ഹോം തിയറ്റര്‍ ടിവികളുടെ പുതിയ ശ്രേണിയുമായി റിലയന്‍സ് 

reliance-launch-hometheater-tv-series

ഓഡിയോ ഉപകരണ വിദഗ്ധരായ ഹാര്‍മനുമായി സഹകരിച്ച് തദ്ദേശീയമായി വികസിപ്പിച്ച ആറ് ഹോം തിയേറ്റര്‍ എല്‍ഇഡി ടിവികളുടെ ഒരു ശ്രേണി പുറത്തിറക്കി

 

കൊച്ചി/ മുംബൈ, ഡിസംബര്‍ : ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ലറായ റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ്, ഓഡിയോ ഉപകരണ വിദഗ്ധരായ ഹാര്‍മനുമായി സഹകരിച്ച് തദ്ദേശീയമായി വികസിപ്പിച്ച ആറ് ഹോം തിയേറ്റര്‍ എല്‍ഇഡി ടിവികളുടെ ഒരു ശ്രേണി പുറത്തിറക്കി.ബിപിഎല്‍ ബ്രാന്‍ഡിന് കീഴില്‍ പുറത്തിറക്കിയ ഈ ടിവികള്‍, പ്രത്യേകമായി ഒപ്റ്റിമൈസ് ചെയ്ത സ്പീക്കര്‍ മൊഡ്യൂളുകളിലൂടെ അത്യാധുനിക ഓഡിയോ അനുഭവം നല്‍കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മികച്ച ശബ്ദാനുഭവും ദൃശ്യമികവും തീയേറ്റര്‍ പോലുള്ള അനുഭവം തന്നെ നല്‍കുന്നു.എല്‍ഇഡി ടിവി വിഭാഗത്തില്‍ വിശ്വസനീയവും കാര്യക്ഷമവും താങ്ങാനാവുന്ന വിലയിലുള്ളതുമായ ഉല്‍പ്പന്നങ്ങളുടെ ശ്രേണിയില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് റിലയന്‍സ് റീട്ടെയില്‍. ഒരു ആഗോള നിര്‍മ്മാണ ശക്തിയായി മാറാനുള്ള ഇന്ത്യയുടെ യാത്രയില്‍ സ്വാശ്രയത്വത്തിലേക്കും നവീകരണത്തിലേക്കും രാജ്യത്തെ നയിക്കുന്നതില്‍ ഈ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ഹോം തിയറ്റര്‍ ടിവികള്‍ ഭാഗമാകും.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions