രാകേഷ് ശര്‍മ്മയ്ക്ക് ആദരം;ടൈറ്റന്‍ യൂണിറ്റി വാച്ച് അവതരിപ്പിച്ചു 

Rakesh Sharma on the 40th anniversary

കൊച്ചി: വിംഗ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മയുടെ ബഹിരാകാശ യാത്രയുടെ 40ാം വാര്‍ഷികത്തില്‍ അദ്ദേഹത്തെ ആദരിച്ച്‌ടൈറ്റന്‍ വാച്ച്സ്. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യക്കാരനാണ് രാകേഷ് ശര്‍മ്മ. 1984ല്‍, സോവിയറ്റ് ബഹിരാകാശ പേടകമായ സോയൂസ് ടി11ല്‍ യാത്ര ചെയ്യവെ ബഹിരാകാശത്ത് നിന്ന് ഇന്ത്യ എങ്ങനെ കാണപ്പെടുന്നുവെന്ന ചോദ്യത്തിന്, ‘സാരെ ജഹാന്‍ സേ അഛാ’ എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ മറുപടി ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവര്‍ന്നതും രാജ്യത്തിന്റെ ചൈതന്യം ഉള്‍ക്കൊള്ളുന്നതുമായിരുന്നു. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം, ടൈറ്റന്‍ രാകേഷ് ശര്‍മ്മയുടെ അസാധാരണമായ നേട്ടത്തെ ആദരിച്ചുകൊണ്ട് ആകാശപ്രചോദിതമായ ലിമിറ്റഡ്എഡിഷന്‍ യൂണിറ്റി വാച്ചുകള്‍ പുറത്തിറക്കി.

Rakesh Sharma on the 40th anniversary

 

ബംഗളൂരുവിലെ ലൂപ്പയില്‍ നടന്ന ചടങ്ങില്‍ ടൈറ്റന്‍ ആദ്യ യൂണിറ്റി വാച്ച് വിംഗ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മയ്ക്ക് സമ്മാനിച്ചു. 300 വാച്ചുകള്‍ മാത്രമുള്ള ലിമിറ്റഡ് എഡിഷന്‍ വാച്ചാണ് യൂണിറ്റി.ടൈറ്റന്റെ ആദ്യത്തെ കണ്‍സീല്‍ഡ് ഓട്ടോമാറ്റിക് വാച്ചാണ് യൂണിറ്റി. മിഡ്നൈറ്റ് ബ്ലൂ നിറത്തിലുള്ള ഡയല്‍ രാകേഷ് ശര്‍മ്മ ബഹിരാകാശത്ത് നിന്ന് കണ്ടത് പോലുള്ള ഇന്ത്യയുടെ സൂക്ഷ്മമായ ദൃശ്യമാണ് കാണിക്കുന്നത്. ത്രിവര്‍ണ്ണ പതാകയുടെ നിറങ്ങളിലാണ് മണിക്കൂര്‍ സൂചികകള്‍. റോക്കറ്റിന്റെ ആകൃതിയിലുള്ള സെക്കന്റ് സൂചി രാകേഷ് ശര്‍മ്മയുടെ ബഹിരാകാശ യാത്രയെ സൂചിപ്പിക്കുന്നു.

സെലസ്റ്റിയല്‍ ഡയല്‍ ഡിസൈനിലുള്ള വാച്ചിന് പ്രീമിയം ഡീപ് ബ്ലൂ ലെതര്‍ സ്ട്രാപ്പാണ് നല്‍കിയിരിക്കുന്നത്. വാച്ചിന്റെ പിന്‍ഭാഗത്ത് രാകേഷ് ശര്‍മ്മയുടെ ഐതിഹാസിക പ്രസ്താവനയായ ‘സാരേ ജഹാന്‍ സേ അഛാ’ കൊത്തിവെച്ചിട്ടുണ്ട്. ഒപ്പം അദ്ദേഹത്തിന്റെ ചരിത്രപരമായ ബഹിരാകാശ പര്യവേഷണത്തിന്റെ തീയതിയും.നാല് പതിറ്റാണ്ടുകളായി, ടൈറ്റന്‍ നിര്‍മ്മിക്കുന്ന ഓരോ വാച്ചിലും ഇന്ത്യയുടെ ആത്മാവിനെ ഇഴചേര്‍ത്തിട്ടുണ്ടന്നും ഈ വര്‍ഷം, വിങ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മയുടെ ബഹിരാകാശ യാത്രയുടെ 40ാം വാര്‍ഷികം ഞങ്ങള്‍ അഭിമാനത്തോടെ ആഘോഷിക്കുകയാണെന്നും ടൈറ്റന്‍ വാച്ചസ് വൈസ് പ്രസിഡന്റും ചീഫ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഓഫീസറുമായ രാഹുല്‍ ശുക്ല പറഞ്ഞു. തിരഞ്ഞെടുത്ത ടൈറ്റന്‍ സ്റ്റോറുകളിലും ഓണ്‍ലൈനിലും മാത്രമാണ് ട്രിബ്യൂട്ട് വാച്ചായ ടൈറ്റന്‍ യൂണിറ്റി ലഭ്യമാകൂ.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions