ശാസ്ത്ര ബാലശാസ്ത്ര കോണ്‍ഗ്രസ് സമാപിച്ചു

sasthra balasasthra congrass

കെമിസ്ട്രി, ബയോളജി വിഭാഗത്തില്‍ ക്യാമ്പ്യന്‍ സ്‌കൂളും ജനറല്‍ സയന്‍സ്, ഗണിതം എന്നിവയില്‍ ഭവന്‍സ് എരൂരും, ഫിസിക്‌സില്‍ ഭവന്‍സ് എരൂരും, ചിന്മയ വടുതലയും ചാംപ്യന്മാരായി

 

കൊച്ചി: കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര ട്രസ്റ്റ്, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോഡ്‌സ്, ക്യാമ്പ്യന്‍ സ്‌കൂള്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ശാസ്ത്ര ബാലശാസ്ത്ര കോണ്‍ഗ്രസില്‍ കെമിസ്ട്രി, ബയോളജി വിഭാഗത്തില്‍ ക്യാമ്പ്യന്‍ സ്‌കൂളും ജനറല്‍ സയന്‍സ്, ഗണിതം എന്നിവയില്‍ ഭവന്‍സ് എരൂരും, ഫിസിക്‌സില്‍ ഭവന്‍സ് എരൂരും, ചിന്മയ വടുതലയും ചാംപ്യന്മാരായി. സമാപന സമ്മേളനത്തില്‍ ആര്‍. ഐ. ഡിസ്ട്രിക്റ്റ് 3201 അസിസ്റ്റന്റ് ഗവര്‍ണര്‍ .ഡോ. കുര്യാക്കോസ് ആന്റണി വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. ശാസ്ത്ര ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. കെ. വി. തോമസ് അധ്യക്ഷത വഹിച്ചു.ഡോ. തനുജ രാമചന്ദ്രന്‍ ശാസ്ത്ര 2024-25 പ്രമേയം അവതരിപ്പിച്ചു. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോഡ്‌സ് മുന്‍ പ്രസിഡന്റ് കെ. എം. ഉണ്ണി ,സെക്രട്ടറി നാന്‍സി ജോണ്‍സന്‍, ക്യാമ്പ്യന്‍ സ്‌കൂള്‍ ഡീന്‍ ആന്റ് സീനിയര്‍ പ്രിന്‍സിപ്പല്‍ ഡോ. ലീലാമ്മ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

കുരുന്ന് ശാസ്ത്ര പ്രതിഭകള്‍ക്ക് ശാസ്ത്ര സാങ്കേതിക മേഖലകളിലെ അവരുടെ നൂതനവും വ്യത്യസ്തവുമായ കഴിവുകളെ വികസിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന അതുല്യ വേദിയാണ് ശാസ്ത്ര ബാലശാസ്ത്രകോണ്‍ഗ്രസ്. കുട്ടികളുടെ ശാസ്ത്ര മേഖലയിലുള്ള കഴിവ് തെളിയിക്കുന്നതോടൊപ്പം പ്രതിഭ വളര്‍ത്താന്‍ കൂടിയുള്ള ഒരു വേദിയാണിത്. സിബിഎസ്ഇ, സ്‌റ്റേറ്റ്,മറ്റ് സെന്‍ട്രല്‍ സിലബസുകളില്‍ ഉള്ള സ്‌കൂളുകളിലെ 7 മുതല്‍ 11വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളാണ് പങ്കെടുക്കുന്നത്.

ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം , ജനറല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ശാസ്ത്രാന്വേഷണങ്ങളും കണ്ടുപിടുത്തങ്ങളും പ്രബന്ധങ്ങളിലൂടെയോ പോസ്റ്റര്‍ ,പവര്‍ പോയിന്റ് എന്നീ രൂപങ്ങളിലോ അവതരിപ്പിക്കാം.പൈതഗോറസ്, ആര്യഭട്ട, ഐസക് ന്യൂട്ടണ്‍, എ.പി.ജെ.അബ്ദുല്‍കലാം,റാബര്‍ട്ട്‌ബോയില്‍ പി. സി. റേ, ജെ.സി.ബോസ്, ലൂയി പാസ്റ്റര്‍ തുടങ്ങിയ പ്രസിദ്ധരായ ശാസ്ത്രജ്ഞരുടെ പേരുകളിലുള്ള ഇരുപതോളം അവാര്‍ഡുകള്‍ വിവിധ വിഭാഗങ്ങളിലെ മികച്ച പ്രബന്ധാവതരണത്തിനായി ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ക്രമീകരിച്ചിട്ടുണ്ട്.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions