലെറ്റ്, പെന്‍ഡന്റ് എന്നിവ നിര്‍മ്മിച്ച് നല്‍കുന്ന കവച് പദ്ധതിയുടെ ലോഗോ പ്രകാശനവും രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും നവംബര്‍ 30 ന് രാവിലെ 11 ന് കലൂര്‍ ഐ.എം.എ ഹൗസില്‍ നടക്കുമെന്ന് ഐ.ആര്‍.ഐ.എ കേരള ചാപ്റ്ററിന്റെ 2025 ലെ പ്രസിഡന്റ് ഡോ. റിജോ മാത്യു, ഐ.ആര്‍.ഐ.എ കൊച്ചിന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. രമേഷ് ഷേണായ്, ഡേ ഡ്രീംസ് പ്രതിനിധികളായ ബിജീഷ് കണ്ണാംകുളത്ത്, അജിത് കുമാര്‍ പട്ടത്ത്, സുജാതാ മേനോന്‍, ലീനാ ജോസഫ്, സ്മിതാ സജിത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്‍ഡ്യന്‍ റേഡിയോളജിക്കല്‍ ആന്റ് ഇമേജിംഗ് അസോസിയേഷന്‍ (ഐ.ആര്‍.ഐ.എ) ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ വെച്ച് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ പദ്ധതിയുടെ ലോഗോ പ്രകാശനവും റെഡ് ക്രോസ് കേരള ചെയര്‍മാന്‍ അഡ്വ. കെ. രാധാകൃഷ്ണന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും നിര്‍വ്വഹിക്കും. ഐ.ആര്‍.ഐ.എ കേരള ചാപ്റ്ററിന്റെ 2025 ലെ പ്രസിഡന്റ് ഡോ. റിജോ മാത്യു, ഐ.ആര്‍.ഐ.എ കൊച്ചിന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. രമേഷ് ഷേണായ് തുടങ്ങിയവര്‍ പങ്കെടുക്കും.
)

ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥയിലുള്ള കുട്ടികളും അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ ബാധിതരായ മുതിര്‍ന്നവരും വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ പലപ്പോഴും വഴിതെറ്റി തിരികെ വീട്ടിലെത്താന്‍ പറ്റാതെ പ്രതിസന്ധിയിലാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവര്‍ ധരിച്ചിരിക്കുന്ന ബ്രേസ് ലെറ്റ് അതല്ലെങ്കില്‍ പെന്‍ഡന്റ് എന്നിവയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളിലൂടെ പൊതുസമൂഹത്തിനെയും പോലിസിനും ഇവരെ സുരക്ഷിതമായി വീടുകളില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് ഇവര്‍ വ്യക്തമാക്കി.കുട്ടിയുടെ പേര്,രക്ഷകര്‍ത്താക്കളുടെ ഫോണ്‍നമ്പരുകള്‍ അടക്കം ഇവര്‍ ധരിച്ചിരിക്കുന്ന ബ്രേസ് ലെറ്റില്‍ അതല്ലെങ്കില്‍ പെന്‍ഡന്റില്‍ അടങ്ങിയിരിക്കും. ഇവരെ സഹായിക്കാന്‍ എത്തുന്നവരുടെ കയ്യിലുള്ള ഫോണ്‍ ഉപയോഗിച്ച് ബ്രേസ് ലെറ്റിലോ പെന്‍ഡന്റിലോ ഉള്ള ക്യൂര്‍ കോഡ് സ്‌കാന്‍ ചെയ്യുകയോ ടാപ്പു ചെയ്യുകയോ ചെയ്താല്‍ വിവരങ്ങള്‍ ഫോണില്‍ ദൃശ്യമാകും. ഇതുപയോഗിച്ച് കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിക്കാന്‍ സാധിക്കുമെന്നും ഇവര്‍ പറഞ്ഞു. ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥകളിലുള്ള കുട്ടികള്‍ക്ക് ഡേ ഡ്രീംസിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി കുട്ടികള്‍ തന്നെയാണ് ഈ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ നിന്നുള്ള വരുമാനവും കുട്ടികള്‍ക്ക് തന്നെയാണ് ലഭിക്കുക. സി.ജെ മാത്യു ഐ.ആര്‍.എസ് ആണ് കവച് പദ്ധതിയുടെ ചെയര്‍മാന്‍. ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി, ജെറിയാട്രിക് സൊസൈറ്റി ഓഫ് ഇന്ത്യ-കേരള (ഡോക്ടേഴ്‌സ്) ഇന്‍ഡ്യന്‍ റേഡിയോളജിക്കല്‍ ആന്റ് ഇമേജിംഗ് അസോസിയേഷന്‍ -കേരള (ഡോക്ടേഴ്‌സ്), കെ.സി.ബി.സി, ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഇ, അസ്സോസിയേഷന്‍ ഫോര്‍ ദി ഇന്റലക്ച്വലി ഡിസേബിള്‍ഡ് (എ.ഐ.ഡി), അമ്മ സ്‌കാന്‍ സെന്റര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥയിലുള്ള കൂട്ടികള്‍ക്ക് കൗമാരം കഴിഞ്ഞാല്‍ തങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിന് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പലതരത്തില്‍ കഴിവുകളുള്ള ഇവരെ ചെറുപ്പകാലത്ത് തന്നെ അത് കണ്ടെത്തി ആവശ്യമായ പരിശീലനം നല്‍കിയാല്‍ അതില്‍ ലഭിക്കുന്ന വരുമാനം കൊണ്ട് പരാശ്രയം കൂടാതെ തന്നെ ഇവര്‍ക്ക് ജീവിതം നയിക്കാന്‍ കഴിയും. നിലവില്‍ നിരവധി കുട്ടികളെ ഐടി, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ അടക്കം നിര്‍മ്മിക്കാന്‍ ഡേ ഡ്രീംസിന്റെ നേതൃത്വത്തില്‍ സൗജന്യമായി പരിശീലനം നല്‍കുന്നുണ്ട്. പവര്‍ബാങ്ക്, ബിസിനസ് കാര്‍ഡ്‌സ്, നോട്ട്പാഡ്, ഫ്രിഡ്ജ് മാഗനെറ്റ്‌സ്, പേനകള്‍, ബാഗുകള്‍, ടാഗുകള്‍, കാര്‍ പെര്‍ഫ്യൂം കാര്‍ഡ്‌സ്, നിയോണ്‍ ബോര്‍ഡ്‌സ്. ഫോട്ടോ ഫ്രെയിംസ്, ടി ഷര്‍ട്ട് പ്രിന്റിംഗ്‌സ ബാക്ക് ലൈറ്റ് അഡ്വര്‍ടൈസ്‌മെന്റ് കപ്പ് പ്രിന്റിംഗ്,ഡിഫ്യൂസര്‍, പെര്‍ഫ്യൂംസ്, ഡെസ്‌ക് ടോപ്പ് അംസംബ്ലി ഉള്‍പ്പെടെയുള്ളവ കൂട്ടികള്‍ സ്വന്തമായി നിര്‍മ്മിച്ച് വരുമാനം നേടുന്നുണ്ട്.ഇത് കൂടാതെ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍, ബാഡ്ജുകള്‍, ടാഗുകള്‍, ബാഗുകള്‍, ഉള്‍പ്പെടെയുള്ളവ നിര്‍മ്മിച്ചു നല്‍കല്‍ അടക്കം ഈ കുട്ടികള്‍ ചെയ്യുന്നുണ്ട്. ഇടപ്പള്ളിയിലെ അമ്മ സ്‌കാന്‍ സെന്ററിന്റെ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഡോക്ടര്‍മാരും സ്ഥാപനത്തിന്റെ മാനേജ്‌മെന്റ്, പണം കൈകാര്യം ചെയ്യല്‍ എന്നിവ നടത്തുന്നത് ഈ കുട്ടികളുമാണ്. ഇന്‍ഡ്യന്‍ റേഡിയോളജിക്കല്‍ ആന്റ് ഇമേജിംഗ് അസോസിയേഷന്‍ ദേശീയ സമ്മേളനം, ഡിസംബര്‍ 13,14,15 തിയതികളില്‍ നടക്കുന്ന ജീഡിയാട്രിക് സൊസൈറ്റി ദേശീയ സമ്മേളനം എന്നിവയുടെ മാനേജ്‌മെന്റ്, രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തുന്നതും ഈ കുട്ടികള്‍ തന്നെയാണെന്നും ഇവര്‍ വ്യക്തമാക്കി.

54 views

റിയല്‍മി ജിടി 7 പ്രോ പുറത്തിറങ്ങി

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ഫഌഗ്ഷിപ്പ് ചിപ്‌സെറ്റുമായി റിയല്‍മി ജിടി 7 പ്രോ പുറത്തിറങ്ങി. ബോണ്‍ ടു എക്‌സൈറ്റഡ് എന്ന മുദ്രാവാക്യവുമായാണ് റിയല്‍മിയുടെ ജിടി ജനറേഷനുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.ഫോട്ടോഗ്രഫി പ്രേമികള്‍ക്ക് റിയല്‍മി ജിടി 7 പ്രൊ സോണി.

കണക്ടിങ്ങ് ദി അണ്‍ കണക്റ്റഡ്; ആദിവാസി മേഖലകളെ ഡിജിറ്റലൈസ് ചെയ്യാന്‍ കെഫോണ്‍ പദ്ധതി

തിരുവനന്തപുരം: കേരളത്തിലെ ആദിവാസി മേഖലകളെ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യാന്‍ പദ്ധതിയുമായി കെഫോണ്‍. കണക്ടിങ്ങ് ദി അണ്‍ കണക്റ്റഡ് എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായി തിരുവനന്തപുരം കോട്ടൂരിലെ ചോനംപാറ, വാലിപ്പാറ ആദിവാസി മേഖലകളില്‍ 103 വീടുകള്‍ക്ക് കെഫോണ്‍ കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. വിവിധ.

മഹീന്ദ്ര ബിഇ 6ഇ, എക്‌സ്ഇവി 9 ഇ പുറത്തിറക്കി

കൊച്ചി: മഹീന്ദ്രയുടെ മുന്‍നിര ഇലക്ട്രിക് ഒറിജിന്‍ എസ്യുവികളായ ബിഇ 6ഇ, എക്‌സ്ഇവി 9ഇ പുറത്തിറക്കി. വിപ്ലവകരമായ വൈദ്യുത ഉത്ഭവ ആര്‍ക്കിടെക്ചറായ ഐഎന്‍ജിഎല്‍ഒയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്, കൂടാതെ ലോകത്തിലെ ഏറ്റവും വേഗതയേറിയ മഹീന്ദ്ര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആര്‍ക്കിടെക്ചറിലാണ് ഇവ പ്രവര്‍ത്തിപ്പിക്കുന്നത്.ബിഇ 6ഇയുടെ സ്‌പോര്‍ടി, പെര്‍ഫോമന്‍സ്ഡ്രിവണ്‍ അപ്പീല്‍, സാഹസികതയുടെയും കൃത്യതയുടെയും ആവേശം ഇഷ്ടപ്പെടുന്ന പര്യവേക്ഷകര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. എക്‌സ്ഇവി 9ഇ പരിഷ്‌കൃതമായ ചാരുതയോടെ സമാനതകളില്ലാത്ത ആഡംബരങ്ങള്‍ ലഭ്യമാക്കുന്നതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് സെക്ടര്‍ പ്രസിഡന്റും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈല്‍ ലിമിറ്റഡ് ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ വീജയ് നക്ര പറഞ്ഞു.

ബിഇ 6ഇ ആകര്‍ഷകവും അത്‌ലറ്റിക് സില്‍ഹൗറ്റും റേസ്പ്രചോദിതമായ ചടുലതയും പ്രകടിപ്പിക്കുന്നു. അതേസമയം എക്‌സ്ഇവി 9ഇയുടെ സുഗമമായ എസ്യുവി കൂപ്പെ രൂപകല്‍പ്പനയ്‌ക്കൊപ്പം സോഫിസ്റ്റിക്കേഷന്‍ പ്രകടമാക്കുന്നു, മികച്ച പ്രകടനത്തിനൊപ്പം ആഡംബരവും സമന്വയിപ്പിക്കുന്നു.79 കിലോവാട്ട് ബാറ്ററി പായ്ക്കില്‍ ബിഇ 6ഇയ്ക്ക് 682 കിലോമീറ്ററും, എക്‌സ്ഇവി 9ഇയ്ക്ക് 656 കിലോമീറ്ററും ലഭിക്കും. 79 കിലോവാട്ട്, 59 കിലോവാട്ട് ബാറ്ററി പായ്ക്കുകള്‍ക്ക് ആജീവനാന്ത ബാറ്ററി വാറന്റി ലഭിക്കും. ഇത് ആദ്യം രജിസ്റ്റര്‍ ചെയ്ത ഉടമകള്‍ക്ക് മാത്രം സാധുതയുള്ളതും സ്വകാര്യ രജിസ്‌ട്രേഷനില്‍ മാത്രം ബാധകവുമാണ്.3ഇന്‍1 സംയോജിത പവര്‍ട്രെയിന്‍ 210 കിലോവാട്ട്പവര്‍ നല്‍കുന്നു. ബിഇ 6ഇ 6.7 സെക്കന്‍ഡിലും എക്‌സ്ഇവി 9ഇ് 6.8 സെക്കന്‍ഡിലും 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഫാസ്റ്റ് ചാര്‍ജിങില്‍ 20 മിനിറ്റിനുള്ളില്‍ 20 ശതമാനത്തില്‍ നിന്ന് 80 ശതമാനം ചാര്‍ജ് ആകും


(175 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജറില്‍). ഇന്റലിജന്റ് സെമിആക്ടീവ് ഡാംപറുകള്‍ക്കൊപ്പം ഐലിങ്ക് ഫ്രണ്ട് സസ്‌പെന്‍ഷന്‍, 5 ലിങ്ക് റിയര്‍ ഇന്‍ഡിപെന്‍ഡന്റ് സസ്‌പെന്‍ഷന്‍ ലഭിക്കുന്നു.ഇന്റഗ്രേറ്റഡ് ഇലക്ട്രോണിക് ബൂസ്റ്റര്‍ ഉള്ള ബ്രേക്ക്‌ബൈവയര്‍ സാങ്കേതികവിദ്യയുമായാണ് ഇത് എത്തുന്നത്. 10 മീറ്റര്‍ ടിസിഡി ലഭ്യമാക്കുന്ന വേരിയബിള്‍ ഗിയര്‍ റേഷ്യോ (വിജിആര്‍) ഉള്ള ഹൈ പവര്‍ സ്റ്റിയറിങാണ് മറ്റൊരു പ്രത്യേകത.ഇഥര്‍നെറ്റ് പിന്‍ബലത്തില്‍ നെക്സ്റ്റ്‌ജെന്‍ ഡൊമെയ്ന്‍ ആര്‍ക്കിടെക്ചറില്‍ നിര്‍മ്മിച്ചതാണ് സോഫ്‌റ്റ്വെയര്‍. ഓട്ടോമോട്ടീവ് ഗ്രേഡിലെ ഏറ്റവും വേഗതയേറിയ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8295 ചിപ്‌സെറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്.ബിഇ 6ഇയുടെ വില 18.90 ലക്ഷത്തിലും, എക്‌സ്ഇവി 9ഇയുടെ വില 21.90 ലക്ഷത്തിലും, ആരംഭിക്കുന്നു. 2025 ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ഡെലിവറി ആരംഭിക്കും.

119 views

കേരളത്തിലെ കുടുംബ ബിസിനസുകളിലെ തലമുറ മാറ്റം; പഠനറിപ്പോര്‍ട്ട് പുറത്തുവിട്ട് കെപിഎംജി

കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും (സിഐഐ) കെപിഎംജിയും ചേര്‍ന്ന് ‘കേരളം വരും തലമുറ ശാക്തീകരണം (കേരളം എംപവറിംഗ് നെക്സ്റ്റ് ജനറേഷന്‍)’ റിപ്പോര്‍ട്ട് പുറത്തിറക്കി. കേരളത്തിലെ കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസുകളുടെ തലമുറ മാറ്റത്തെ കുറിച്ച് വിശദപഠനം നടത്തുന്നതാണ് റിപ്പോര്‍ട്ട്. പ്രാദേശിക, ദേശീയ,.

പവിഴം അരി വാങ്ങുന്നവര്‍ക്ക് കോംബോ ഓഫര്‍ ; പവിഴം ഉല്‍പ്പന്നങ്ങള്‍ മുതല്‍ സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കും

കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദന വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്‌സിന്റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്‍ക്കു പവിഴം ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന കോംബോ ഓഫര്‍ പദ്ധതി ആരംഭിച്ചതായി ചെയര്‍മാന്‍ എന്‍ പി ജോര്‍ജ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 10 കിലോ പവിഴം.