റോബോട്ടിനെ തൊട്ടറിഞ്ഞു വിദ്യാര്‍ത്ഥികളും പൊതുസമൂഹവും 

ഡാവിഞ്ചി സംവിധാനത്തിന്റെ കൃത്യതയും കാര്യക്ഷമതയും ഉയര്‍ത്തിക്കാട്ടുന്ന റോബോട്ടിക് സര്‍ജറിയെക്കുറിച്ചുള്ള സംവേദനാത്മക ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, ഉള്‍ക്കാഴ്ചകള്‍ എന്നിവ പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.

 

കൊച്ചി :’റോബോട്ടിക്ക് സര്‍ജറി’ എന്ന നൂതന സാങ്കേതികവിദ്യയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും എങ്ങനെ ഇത് നടക്കുന്നു എന്നതിനെക്കുറിച്ച് അറിയാത്തവരായിരിക്കും കൂടുതലും. റോബോട്ടിക്ക് സര്‍ജറി സിസ്റ്റത്തെ നേരിട്ട് കണ്ട് മനസ്സിലാക്കാന്‍വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍, ഇന്റ്യൂറ്റീവ് എക്‌സ്പീരിയന്‍സ് സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അത്യാധുനിക ശസ്ത്രക്രിയാ റോബോട്ടിക് സിസ്റ്റമായ ഫുള്‍ റോബോട്ടിക് എക്‌സ്‌ഐ സിസ്റ്റത്തിന്റെ പ്രദര്‍ശനം ആരംഭിച്ചു. ഡിസംബര്‍ 9ന് ആരംഭിച്ച പരിപാടിയില്‍ ആദ്യദിനം വിദ്യാര്‍ത്ഥികള്‍, ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കോര്‍പ്പറേറ്റ് ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവരുള്‍പ്പെടെ 1000ത്തോളം പേര്‍ പങ്കെടുത്തു.

ആരോഗ്യമേഖലയില്‍ റോബോട്ടിക്‌സിന്റെ പങ്കിനെകുറിച്ച് കൂടുതല്‍ അവബോധം നല്‍കാനും പങ്കെടുക്കുന്നവര്‍ക്ക് ഈ വിപ്ലവകരമായ സാങ്കേതികവിദ്യയെക്കുറിച്ച് സമഗ്രമായ ധാരണ നല്‍കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡാവിഞ്ചി സംവിധാനത്തിന്റെ കൃത്യതയും കാര്യക്ഷമതയും ഉയര്‍ത്തിക്കാട്ടുന്ന റോബോട്ടിക് സര്‍ജറിയെക്കുറിച്ചുള്ള സംവേദനാത്മക ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, ഉള്‍ക്കാഴ്ചകള്‍ എന്നിവ പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.ഈ റോബോട്ടിക്ക് സിസ്റ്റം ഉപയോഗിച്ച് ആശുപത്രിയില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ 50ഓളം ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തി. രാവിലെ 10 മുതല്‍ 4 മണി വരെ വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലാണ് പ്രദര്‍ശനം. പ്രദര്‍ശനം ഇന്ന് (ഡിസംബര്‍ 10) സമാപിക്കും.

Spread the love
TAGS:
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions