കോഴിക്കോട്: രാജ്യത്തെ പ്രമുഖ ഉപഭോക്തൃ ഇലക്ട്രിക്കല്‍ കമ്പനിയായ ആര്‍ ആര്‍ കാബെല്‍ ഈ വര്‍ഷത്തെ സ്റ്റാര്‍ സീസണ്‍ മൂന്നിലെ വിജയികളെ പ്രഖ്യാപിച്ചു. രാജ്യത്താകെ ഓരോ വര്‍ഷവും 1000 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന സ്‌കീമില്‍ 2024ല്‍ കേരളത്തില്‍ നിന്ന് മാത്രം 88 പേര്‍ വിജയിച്ചു. ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്നവരുടെ മക്കളുടെ ഹയര്‍ സെക്കന്‍ഡറി പഠനത്തെ സഹായിക്കുന്നതിനാണ് ആര്‍ ആര്‍ കാബെല്‍ 2022ല്‍ സ്റ്റാര്‍ സീസണ്‍ എന്ന പേരില്‍ സ്‌കോളര്‍ഷിപ്പ് സ്‌കീം ആരംഭിച്ചത്. സ്‌കീമിന്റെ ഭാഗമായി രാജ്യത്താകെ പ്രതിവര്‍ഷം ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 3000 വിദ്യാര്‍ത്ഥികള്‍ ഇതിന്റെ ഗുണഭോക്താക്കളായതായി കമ്പനി അറിയിച്ചു.
‘കാബെല്‍ സുഹൃത്ത്,’ എന്ന് വിളിക്കുന്ന ഇലക്ടീഷ്യന്‍മാരുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസപഠനത്തില്‍ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് പഠനത്തില്‍ മികവ് കാട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നത്. രാജ്യത്ത് 25 വര്‍ഷത്തിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള ആര്‍ ആര്‍ കാബെല്‍ കമ്പികള്‍, കേബിളുകള്‍, ഇലക്ട്രിക്കല്‍ ആക്‌സസറികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണകയറ്റുമതി കമ്പനിയാണ്. ഗുണനിലവാരത്തിനും നവീകരണത്തിനും പ്രതിജ്ഞാബദ്ധമായ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ആഗോള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കുകയും സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുകയും ചെയ്യുന്നു.
ആര്‍ ആര്‍ കാബെല്‍ സ്റ്റാര്‍ സ്‌കോളര്‍ഷിപ്പ് സ്‌കീമിലൂടെ ഇലക്ട്രീഷ്യന്‍മാരുടെ വരുംതലമുറ തങ്ങളുടെ മികവ് പുറത്തെടുക്കുന്നതിനുള്ള ഏറ്റവും മികച്ച സാഹചര്യമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അര്‍ഹരായ ഓരോ വിദ്യാര്‍ത്ഥിക്കും തങ്ങളുടെ പശ്ചാത്തലമോ സാമ്പത്തിക പരിമിതികളോ കണക്കിലെടുക്കാതെ സ്വപ്നങ്ങള്‍ പിന്തുടരാനുള്ള സാഹചര്യം ലഭിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ആര്‍ ആര്‍ ഗ്ലോബല്‍ ഡയറക്ടര്‍ കീര്‍ത്തി കാബ്ര പറഞ്ഞു,